എല്‍ജിയുടെ എക്‌സ്ട്രാവെര്‍ട്ട് സ്ലൈഡര്‍ മൊബൈല്‍


എല്‍ജി ഹാന്‍ഡ്‌സെറ്റ് നിരയിലേക്ക് ഒരെണ്ണം കൂടി.  എല്‍ജി എക്‌സ്ട്രാവെര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന ഈ മൊബൈല്‍ പതിവു പോലെ എല്‍ജി ഉല്‍പന്നങ്ങളുടെ മുഖമുദ്രയായ ഗുണമേന്‍മ ഉറപ്പു നല്‍കുന്നതാണ്.  സ്ലൈഡര്‍ ഡിസൈനില്‍ വരുന്ന ഈ പുതിയ ഹാന്‍ഡ്‌സെറ്റിന് QWERTY കീപാഡ് ആണുള്ളത്.

സ്ലൈഡര്‍ ടച്ച് സ്‌ക്രീനിന്റെ താഴെ ആയാണ് QWERTY കീപാഡിന്റെ സ്ഥാനം.  2.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണിതിനുള്ളത്.  എല്‍ജിയുടെ തന്നെ മറ്റു ഹാന്‍ഡ്‌സെറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ക്രീന്‍ സൈസ് കുറവാണെന്ന തോന്നാമെങ്കിലും, പരമാവധി ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തി മികച്ച് ഡിസ്‌പ്ലേ ഈ ഹാന്‍ഡ്‌സെറ്റിന് നല്‍കാന്‍ എല്‍ജി ശ്രദ്ധിച്ചിട്ടുണ്ട്.  ടിഎഫ്ടി ഡിസ്‌പ്ലേയാണിത്.

ഇതിലെ 2 മെഗാപിക്‌സല്‍ ക്യാമറ ചിത്രങ്ങളെടുക്കാനും, വീഡിയോ എടുക്കാനും സാധിക്കുന്നതാണ്.  എങ്കിലും 2 മെഗാപിക്‌സല്‍ ക്യാമറ എന്നത് അത്ര എടുത്തു പറയത്തക്ക ഒരു ഫീച്ചര്‍ അല്ല.  എന്നാല്‍ ഈ ഹാന്‍ഡ്‌സെറ്റിന്റെ മറ്റു ഫീച്ചറുകള്‍ എടുത്തു പറയത്തക്കതു തന്നെയാണ്.

ക്യാമറയിലെ സെല്‍ഫ് ടൈമര്‍ സംവിധാനവും, ഡിജിറ്റല്‍ സൂമും 2 മെഗാപിക്‌സല്‍ എന്ന പോരായ്മ നികത്തുന്നതാണ്.  ധാരാളം, മ്യൂസിക് ഫയലുകളും, വീഡിയോകളും സ്‌റ്രോര്‍ ചെയ്യാന്‍ സഹായിക്കും വിധം 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി സ്ലോട്ട് ഉണ്ട് ഈ ഫോണില്‍.

ഇന്റനെറ്റ് ബ്രൗസിംഗിന് ഇതില്‍ ഒരുക്കിയിരിക്കുന്നത് ഒപേറ ബ്രൗസര്‍ ആണ്.  ഫെയ്‌സ്ബുക്ക് നേരിട്ട് ആക്‌സസ് ചെയ്യുന്നതിന് ഇന്‍-ബില്‍ട്ട് ആപ്ലിക്കേഷനും എല്‍ജി എക്‌സ്ട്രാവെര്‍ട്ടില്‍ ഉണ്ട്.  ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളുള്ള ഈ ഹാന്‍ഡ്‌സെറ്റില്‍ വൈഫൈ കണക്റ്റിവിറ്റിയുടെ അഭാവം എടുത്തു കാണിക്കും.

ആകെ മൊത്തത്തില്‍ കാഴ്ചയില്‍ നല്ല ആകര്‍ഷണീയതയോടെയാണ് എല്‍ജി എക്‌സ്ട്രാവെര്‍ട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  കാഴ്ചയില്‍ ഭാരം തോന്നിക്കുമെങ്കിലും ബാറ്ററി ഉള്‍പ്പെടെ വെറും 122 ഗ്രാം മാത്രം ഭാരമുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ നീളം 105 എംഎം, വീതി 53 എംഎം, കട്ടി 16 എംഎം എന്നിങ്ങനെയാണ്.

ഡിസ്‌പ്ലേ വലിപ്പം ഒഴികെയുള്ള കാര്യങ്ങളെല്ലാം പരിഗണിക്കുകയാണെങ്കില്‍ ആരും സ്വന്തമാക്കാന്‍ കൊതിക്കുന്ന എല്ലാ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഉള്‍ക്കൊള്ളിച്ച് രൂപകല്‍പന ചെയ്ത ഒരു ഹാന്‍ഡ്‌സെറ്റാണ് എല്‍ജി എക്‌സ്ട്രാവെര്‍ട്ട്.  ഇതിന്റെ വിലയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

Most Read Articles
Best Mobiles in India

Have a great day!
Read more...