എല്‍.ജി ജി 2 സ്മാര്‍ട്‌ഫോണിന്റെ 4 ജി വേരിയന്റ് ഈ മാസം ഇന്ത്യയിലെത്തും


എല്‍.ജി ജി 2 സ്മാര്‍ട്‌ഫോണിന്റെ 4 ജി വേരിയന്റ് ഈമാസം പകുതിയോടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് എല്‍.ജി അറിയിച്ചു. ഇതോടെ ഇന്ത്യയുടെ TD-LTE 4 ജി നെറ്റ്‌വര്‍ക് സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുള്ള വിരലിലെണ്ണാവുന്ന സ്മാര്‍ട്‌ഫോണുകളില്‍ ഒന്നായി മാറി എല്‍.ജി ജി 2. നിലവില്‍ സോളൊ LT 900, ആപ്പിള്‍ ഐ ഫോണ്‍ 5 എസ, 5 സി എന്നിവയില്‍ മാത്രമാണ് ഇതുള്ളത്.

Advertisement

ഫോണിന്റെ 16 ജി.ബി. വേരിയന്റിന് 46,000 രൂപയും 32 ജി.ബി. വേരിയന്റിന് 49,000 രൂപയുമാണ് വില. കഴിഞ്ഞ വര്‍ഷമാണ് എല്‍.ജി ജി 2-വിന്റെ 3 ജി വേരിയന്റ് പുറത്തിറക്കിയത്. 41,500 രൂപയായിരുന്നു ഇതിന് വില. 4 ജി സപ്പോര്‍ട് ഒഴിച്ചു നിര്‍ത്തിയാല്‍ സാങ്കേിതികമായി മറ്റു വ്യത്യാസങ്ങളൊന്നും രണ്ടു വേരിയന്റുകള്‍ തമ്മില്‍ ഇല്ല.

Advertisement

5.2 ഇഞ്ച് ഫുള്‍ HD സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്., 13 എം.പി. പ്രൈമറി ക്യാമറ, 2.2 Ghz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 3000 mAh ബാറ്ററി എന്നിവയാണ് എല്‍.ജി. ജി 2-വിന്റെ പ്രത്യേകതകള്‍.

ഇതുകൂടാതെ ഈ വര്‍ഷം മധ്യത്തോടെ ലൈഫ്ബാന്‍ഡ് ടച്ച് ഫിറ്റ്‌നസ് ട്രാക്കറും എല്‍.ജി പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Best Mobiles in India

Advertisement