എൽജി Q8 (2018) എത്തി! വിലയും സവിശേഷതകളും അറിയാം!


എൽജിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ എൽജി Q8 (2018) കമ്പനി പുറത്തിറക്കി. കൊറിയയിൽ ആണ് ഫോൺ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഇറങ്ങിയ Q8 മോഡലിന്റെ പരിഷ്കരിച്ച പുതിയ പതിപ്പാണ് ഈ Q8 (2018). DTS:X 3D സൗണ്ട്, ക്വിക്ക് ചാർജ്ജ് 3.0, എൽജി പേ, 6.2 ഇഞ്ച് വലിയ ഡിസ്പ്ളേ എന്നിവയാണ് പ്രധാന സവിശേഷതകൾ.

പ്രധാന സവിശേഷതകൾ

ആൻഡ്രോയിഡ് 8.1 ഓറിയോ വേർഷനിൽ ആണ് ഫോൺ എത്തുന്നത്. 6.2 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഫുൾവ്യൂ ഡിസ്പ്ളേ, 389ppi, 18:9 അനുപാതത്തിൽ 2160x1080 പിക്സൽ റെസൊല്യൂഷൻ, 64 ബിറ്റ് ഒക്ട കോറിൽ Qualcomm Snapdragon 450 പ്രൊസസർ, അഡ്രിനോ 506 ജിപിയു, 4 ജിബി റാം, 64 ജിബി ഇൻബിൽട്ട് മെമ്മറി, 3300 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

ക്യാമറ

ക്യാമറയുടെ കാര്യത്തിൽ എൽജി Q8ന് പിറകിൽ 16 മെഗാപിക്സലിന്റെ ഒരു സെൻസർ ആണുള്ളത്. 16 മെഗാപിക്സലിന്റെ സെൻസറിൽ PDAFഉം എൽഇഡി ഫ്ലാഷും ഉണ്ട്ൻ. മുൻവശത്ത് 5 മെഗാപിക്സലിന്റെ ഒരു ക്യാമറ നമുക്ക് കാണാം. 100 ഡിഗ്രി സൂപ്പർ വൈഡ് ആംഗിൾ ലെന്സ് ആണ് ഈ സെൽഫി ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം ക്യാമറയിൽ എൽജിയുടെ ക്യു ലെൻസ് സവിശേഷതയും ഉണ്ട്. ഇത് ഇന്റർനെറ്റിന്റെ സഹായത്തോടെ ക്യാമറയിൽ കാണുന്ന ദൃശ്യങ്ങളെ കുറിച്ച് ഇന്റർനെറ്റ് വഴി നിങ്ങൾക്ക് വിവരങ്ങൾ നൽകും.

മറ്റു സവിശേഷതകൾ

4 ജി എൽടിഇ, മൈക്രോഎസ്ഡി കാർഡ് പിന്തുണ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഗ്ലോനാസ്, എൻഎഫ്സി, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്- സി എന്നിവയാണ് ഫോണിലെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗാറെസ്കോപ്പ്, ഹാൾ ഇഫക്ട് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ.

വിലയും ലഭ്യതയും

കൊറിയയിൽ മാത്രമാണ് ഈ ഫോൺ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 539,000 KRW ആണ് അവിടെ വിലയിട്ടിരിക്കുന്നത്. ഇത് ഏകദേശം 32,000 ഇന്ത്യൻ രൂപയോളം വരും. നിലവിൽ ഫോൺ ഇന്ത്യയിൽ ലഭ്യമാകുന്നതിനെ കുറിച്ച് വിവരങ്ങളൊന്നും തന്നെയില്ലെങ്കിലും എൽജി Q8ന്റെ മാതൃക പിൻപറ്റി ഈ ഫോണും ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

ഷവോമി Qin AI Vs ജിയോ ഫോണ്‍ 2: മികച്ചത് ഏത്?

Most Read Articles
Best Mobiles in India
Read More About: lg smartphones android mobiles

Have a great day!
Read more...

English Summary

LG Q8 2018 Launched; Price and Top Features.