എല്‍ജിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍, പ്രാഡ 3.0



എല്‍ജി എറേറവും പുതുതായി പുറത്തിറക്കുന്ന ഉല്‍പന്നമാണ് എല്‍ജി പ്രാഡ 3.0.  പുതുമയുള്ള ഫീച്ചറുകളും, സ്‌പെസിഫിക്കേഷനുകളും ആണ് ഈ എല്‍ജി സ്മാര്‍ട്ട്‌ഫോണില്‍ പ്രതീക്ഷിക്കുന്നത്.

ഫീച്ചറുകള്‍:

Advertisement
  • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 4.3 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 480 x 800 പിക്‌സല്‍ റെസൊലൂഷന്‍

  • 127.5 ഇഞ്ച് നീളം, 69 ഇഞ്ച് വീതി, 8.5 ഇഞ്ച് കട്ടി

  • 1000 മെഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ ടി1 ഒഎംഎപി 4430 പ്രോസസ്സര്‍

  • എ-ജിപിഎസ് നാവിഗേഷന്‍ സിസ്റ്റം

  • എല്‍ഇഡി ലൈറ്റ്, ഓട്ടോ ഫോക്കസ് സംവിധാനങ്ങളുള്ള 8 മെഗാപിക്‌സല്‍ ക്യാമറ

  • 1920 x 1080 പിക്‌സല്‍ ക്യാമറ റെസൊലൂഷന്‍

  • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • 32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം

  • ലൈറ്റ് സെന്‍സര്‍

  • പ്രോക്‌സിമിറ്റി സെന്‍സര്‍

  • 1540 mAh റീചാര്‍ജബിള്‍, റിമൂവബിള്‍, ലിഥിയം അയണ്‍ ബാറ്ററി

  • ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് പ്ലേബാക്ക്

  • ഗ്ലോബല്‍ റോമിംഗ്

  • ആക്‌സലറോമീറ്റര്‍
ബ്ലൂടൂത്ത്, യുഎസ്ബി, വൈഫൈ കണക്റ്റിവിറ്റികളുണ്ട് ഈ പുതിയ എല്‍ജി സ്മാര്‍ട്ട്‌ഫോണില്‍.  മികച്ചശ്രവ്യാനുഭവം ഉറപ്പാക്കുന്നതിന് ഒരു 3.5 എംഎം ഓഡിയോ ജാക്കും ഇതില്‍ ഒരുക്കിയിരിക്കുന്നു.  എസ്എംഎസ്, എംഎംഎസ്, ഇമെയില്‍, ഇന്‍സ്റ്റന്റ് മെസ്സേജിംഗ് എന്നിങ്ങനെയുള്ള മെസ്സേജിംഗ് ഒപ്ഷനുകള്‍ ഇതിലുണ്ട്.

എംപി3, എംപിഇജി4, എഎസി, എഎസി+ തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും ഈ ഹാന്‍ഡ്‌സെറ്റിലെ വീഡിയോ, ഓഡിയോ പ്ലെയറുകള്‍.  യുട്യൂബ്‌പ്ലെയര്‍, എഫ്എം റേഡിയോ എന്നിവയും ഈ ഫോണില്‍ ഉണ്ട്.

Advertisement

8000 എംബി ഇന്റേണല്‍ മെമ്മറി, എച്ച്ഡിഎംഐ ഇന്‍പുട്ട് പോര്‍ട്ട് എന്നിവയുള്ള ഈ എല്‍ജി ഫോണിന് ഒരു മൈക്രോയുഎസ്ബി ചാര്‍ജിംഗ് കണക്റ്ററും ഉണ്ട്.

എല്‍ജി പ്രാഡ 3.0 സ്മാര്‍ട്ട്‌ഫോണിന്റെ വിലയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭ്യാമായിട്ടില്ല.

Best Mobiles in India

Advertisement