സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരം ചൂടുപിടിക്കുന്നു



സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ നോക്കിയയും എല്‍ജിയും ഏറ്റുമുട്ടുന്നത് നോക്കിയ 500, എല്‍ജി ഒപ്റ്റിമസ് പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണ്‍ ഹാന്‍ഡ്‌സെറ്റുകളിലൂടെയാണ്.  നോക്കിയ 500 സിംബിയന്‍ ബെല്ലെ ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അതേസമയം എല്‍ജി ഒപ്റ്റിമസ് പ്രോ ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

നോക്കിയ 500ന്റെ നീളം 111.3 എംഎം, വീതി 53.8 എംഎം, കട്ടി 14.1 എംഎം എന്നിങ്ങനെയാണ്.  എല്‍ജി ഒപ്റ്റിമസ് പ്രോയുടേത്, നാളം 119.5 എംഎം, വീതി 59.7 എംഎം, കട്ടി 12.9 എംഎം എന്നിങ്ങനെയുമാണ്.  ഒപ്റ്റിമസ് പ്രോയുടെ ഭാരം 128 ഗ്രാമാണ്.  എന്നാല്‍ നോക്കിയ 500ന് 93 ഗ്രാം മാത്രമേ ഭാരമുള്ളൂ.

Advertisement

എല്‍ജി ഒപ്റ്റിമസ് പ്രോയുടെ ഡിസ്‌പ്ലേ 2.8 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീനും നോക്കിയ 500ന്റേത് 3.2 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീനും ആണ്.  5 മെഗാപിക്‌സല്‍ ക്യാമറയുണ്ട് നോക്കിയ 500ന്.  3 മെഗാപിക്‌സല്‍ മാത്രമാണ് എല്‍ജി ഒപ്റ്റിമസ് പ്രോയുടെ ക്യാമറ.

Advertisement

5 മണിക്കൂര്‍ ടോക്ക് ടൈമും 455 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 1110 mAh ബാറ്ററിയാണ് നോക്കിയ 500 ഹാന്‍ഡ്‌സെറ്റില്‍ ുപയോഗപ്പെടുത്തിയിരിക്കുന്നത്.  അതേസമയം എല്‍ജി ഒപ്റ്റിമസിന്റെ ബാറ്ററി ബാക്ക്അപ്പ് വളരെ മികച്ചതാണ്.  13.5 മണിക്കൂര്‍ ടോക്ക് ടൈമും, 852 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 1500 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഒപ്റ്റിമസില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ ഇരു സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ട്.  ഇവ വളരെ വേഗത്തിലുള്ള ഡാറ്റ ട്രാന്‍സ്ഫറിംഗ് സാധ്യമാക്കും.  അതുപോലെ യുഎസ്ബി പോര്‍ട്ടുകള്‍, മികച്ച വീഡിയോ ഔട്ടപുട്ട് നല്‍കുന്ന എച്ച്ഡിഎംഐ ഔട്ട്പുട്ട് പോര്‍ട്ട് എന്നിവയും രണ്ടു ഹാന്‍ഡ്‌സെറ്റുകളിലും ഉണ്ട്.

Advertisement

മികച്ച ശ്രവ്യാനുഭവം ഉറപ്പാക്കാന്‍ ഇരു ഫോണുകളിലും 3.5 ഓഡിയോ ജാക്ക് ഉണ്ട്.  എസ്എംഎസ്, എംഎംഎസ്, ഇമെയില്‍ എന്നീ മെസ്സേജിംഗ് ഫീച്ചര്‍ ഇരു സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ട്.  അതുപോലെ വീഡിയോ, ഓഡിയോ പ്ലെയറുകള്‍, കാല്‍കുലേറ്റര്‍, കലണ്ടര്‍, അലാറം ക്ലോക്ക് എന്നിവയും ഇരു ഫോണുകളുടെയും പ്രത്യേകതകളാണ്.

നോക്കിയ 500ന് 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടും, എല്‍ജി ഒപ്റ്റിമസ് പ്രോയ്ക്ക് 800 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട്.

10,000 രൂപയ്ക്ക് അടുത്താണ് ഇരു സ്മാര്‍ട്ട്‌ഫോണുകളുടെയും വില.  കൂട്ടത്തില്‍ എല്‍ജി ഒപ്റ്റിമസ് പ്രോയുടെ വില നോക്കിയ 500നേക്കാള്‍ അല്പം കൂടുതലായിരിക്കുമെന്നു മാത്രം.

Best Mobiles in India

Advertisement