എല്‍ജിയില്‍ നിന്നും ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി


എല്‍ജി ആന്‍്രോയിഡ് ഹാന്‍ഡ്‌സെറ്റുകള്‍ വന്‍ വിജയമായതിനു തൊട്ടു പിന്നാലെയ്താ പുതിയൊരു എല്‍ജി സ്മാര്‍ട്ട്‌ഫോണ്‍ കൂടി. എല്‍ജി ഒപ്റ്റിമസ് പ്രോ സി660 എന്നു പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണും ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

പോര്‍ട്രെയിറ്റ് ഡിസ്‌പ്ലേയുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ എന്നൊരു പ്രത്യേകതയുണ്ട് എല്‍ജി ഒപ്റ്റിമസ് പ്രോ സി660. ബാര്‍ മാതൃകയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റിന് QWERTY കീപാഡാണുള്ളത്. ഇമെയില്‍, ഷെഡ്യൂളര്‍ എന്നിവയ്ക്ക് ഷോര്‍ട്ട് കട്ട് കീകളുണ്ട് ഈ കീപാഡില്‍.

Advertisement

128 ഗ്രാം മാത്രം ഭാരമുള്ള ഈ എല്‍ജി സ്മാര്‍ട്ട്‌ഫോണിന്റെ നീളം 119.5 എംഎം, വീതി 59.7 എംഎം, കട്ടി 12.9 എംഎം എന്നിങ്ങനെയാണ്. 240 x 320 റെസൊലൂഷനുള്ള ടിഎഫ്ടി കപ്പാസിറ്റീവ് 2.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണിതിനുള്ളത്.

Advertisement

ആന്‍ഡ്രോയിഡ് 2.3 അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് 800 മെഗാഹെര്‍ഡ്‌സ് പ്രസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട്. 1500 mAh ലിഥിയം അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് നീണ്ട 13.5 മണിക്കൂര്‍ ടോക്ക് ടൈമും, 852 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും ലഭിക്കുന്നു.

ഡിജിറ്റല്‍ സൂം, വീഡിയോ റെക്കോര്‍ഡിംഗ് എന്നീ സൗകര്യമുള്ള 640 ... 480 പിക്‌സല്‍ റെസൊലൂഷനുള്ള ഒറ്റ 3.15 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ സ്മാര്‍ട്ട്‌ഫോണിലുള്ളത്. 3ജി, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളുള്ള ഈ ഹാന്‍ഡ്‌സെറ്റില്‍ ജിപിആര്‍എസ്, എഡ്ജ് ഇന്റര്‍നെറ്റ് ബ്രൗസിംഗ് സൗകര്യങ്ങളും ഉണ്ട്.

Advertisement

എംപി3, വീഡിയോ പ്ലെയര്‍, ഓട്ടോ ട്യൂണിംഗ് ഉള്ള എഫ്എം റേഡിയോ, ഇന്‍ബില്‍ട്ട് ഗെയിമുകള്‍, മള്‍ട്ടി മീഡിയ സപ്പോര്‍ട്ട്, 3.5 ഓഡിയോ ജാക്ക്, ഫോണ്‍, സ്റ്റീരിയോ ഇയര്‍ഫോണുകള്‍ എന്നിങ്ങനെ വിവിധങ്ങളായ വിനോദ സംവിധാനങ്ങളും ഇതിലൊരുക്കിയിരിക്കുന്നു.

മറ്റ് എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെയും പോലെ ഇതിലും ഫെയ്‌സ്ബുക്ക്, മൈക്രോ ബ്ലോഗിംഗ് സര്‍വ്വീസ്, ട്വിറ്റര്‍, പികാസ വെബ്‌ ആല്‍ബം എന്നിങ്ങനെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഒപ്ഷനുകള്‍ ഈ സ്മാര്‍ട്ട്‌ഫോണിലും ഉണ്ട്.

156 എംബി ഇന്‍ബില്‍ട്ട് മെമ്മറിയുള്ള ഈ ഫോണിന്റെ മെമ്മറി മൈക്രോ എല്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി കൂടി ഉയര്‍ത്താവുന്നതാണ്. 2ജിബി മൈക്രോ എസ്ഡി കാര്‍ഡോടെയാണ് ഈ ഫോണ്‍ വരുന്നത്.

Advertisement

ഏതാണ്ട് 10,000 രൂപയോളമാണ് എല്‍ജിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഒപ്റ്റിമസ് പ്രോ സി660യുടെ വില.

Best Mobiles in India