6,699 രൂപക്ക് എൽജി ക്യാൻഡി ഇന്ത്യയിൽ എത്തി!


15,990 രൂപ വിലയുള്ള എൽജി ക്യൂ 7 മിഡ് റേഞ്ച് സ്മാർട്ട്ഫോണിന്റെ വിജയത്തിനു ശേഷം എൽജി കാൻഡി എന്നറിയപ്പെടുന്ന ബജറ്റ് സ്മാർട്ഫോൺ പുറത്തിറക്കി ഇന്ത്യയിൽ മല്സരത്തിലിറങ്ങാൻ കമ്പനി. 6,699 രൂപ വിലയുള്ള ഈ സ്മാർട്ഫോണിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

Advertisement

എൽജി കാൻഡി സവിശേഷതകൾ

720x1280 പിക്സൽ റെസല്യൂഷനുള്ള 5 ഇഞ്ച് HD ഓൺ-സെൽ ടച്ച് ഡിസ്പ്ലെയുള്ള എൽജി കാൻഡി 294ppi പിക്സൽ ഡെൻസിറ്റിയിൽ ആണ് എത്തുന്നത്. 2 ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബി വരെ വിപുലപ്പെടുത്താവുന്ന സൗകര്യം, 1.3 ജിഗാഹെർഡ് ക്വാഡ് കോർ പ്രൊസസർ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

Advertisement
ക്യാമറ

എട്ട് മെഗാപിക്സൽ എൽഇഡി ഫ്ളാഷിനൊപ്പം ഉള്ള റിയർ ക്യാമറ ആണ് ഫോണിനുള്ളത്. ഓരോ മൂന്നു സെക്കന്റിലും 20 ഫോട്ടോകൾ വരെ ചിത്രമെടുത്ത് ചിത്രങ്ങളെ രസകരമായ ജി.ഐ.എഫ് ചിത്രം ആക്കി മാറ്റാനുള്ള സൗകര്യം ഉള്ളതാണ് ഈ ക്യാമറ. ഈ സവിശേഷത ഫ്രണ്ട്, റിയർ ക്യാമറകളിൽ ഒരേപോലെ ലഭ്യമാണ്. മുൻവശത്ത് വീഡിയോ കോളിനും സെൽഫിക്കുമായി 5 മെഗാപിക്സൽ ക്യാമറ സെൻസർ ആണുള്ളത്. സെൽഫി കാമറയിൽ ഓട്ടോ ഷോട്ട്, ആംഗ്യ ഷോട്ട്, ഫ്ളാഷ് ഫോർ സെൽഫ്, ക്വിക്ക് ഷെയർ തുടങ്ങി പ്രത്യേകതകളും ഉണ്ട്.

കണക്ടിവിറ്റി

എൽജി കാൻഡിക്ക് 2,500 mAh ബാറ്ററിയാണ് ഉള്ളത്. അളവുകൾ 146.3x73.2x8.2 എംഎം, ഭാരം 152 ഗ്രാം എന്നിങ്ങനെയാണ് വരുന്നത്. കണക്ടിവിറ്റിയുടെ കാര്യത്തിൽ, വൈഫൈ 802.11 / ബി / ഗ്രാം / എൻ, ബ്ലൂടൂത്ത് 4.2, യുഎസ്ബി 2.0 ടൈപ്പ് സി പോർട്ട്, എൽടിഇ സപ്പോർട്ട്, എഫ്എം റേഡിയോ എന്നിവ ഈ സ്മാർട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

എൽ.ജി കാൻഡി വില, ലഭ്യത

6,699 രൂപ വിലയുള്ള എൽജി കാൻഡി സ്മാർട്ട്ഫോൺ സെപ്തംബർ 1 മുതൽ വിപണിയിൽ ലഭ്യമാക്കും. വെള്ളി, നീല, സ്വർണ നിറങ്ങളിലുള്ള ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ വരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വോഡഫോൺ-ഐഡിയ ലിമിറ്റഡ് നിലവിൽ വന്നു!

Best Mobiles in India

English Summary

LG Candy budget smartphone with Interchangeable back launched in India for Rs 6,699