എല്‍.ജി എല്‍. സീരീസ് 3 സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു


2012-ല്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് എല്‍.ജി എല്‍. സീരീസില്‍ പെട്ട ആദ്യ ഫോണ്‍ പുറത്തിറക്കിയത്. തുടര്‍ന്ന് 2013-ല്‍ സെക്കന്‍ഡ് ജനറേഷന്‍ എല്‍. സീരീസ് ഫോണുകള്‍ ലോഞ്ച് ചെയ്തു. അതും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ചുതന്നെ. ഈ വര്‍ഷവും പതിവുതുടരുകയാണ് ഈ സൗത്‌കൊറിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍.

Advertisement

മൂന്നാം ജനറേഷനില്‍ പെട്ട എല്‍. സീരീസ് ഫോണുകളാണ് ഈ മാസം അവസാനം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എല്‍.ജി. അവതരിപ്പിക്കുന്നത്. L40, L70, L90 എന്നിയാണ് പുതിയ എല്‍. സീരീസ് ഫോണുകള്‍.

Advertisement

L40 -ഫോണിന് 3.5 ഇഞ്ച് HVGA സ്‌ക്രീന്‍ ആണ് ഉള്ളത്. L70- ഫോണിന് 4.5 ഇഞ്ചും L90-ക്ക് 4.7 ഇഞ്ചുമാണ് സ്‌ക്രീന്‍ സൈസ്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആണ് മൂന്നു ഫോണിലും ഓപ്പറേറ്റിംഗ് സിസ്റ്റം എന്നതാണ് പ്രധാന സവിശേഷത. മൂന്നു ഫോണുകളുടെയും മറ്റു പ്രത്യേകതകള്‍ നോക്കാം

എല്‍.ജി. L40

480-320 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 3 എം.പി. പ്രൈമറി ക്യാമറ, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 1700 mAh ബാറ്ററിയാണ് ഉള്ളത്.

Advertisement

എല്‍.ജി. L70

800-400 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 8 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി ഫ്രണ്ട് ക്യാമറ, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യും. 2100 mAh ആണ് ബാറ്ററി

എല്‍.ജി. L90

960-540 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1.2 GHz ക്വാഡ് കോര്‍ പൊസസര്‍, 8 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യും. 2540 mAh ബാറ്ററി.

Advertisement

3 ജി, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്. എന്നിവയാണ് മൂന്നു ഫോണുകള്‍ക്കും പൊതുവായുള്ള ഗുണം. വിലയോ എന്നുമുതല്‍ വിപണിയില്‍ ലഭ്യമാവുമെന്നോ ഇതുവരെ അറിവായിട്ടില്ല.

Best Mobiles in India