എല്‍ജി ഓപ്റ്റിമസ് എല്‍3 ഇന്ത്യയിലെത്തി; 7899 രൂപ
എല്‍ജിയുടെ എന്‍ട്രി ലെവല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണായ ഓപ്റ്റിമസ് എല്‍3 ഇന്ത്യയിലെത്തി. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് പരിചയപ്പെടുത്തിയ ഈ സ്മാര്‍ട്ഫോണ്‍ കമ്പനിയുടെ എല്‍-സ്റ്റൈല്‍ സീരീസിലാണ് ഉള്‍പ്പെടുന്നത്. ഓണ്‍ലൈന്‍ റീട്ടെയില്‍ ഷോപ്പുകളായ ഫഌപ്കാര്‍ട്ട്, ലെറ്റ്സ്ബൈ എന്നിവയിലൂടെ 7,899 രൂപയ്ക്ക് ഈ ഫോണ്‍ ലഭിക്കും. എന്നാല്‍ പൊതുവിപണിയില്‍ ഈ മോഡല്‍ എപ്പോള്‍ ഇറക്കുമെന്ന് വ്യക്തമല്ല.
ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റമുള്ള ഫോണിന്റെ പ്രധാന എതിരാളി സാംസംഗ് ഗാലക്സി വൈ സ്മാര്‍ട്ഫോണാണ്. എല്‍ സ്റ്റൈല്‍ സീരീസില്‍ പെടുന്ന എല്‍5, എല്‍7 എന്നീ മോഡലുകളുടെ ലഭ്യതയെക്കുറിച്ചും വ്യക്തതയില്ല.
Advertisement
ഓപ്റ്റിമസ് എല്‍3യുടെ പ്രധാന സവിശേഷതകള്‍
Advertisement
- 800 മെഗാഹെര്‍ട്സ് സിംഗിള്‍ കോര്‍ പ്രോസസര്‍
- 1ജിബി ഇന്റേണല്‍ സ്റ്റോറേജ്
- ആപ്ലിക്കേഷന്‍ മാത്രമായി 150എംബി സ്റ്റോറേജ്
- 3.2 ഇഞ്ച് ക്യുവിജിഎ കപ്പാസിറ്റീവ് ടച്ച്ഡിസ്പ്ലെ
- 3 മെഗാപിക്സല്‍ ക്യാമറ
- 1,500mAh ബാറ്ററി
Best Mobiles in India
Best Camera
Best Selling
Upcoming