എല്‍ജിയുടെ ആദ്യത്തെ മോസ്‌ക്വുറ്റോ റിപ്പല്ലന്റ് ഫോണ്‍ !


പല രീതിയിലുളള അസുഖങ്ങളാണ് കൊതുകുകള്‍ പരത്തുന്നത്. ഓരോ വര്‍ഷവും പത്തു ലക്ഷത്തില്‍ അധികം പേര്‍ കൊതുകുകടി ഏറ്റു മരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി പോലുളള വലിയ രോഗങ്ങളാണ് ഇതു കാരണം സംഭവിക്കുന്നത്.

Advertisement

എന്നാല്‍ ഇന്ന് ഗാഡ്ജറ്റ് വിഭാഗത്തില്‍ ഞങ്ങള്‍ കൊതുകുകളെ കുറിച്ചാണ് പറയാന്‍ പോകുന്നത്. അതായത് ഇപ്പോള്‍ കൊതുകുകളെ പിടിക്കാനായി മോസ്‌ക്വിറ്റോ റിപ്പല്ലന്റ് ഫോണ്‍ ഇറങ്ങിയിരിക്കുന്നു. അതേ, പ്രശസ്ഥമായ ഇലക്ട്രോണിക് ഉത്പന്ന കമ്പനിയായ എല്‍ജി K71 ആണ് കൊതുകളെ പിടിക്കാനായി മൊബൈല്‍ ഫോണ്‍ ഇറക്കിയിരിക്കുന്നത്. ഈ മികച്ച സ്മാര്‍ട്ട്‌ഫോണിന്റെ വില 7,990യാണ്.

Advertisement

ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

എല്‍ജി കെ7i (മോസ്‌ക്വിറ്റോ എവേ ഫോണ്‍

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ബയോടെക്‌നോളജി ആന്റ് ടോക്‌സിസിറ്റിയാണ് എല്‍ജി K7i സര്‍ട്ടിഫൈ ചെയ്തത്. ഈ സ്മാര്‍ട്ട്‌ഫോണില്‍ ഒരു ദോഷകരമായ റേഡിയേഷനും പുറപ്പെടിവിക്കുന്നില്ല. കൂടാതെ ഈ ഫോണില്‍ അടിസ്ഥാനപരമായി ഒരു നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിട്ടുളള ഒരു അള്‍ട്രാസോണിക് ഉപകരണമാണ്.

ഡിസ്‌പ്ലേ/ ഡിസൈന്‍

എല്‍ജി K7i ഫോണ്‍ 5 ഇഞ്ച് ഓണ്‍സെല്‍ എച്ച്ഡി (720X1280) ഡിസ്‌പ്ലേയാണ്. ഈ ഡിസ്‌പ്ലേ ഉപയോഗിച്ചു തന്നെ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ വീഡിയോ ബ്രൗസിങ്ങ് ചെയ്യാനും ഗെയിം കളിക്കാനും സാധിക്കും. ഈ ഫോണിന്റെ ഭാരം 138ഗ്രാം ആണ്. ഇത് പൂര്‍ണ്ണമായും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

തികഞ്ഞ പാക്കേജ്

ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വളരെ എളുപ്പമുളള രീതിയില്‍ ഉപയോഗിക്കാനായി മോസ്‌ക്വിറ്റോ എവേ കവറും അതിനോടൊപ്പം മോസ്‌ക്വിറ്റോ എവേ സ്റ്റാന്‍ഡും നല്‍കുന്നുണ്ട്.

മികച്ച ക്യാമറ

എല്‍ജി K7i ക്ക് മികച്ച ക്യാമറ സവിശേഷതയാണ് നല്‍കിയിരിക്കുന്നത്. വളരെ ഷാര്‍പ്പായ ചിത്രങ്ങള്‍ എടുക്കാനായി 8എംപി റിയര്‍ ക്യാമറയാണ്. ഷട്ടര്‍ ബട്ടണ്‍ ഉപയോഗിച്ച് ഓരോ നിമിഷവും വളരെ വേഗത്തില്‍ ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കുന്നു. 5എംപി സെല്‍ഫി ക്യാമറ ഉപയോഗിച്ച് മിഴിവേറിയ മികച്ച ഫോട്ടോകളും എടുക്കാം.

എല്‍ജി k7i-മറ്റു സവിശേഷതകള്‍

ഈ ഫോണിന് ക്വാഡ്-കോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2500എംഎഎച്ച് ബാറ്ററി. 7990 രൂപയാണ് ഈ ഫോണിന്റെ വില. ഈ വിലയില്‍ ഏറ്റവും മികച്ചൊരു ഫീച്ചര്‍ ഫോണാണ് എല്‍ജി കെ7. ഇന്ത്യയിലെ എല്ലാ റീട്ടെയില്‍ സ്‌റ്റോറുകളിലും ഈ ഫീച്ചര്‍ ഫോണ്‍ ലഭ്യമാകും.

Best Mobiles in India

English Summary

The need of the hour is some sort of solution that can keep the mosquitoes at bay without effecting human's general health. One such solution can be Sound Wave Technology.