ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റുമായി എല്‍.ജി F70, F90 സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു


ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് രണ്ടാം ദിവസത്തിലെത്തിയപ്പോഴേക്കും പ്രമുഖ കമ്പനികളെല്ലാം അവരുടെ സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു. ഇതില്‍ പ്രധാന സവിശേഷത, ലോഞ്ച് ചെയ്ത ഭൂരിഭാഗം ഫോണുകളും LTE സപ്പോര്‍ട് ഉള്ളവയാണെന്നാണ്.

Advertisement

ഈ കൂട്ടത്തിലേക്ക് സൗത് കൊറിയയിലെ രണ്ടാമത്തെ വലിയ ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കളായ എല്‍.ജിയും പുതിയ രണ്ടുഫോണുമായി സാന്നിധ്യമറിയിച്ചിരിക്കുകയാണ്. ജി പ്രൊ 2, ജി 2 മിനി, എല്‍. സീരീസ് സ്മാര്‍ട്‌ഫോണുകള്‍ എന്നിവയ്‌ക്കൊപ്പം F സീരീസില്‍ പെട്ട രണ്ടു ഫോണുകളാണ് എല്‍.ജി പുറത്തിറക്കിയത്. എല്‍.ജി F70, F90 എന്നിവയാണ് ഇത്.

Advertisement

എന്‍ട്രിലെവലിലുള്ള രണ്ടു സ്മാര്‍ട്‌ഫോണുകളിലും ആന്‍ഡ്രോയ്ഡ് 4.4 കിറ്റ് കാറ്റ് ഒ.എസാണ് ഉള്ളത്. ഇനി രണ്ടു ഫോണുകളുടെയും പ്രത്യേകതകള്‍ നോക്കാം.

എല്‍.ജി F70

4.5 ഇഞ്ച് WVGA ഡിസ്‌പ്ലെ, 480-800 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മെമ്മറി കാര്‍ഡ് സ്ലോട്, 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണ്‍ LTE, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യും. 2440 mAh ആണ് ബാറ്ററി.

Advertisement

എല്‍.ജി F90

4.7 ഇഞ്ച് qHD ഡിസ്‌പ്ലെ, 540-960 പിക്‌സല്‍ റെസല്യൂഷന്‍, ക്വാഡ് കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 8 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട് എന്നിവയുള്ള ഫോണില്‍ LTE, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്.

Best Mobiles in India

Advertisement