എല്‍ജിയുടെ എല്‍ നു പിന്നിലെ കഥയെന്ത്?



ഒരു പുതിയ ഉല്‍പന്നം ലോഞ്ച് ചെയ്യാന്‍ പോകുമ്പോള്‍ എല്ലാ കമ്പനികളും ആളുകളുടെ താല്‍പര്യം അല്ലെങ്കില്‍ ആകാംക്ഷ ഉണര്‍ത്താന്‍ പ്രയോഗിക്കുന്ന ഒരു സ്ഥിരം നമ്പര്‍ ആണ് ടീസര്‍.  എന്തോ വരാന്‍ പോകുന്നു, സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതി ഉണര്‍ത്തി ആളുകളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനാണ് ടീസര്‍ സാധാരണ ഉപയോഗിക്കുന്നത്.

എല്‍ജിയില്‍ നിന്നും ഇപ്പോഴിതാ ഒരു പുതിയ ടീസര്‍ ഇറങ്ങിയിരിക്കുന്നു.  കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഈ പുതിയ ടീസര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  ഈ നിമിഷം വരെ ഈ ടീസര്‍ എന്തിനെ കുറിച്ചാണ് എന്നതിനെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.  ഇത് പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചാണോ, അതോ ഇനി മറ്റെന്തെങ്കിലും ഉന്‍പന്നത്തെ കുറിച്ചാണോ എന്നൊന്നും മനസ്സിലാവുന്നില്ല.

Advertisement

ടീസറില്‍ നിന്നും ആകെ മനസ്സിലാവുന്നത് ഈ പുതിയ എല്‍ജി ഉല്‍പന്നവും ഇംഗ്ലീഷ് അക്ഷരം എല്ലും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നതാണ്.

Advertisement

അലങ്കരിച്ച ബാക്ക്ഗ്രൗണ്ടില്‍ എല്‍ എന്ന അക്ഷരത്തിന്റെ ത്രിമാന രൂപം ആണ് എല്‍ജിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ടീസര്‍.  അക്ഷരത്തിനു ചുറ്റും അവിടവിടായി നാലു ടാഗ് ലൈനുകളും കാണാം.  ഇവയിലെ എല്‍ എന്ന അക്ഷരം വലിയ അക്ഷരത്തിലാണ് കൊടുത്തിരിക്കുന്നത്.

എല്‍ എന്ന മോഡല്‍ നെയിമില്‍ പുതിയൊരു എല്‍ജി സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും വരാന്‍ പോകുന്നത് എന്നതാണ് ഒരു ഊഹം.  ചിലപ്പോള്‍ ഇവ എല്‍ജി ഒപ്റ്റിമസ് സീരീസില്‍ പെടുന്ന, എല്‍ജി ഒപ്റ്റിമസ് എല്‍ എന്ന പേരുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആയേക്കാം.

എല്‍ജി ഒപ്റ്റിമസ് എസ്, എല്‍ജി ഒപ്റ്റിമസ് എം, എല്‍ജി ഒപ്റ്റിമസ് എല്‍ എന്നിങ്ങനെ മുമ്പും ഒരൊറ്റ അക്ഷരത്തിലറിയപ്പെടുന്ന ഉല്പന്നങ്ങള്‍ എല്‍ജിയ്ക്കുണ്ടായിട്ടുണ്ട്.  എന്നു കരുതി ഇത്തവണയും ഇങ്ങനെ തന്നെ സംഭവിച്ചു കൊള്ളണം എന്നൊന്നും ഇല്ല.

Advertisement

പുതിയ ഉല്‍പന്നം സ്മാര്‍ട്ട്‌ഫോണിനു പകരം മൈക്രോവേവോ, റെഫ്രിജറേറ്ററോ ആകാനും സാധ്യതയുണ്ട്.  ഏതായാലും കാത്തിരുന്നു കാണാം.

Best Mobiles in India

Advertisement