ഐപി 68 സര്‍ട്ടിഫിക്കറ്റോട് കൂടിയ എല്‍ജി Q7 ഇന്ത്യയിലെത്തി; വില 15990 രൂപ


ഐപി 68 സര്‍ട്ടിഫിക്കറ്റോട് കൂടിയ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ഖ്യാതി സ്വന്തമാക്കിയ എല്‍ജി Q7 ഇന്ത്യയിലെത്തി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഫോണ്‍ ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. അറോറ ബ്ലാക്ക്, മൊറോക്കന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന എല്‍ജി Q7-ന്റെ ഇന്ത്യയിലെ വില 15990 രൂപയാണ്.

സ്‌പെസിഫിക്കേഷനുകള്‍

എല്‍ജി Q7-ന്റെ ഏറ്റവും വലിയ സവിശേഷത IP68 സര്‍ട്ടിഫിക്കേഷന്‍ ആണ്. അതുകൊണ്ട് തന്നെ ഇതിന് വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാന്‍ കഴിയും. MIL-STD 810G സര്‍ട്ടിഫിക്കേഷനും സ്വന്തമാക്കാന്‍ ഫോണിനായി. ഗ്ലാസ് ഫിനിഷോട് കൂടിയ പ്രീമിയം രൂപകല്‍പ്പനയാണ് മറ്റൊരു ആകര്‍ഷണം.

5.5 ഇഞ്ച് FHD+ IPS LCD ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2160x1080 പിക്‌സല്‍ റെസല്യൂഷന്‍, 442 PPI-യോട് കൂടിയ 18:9 ആസ്‌പെക്ട് റേഷ്യോ എന്നിവയാണ് ഡിസ്‌പ്ലേയുടെ മറ്റ് പ്രത്യേകതകള്‍. നോച്ചില്ല. ഫോണിന് നാലുവശത്തെയും അരികുകളും വളരെ ചെറുതാണ്. മീഡിയടെക് MT6750S പ്രോസസ്സര്‍, 3GB റാം, 32 GB ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയും എടുത്തുപറയേണ്ട സവിശേഷതകളാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 2TB വരെ വികസിപ്പിക്കാന്‍ കഴിയും.

4G LTE-യോട് കൂടിയ രണ്ട് സ്ലിം സ്ലോട്ടുകള്‍, ബ്ലൂടൂത്ത് 4.2 LE, വൈഫൈ 802.11 b/g/n എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. പിന്നിലും മുന്നിലും ഓരോ ക്യാമറകള്‍ വീതമാണുള്ളത്. യഥാക്രമം 13 MP, 8MP എന്നിവയാണിവ. പിന്നിലെ ക്യാമറ PDAF പിന്തുണയ്ക്കുകയും 1080 p വീഡിയോ റിക്കോഡിംഗ് സാധ്യമാക്കുകയും ചെയ്യുന്നു. സെല്‍ഫി ക്യാമറയുടെ സഹായത്തോടെയും 30 fps നിരക്കില്‍ 1080p വീഡിയോ റിക്കോഡ് ചെയ്യാന്‍ കഴിയും.

3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക്, Hi-Fi ഓഡിയോ, DTS:X3D സറൗണ്ട് എന്നിവയും ഫോണിലുണ്ട്. ഇളക്കിമാറ്റാന്‍ കഴിയാത്ത 3000 mAh ബാറ്ററിയാണ് എല്‍ജി Q7-ല്‍ ഉപയോഗിച്ചിരിക്കുന്നത്. USB ടൈപ്പ് C പോര്‍ട്ടിന്റെ സഹായത്തോടെ അതിവേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. കസ്റ്റം എല്‍ജി സ്‌കിന്നോട് കൂടിയ ആന്‍ഡ്രോയ്ഡ് ഒറിയോ 8.1-ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

16000 രൂപ പരിധിയില്‍ എല്‍ജി Q7-നെക്കാള്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ വിലയ്ക്ക് വെള്ളവും പൊടിയും പ്രതിരോധിക്കാന്‍ കഴിയുന്ന പ്രീമിയം ലുക്കോട് കൂടിയ ഫോണാണ് നോക്കുന്നതെങ്കില്‍ കണ്ണുമടച്ച് എല്‍ജി Q7 വാങ്ങുക. ഈ സവിശേഷതകളോട് കൂടിയ ഫോണുകളുടെ വില ഇരുപതിനായിരം മുതല്‍ മുകളിലോട്ടാണ്.

ATMൽ കയറുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക! ചതികൾ നിരവധി..

Most Read Articles
Best Mobiles in India
Read More About: lg news mobiles smartphone

Have a great day!
Read more...

English Summary

LG has launched a mid-tier smartphone, the LG Q7 in India, which is the latest affordable smartphone from the brand with modern amenities. The smartphone will be available across the country from the 1st of September via offline and online stores.