എല്‍ജിയുടെ പുതിയ സ്ലൈഡര്‍ മൊബൈല്‍ ഫോണ്‍ വരുന്നു


പല ഡിസൈനിലും ആകൃതിയിലുമുള്ള മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇന്നു വിപണിയിലെത്തുന്നുണ്ട്.  ചോക്കലേറ്റ് ബാര്‍, ബ്ലോക്ക് ആകൃതികളിലാണ് ഇവയില്‍ കൂടുതലും പുറത്തിറങ്ങുന്നത്.  എന്നാല്‍ സ്ലൈഡര്‍ ഫോണുകളാണ് ഇന്നത്തെ ട്രെന്റ്.  കീപാഡ് സ്ലൈഡ് ചെയ്യാന്‍ സാധിക്കുന്നതുകൊണ്ട് വളരെ ചെറുതും ഒതുക്കമുള്ളതുമാണ് സ്ലൈഡര്‍ ഹാന്‍ഡ്‌സെറ്റുകള്‍.

എല്‍ജി പുറത്തിറക്കാന്‍ പോകുന്ന സ്ലൈഡര്‍ ഹാന്‍ഡ്‌സെറ്റ് ആണ് എല്‍ജി എസ്‌വി770 വാഫ്ള്‍.  ധാരാളം ഫീച്ചറുകളുള്ള ഒരു ചെറിയ സ്ലൈഡര്‍ ഫോണ്‍ ആണിത്.

ഫീച്ചറുകള്‍:
 • 2.4 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ

 • 320 x 240 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍
 • 2 മെഗാപിക്‌സല്‍ ക്യാമറ
 • വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം
 • മീഡിയ പ്ലെയര്‍
 • ബ്ലൂടൂത്ത്
 • മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം
 • സ്ലൈഡിംഗ് കീപാഡ്
 • ആകര്‍ഷണീയമായ ഡിസൈനില്‍ മൂന്നു വ്യത്യസ്ത നിറങ്ങളിലായി ഈ പുതിയ എല്‍ജി സ്ലൈഡിംഗ് ഹാന്‍ഡ്‌സെറ്റ് ഇറങ്ങി.  സ്വര്‍ണ്ണ വര്‍ണ്ണം, കറുപ്പ്, വെള്ള എന്നീ നിറങ്ങളിലാണ് ഈ ഹാന്‍ഡ്‌സെറ്റ് ഇറങ്ങുക.

  വെറും 95 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം എന്നതും ഇതിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.  നമ്മുടെ കൈപിടിയിലും, പോക്കറ്റിലും എല്ലാം വളരെ സുഖമായി ഈ ഫോണ്‍ ഒതുങ്ങിയിരിക്കും.

  വലുതും മികച്ചതുമായ സ്‌ക്രീന്‍ ആയതിനാല്‍ ചിത്രങ്ങളും വീഡിയോകളും കാണാന്‍ വളരെ അനുയോജ്യമാണ് ഈ ഫോണ്‍.  4 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള മെമ്മറി കാര്‍ഡ് സ്ലോട്ട് ഉണ്ട് ഈ എല്‍ജി ഹാന്‍ഡ്‌സെറ്റില്‍.  എച്ച്ടിഎംഎല്‍ ബ്രൗസര്‍ ഉപയോഗിച്ച് ആവശ്യമായ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്നു.  കൂടാതെ ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളും ഇതിലുണ്ട്.

  ഈ പുതിയ എല്‍ജി സ്ലൈഡിംഗ് മൊബൈലിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

  Most Read Articles
  Best Mobiles in India

  Have a great day!
  Read more...