ഫാഷന്‍ ലോകത്തെ അടുത്തറിയാന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍


പ്രമുഖ ഫാഷന്‍ ഡിസൈനിംഗ് കമ്പനിയായ ജില്‍ സാന്‍ഡേഴ്‌സും പ്രമുഖ ഡിജിറ്റല്‍ ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ എല്‍ജിയും ഒന്നിക്കുന്നു. പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുക എന്നതാണ് ഈ പുതിയ കൂട്ടുകെട്ടിന്റെ ഉദ്ദേശം.

എല്‍ജി ജില്‍ സാന്‍ഡേഴ്‌സ് എന്നറിയപ്പെടുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 7ന് പുറത്തിറക്കാനിരിക്കുകയാണ്. വിന്‍ഡോസ് മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന, ഈ ഫോണിന് 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറാണ്.

Advertisement

ഈ പുതിയ കൂട്ടുകെട്ടിന്റെ ഉപോല്‍പന്നമായ ഫോണിന് എന്താണിത്ര പ്രത്യേകത എന്നു ചിന്തിക്കാന്‍ വരട്ടെ. ജില്‍ സാന്‍ഡേഴ്‌സിന്റെ സ്‌പെഷ്യല്‍ ആപ്ലിക്കേഷന്‍സ് വഴി, ഏറ്റവും പുത്തന്‍ ഫാഷന്‍ തരംഗങ്ങളെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അപ്പപ്പോള്‍ അറിയാന്‍ കഴിയും എന്നതാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

Advertisement

മാത്രമല്ല, സാന്‍ഡേഴ്‌സിന്റെ ഏറ്റവും അടുത്തുള്ള സ്‌റ്റോര്‍ എവിടെയാണെന്നറിയാനും ജില്ലിന്റെ ഈ ആപ്ലിക്കേഷന്‍ വഴി സധിക്കും. ഒപ്പം സാന്‍ഡേഴ്‌സിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഫാഷനുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും അപ്പപ്പോള്‍ തന്നെ പൂര്‍ത്തീകരിക്കുകയും ചെയ്യാം.

എല്‍ജി ഇ 900 എന്നും അറിയപ്പെടുന്ന ഹാന്‍ഡ്‌സെറ്റിന്റെ സ്‌ക്രീന്‍ മള്‍ട്ടി ടച്ച്, 480 x 8000 പിക്‌സല്‍ റെസൊലൂഷനോടു കൂടിയ 3.8 ഇഞ്ച് സ്‌ക്രീന്‍ ആണ്. വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമുള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണിതിനുള്ളത്.

എല്‍ജി ഒപ്റ്റിമസിന്റെ എല്ലാ ഫീച്ചേഴ്‌സും ഉള്‍ക്കൊള്ളിച്ചു നിര്‍മ്മിച്ച ഈ പുതിയ ഫോണ്‍ അതിന്റെ പൂതിയ ആപ്ലിക്കേഷനുകളും കൂടിയാവുമ്പോള്‍ നല്ല ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

തുടക്കത്തില്‍ ജര്‍മ്മനി, യുകെ, ഇറ്റലി എന്നിവിടങ്ങളില്‍ ലഭ്യമാകുന്ന, എല്‍ജി ഇ900 ഉടന്‍ തന്നെ ഫ്രാന്‍സ്, ഓസ്ട്രിയ എന്നിവിടങ്ങളിലും ലഭിക്കും. എന്നാല്‍ ഇന്ത്യയിലെത്താന്‍ അല്‍പം സമയം എടുക്കുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എല്‍ജി ജില്‍ സാന്‍ഡേഴ്‌സിന്റെ വിലയെ കുറിച്ചുള്‌ല ഒരു സൂചനയും ഇപ്പോള്‍ ലഭ്യമല്ല.

Best Mobiles in India

Advertisement