എ100, എല്‍ജിയുടെ ഹൈ എന്റ് ബേസിക് മൊബൈല്‍


ഹൈ എന്റ് ഉല്‍പന്നങ്ങള്‍ മാത്രമല്ല എല്‍ജിയുടേത്, മറിച്ച് വേസിക് ഉല്‍പന്നങ്ങളുമുണ്ട് എന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയാണ് എല്‍ജി എ100 എന്നു പേരിട്ടിരിക്കുന്ന പുതിയ ഹാന്‍ഡ്‌സെറ്റിലൂടെ എല്‍ജി.

128 x 128 പിക്‌സല്‍ റെസെലൂഷനുള്ള 3.9 സെന്റീമീറ്റര്‍ ടിഎഫ്ടി സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് എല്‍ജി എ100ന്റേത്.  വേള്‍ഡ് ക്ലോക്ക്, യൂണിറ്റ് കണ്‍വെര്‍ട്ടര്‍, കാല്‍ക്കുലേറ്റര്‍, ഫ്‌ളൈറ്റ് മോഡ്, തുടങ്ങിയ നമ്മുടെ നിത്യ ജീവിതത്തില്‍ അത്യന്താപേക്ഷിതമായ പല സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എല്‍ജി എ100 മൊബൈല്‍ ഫോണില്‍.

Advertisement

ഇതിന്റെ വളരെ മികച്ച ബാറ്ററി ബാക്ക് അപ്പാണ് ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രത്യേകത.  950 mAh ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ പുതിയ എല്‍ജി ഹാന്‍ഡ്‌സെറ്റിന്റെ ടോക്ക് ടൈം നീ ണ്ട 17 മണിക്കൂറും, സ്റ്റാന്റ്‌ബൈ സമയം 882 മണിക്കൂറും ആണ്.

Advertisement

ബേസിക് മോഡല്‍ എന്നതാണ് ഇതിനുള്ള ഒരു ഇമേജ് എങ്കിലും ഇതിന്റെ ഡിസൈനിംഗില്‍ എല്‍ജി പ്രത്യേക ശ്രദ്ധ കൊടുത്തിരിക്കുന്നു.  വളരെ ശ്രദ്ധയോടെയും ഭംഗിയിലും ആണ് കീപാഡില്‍ കീകള്‍ ഒരുക്കിയിരിക്കുന്നത്.  ഇത് ടൈപ്പിംഗും വളരെ ആയാസരഹിതമാക്കുന്നു.

വണ്‍ ടച്ച് ടോര്‍ച്ച്, ആന്റി-തെഫ്റ്റ് മൊബൈല്‍ ട്രാക്കര്‍ തുടങ്ങിയ പ്രത്യേകതകളുള്ള ഈ ഹാന്‍ഡ്‌സെറ്റില്‍ യുഎസ്ബി കണക്റ്റിവിറ്റിയും ഉണ്ട്.

ഇതിന്റെ കറുപ്പ് നിറം ഒരു ആഢ്യത്തം നല്‍കുന്നുണ്ട്.  വെറും 68 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോണിന്റെ നീളം 106.5 എംഎം, വീതി 45 എംഎം, കട്ടി 13.75 എംഎം എന്നിങ്ങനെയാണ്.  ബേസിക് മൊബൈലുകളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന എല്ലാ പ്രത്യേകതകളോടും കൂടിയ എല്‍ജി എ100ന്റെ വില വെറും 1,500 രൂപയ്ക്കു താഴെയേ വരൂ ഇന്ത്യയില്‍.

Best Mobiles in India

Advertisement