അഞ്ച് ക്യാമറയുമായി എല്‍.ജി വി40 തിങ്ക് ഇന്ത്യന്‍ വിപണിയില്‍; വില 49,990 രൂപ


ആഗോള വിപണിയില്‍ അവതരിപ്പിച്ച് മൂന്നു മാസത്തിനു ശേഷം എല്‍.ജിയുടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വി40 തിങ്ക് ഇന്ത്യന്‍ വിപണിയിലെത്തി. മൂന്നു പിന്‍ ക്യാമറയും ഇരട്ട മുന്‍ ക്യാമറയുമുള്‍പ്പടെ അഞ്ച് ക്യാമറകളാണ് ഫോണിലുള്ളത്. കൂടാതെ ഓ.എല്‍.ഇ.ഡി ഡിസ്‌പ്ലേയുമുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണ്‍ വഴിയാണ് ഫോണിന്റെ വില്‍പ്പന.

Advertisement

സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് ഓഫറുമുണ്ട്.

49,990 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വി40 തിങ്കിന് വില നിശ്ചയിച്ചിരിക്കുന്നത്. നോ കോസ്റ്റ് ഇ.എം.ഐ സംവിധാനവും ആമസോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ പഴയ ഫോണിന് 5,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് ഓഫറുമുണ്ട്.

Advertisement
സവിശേഷതകള്‍

6.4 ഇഞ്ച് ഫുള്‍ വിഷന്‍ ഓ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് എല്‍.ജി വി40 തിങ്കിനുള്ളത്. 3120X1440 പിക്‌സലാണ് റെസലൂഷന്‍. 19:5:9 ആസ്‌പെക്ട് റേഷ്യോയും 537 പി.പി.ഐ പിക്‌സല്‍ ഡെന്‍സിറ്റിയും ഡിസ്‌പ്ലേയ്ക്ക് പ്രത്യേക രൂപഭംഗി നല്‍കുന്നു. കരുത്തിനായി സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിന് അഡ്രീനോ 630 ജി.പി.യുവുമുണ്ട്. 6ജി.ബി റാം ശേഷിയാണ് മോഡലിലുള്ളത്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി.

ക്യാമറ, ബാറ്ററി

അഞ്ച് ക്യാമറയുമായാണ് എല്‍.ജി വി40 തിങ്കിന്റെ വരവ്. പിന്നില്‍ 12+16+12 മെഗാപിക്‌സലിന്റെ മൂന്നു ക്യാമറകള്‍ പിന്നിലും 8+5 മെഗാപിക്‌സലിന്റെ രണ്ട് ക്യാമറകള്‍ മുന്നിലുമുണ്ട്. പിന്നിലെ 16 മെഗാപിക്‌സലിന്റെയും മുന്നിലെ 5 മെഗാപിക്‌സലിന്റെയും സെന്‍സറുകള്‍ വൈഡ് ആംഗിള്‍ ക്യാമറയ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

കരുത്തന്‍ ബാറ്ററിയാണ്

3,300 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിവേഗ ചാര്‍ജിംഗിനായി ക്വിക്ക് ചാര്‍ജിംഗ് 3.0 സംവിധാനവുമുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അധികം വൈകാതെ 9.0 പൈ അപ്‌ഡേറ്റ് ലഭിക്കും.

മറ്റ് സവിശേഷതകള്‍

ഐ.പി 98 റേറ്റിംഗാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. സുരക്ഷയൊരുക്കുന്നതിനായി പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. കൂടാതെ ഫേസ് അണ്‍ലോക്കിംഗ് സംവിധാനവും കൂട്ടുണ്ട്. ഗൂഗിളിനായി പ്രത്യേകം അസിസ്റ്റന്റ് ബട്ടണും എല്‍.ജി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഫോണ്‍ വാങ്ങാനാകും.

സൂപ്പര്‍ ബൂംബോക്‌സ് സ്പീക്കറുകളാണ് എല്‍.ജി വി40 മോഡലിനു കരുത്തന്‍ ശബ്ദം നല്‍കുന്നത്. താഴ്ന്ന ഫ്രീക്വന്‍സി ഔട്ട്പുട്ടിന് ഉതകുന്നതാണ് ഈ സ്പീക്കര്‍. കണക്ടീവിറ്റി സംവിധാനങ്ങളായ 4ജി വോള്‍ട്ട്, വൈഫൈ 802, ബ്ലൂടൂത്ത് 5, ജി.പി.എസ്, എന്‍.എഫ്.സി, യു.എസ്.ബി ടൈപ് സി എന്നിവ വി40 യിലുണ്ട്. 3.5 എം.എം ആണ് ജാക്ക്. 169 ഗ്രാമാണ് ഫോണിന്റെ ഭാരം. പ്ലാറ്റിനം ഗ്രേ, മൊറോക്കന്‍ ബ്ലൂ എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ വാങ്ങാനാകും. വില 49,990 രൂപ.

Best Mobiles in India

English Summary

LG V40 ThinQ announced in India with five cameras, priced at Rs 49,990