ഫോട്ടോ പ്രമേികള്‍ക്കും ശബ്ദം ഇഷ്ടപ്പെടുന്നവര്‍ക്കുമായി എല്‍.ജി വി40 തിങ്ക്; റിവ്യൂ


ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ എല്‍.ജി പുറത്തിറക്കിയ മോഡലാണ് എല്‍.ജി വി40 തിങ്ക്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസമാണ് ഫോണ്‍ ആദ്യമായി വിപണിയിലെത്തിച്ചത്. ഇപ്പോഴും ശ്രേണിയിലെ എല്‍.ജിയുടെ മികച്ച മോഡലുകണിലൊന്നു തന്നെയാണ് ഈ മോഡല്‍. 49,990 രൂപയാണ് ഫോണിന്റെ വിപണി വില. സാംസംഗ്, ഗൂഗിള്‍, വണ്‍പ്ലസ്, ഓപ്പോ, ഹോണര്‍, വിവോ അടക്കമുള്ള പ്രമുഖ ബ്രാന്‍ഡുകളെ സ്മാര്‍ട്ട്‌ഫോണുകളാണ് പ്രധാന എതിരാളികള്‍. മോഡലിനെപ്പറ്റി കൂടുതലറിയാം.. വായിക്കൂ...

Advertisement

മികവുകള്‍

മികച്ച ക്യാമറ സംവിധാനം

ഡ്യൂറബിള്‍ & പ്രീമിയം ഡിസൈന്‍

2കെ ഡിസ്‌പ്ലേ

ബെസ്റ്റ് ഇന്‍ ക്ലാസ് ഓഡിയോ എക്‌സ്പീരിയന്‍സ്

കുറവുകള്‍

ബാറ്ററി കരുത്ത്

ലോ ലൈറ്റ് ക്യാമറ ക്വാളിറ്റി

ആന്‍ഡ്രോയിഡ് ഓറിയോ

ഇന്ത്യന്‍ വിപണിയില്‍ അധികം മോഡലുകള്‍ വിറ്റഴിഞ്ഞില്ലെങ്കിലും എല്‍.ജിയുടെ മികച്ച പ്രീമിയം മോഡലുകളിലൊന്നായി വിലയിരുത്തപ്പെടുന്ന മോഡലാണ് വി40 തിങ്ക്. ആകെ അഞ്ച് ക്യാമറകളാണ് ഫോണിലുള്ളത്. മൂന്നെണ്ണം പിന്നിലും രണ്ടെന്നും മുന്‍ ഭാഗത്തുമാണുള്ളത.് കിടിലന്‍ ക്രിസ്പ് വൈബ്രന്റ് 2കെ ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. പ്രീമിയം ഓഡിയോ അനുഭവവും വാട്ടര്‍-ഡസ്റ്റ് റസിസ്റ്റന്റ് ബോഡിയും മികച്ചതുതന്നെ.


ദൈനംദിന ഉപയോഗത്തിനു മികച്ചതാണ് ഈ മോഡല്‍. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവര്‍ക്കും ഓഡിയോ പ്രേമികള്‍ക്കും ഈ മോഡലിനെ ഏറെ ഇഷ്ടപ്പെടും. ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍, വണ്‍പ്ലസ് 6ടി, ഗ്യാലക്‌സി എസ് എന്നീ ബ്രാന്‍ഡുകള്‍ക്കും ഹോണര്‍, ഓപ്പോ, വിവോ അടക്കമുള്ള ചൈനീസ് ഫോണുകള്‍ക്കും എല്‍.ജി വി40 തിങ്ക് എന്ന ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഭീഷണിയാകുന്നുണ്ടോ ? അറിയാം...

Advertisement
അഞ്ച് ക്യാമറ

കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച അഞ്ച് ലെന്‍സ് ക്യാമറകളാണ് ഫോണിലുള്ളത്. പിന്‍ ഭാഗത്ത് മൂന്നു സെന്‍സറും മുന്നില്‍ രണ്ടെണ്ണവുമുണ്ട്. 12 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ലെന്‍സും 16 മെഗാപിക്‌സലിന്റെ അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സും 12 മെഗാപിക്‌സലിന്റെ സ്റ്റാന്റേര്‍ഡ് ലെന്‍സും ഉള്‍പ്പെടുന്നതാണ് പിന്നിലെ ക്യാമറ. മുന്‍ ഭാഗത്ത് സെല്‍ഫിക്കായി 8 മെഗാപിക്‌സലിന്റെ സ്റ്റാന്‍ഡേര്‍ഡ് ലെന്‍സും 5 മെഗാഗപിക്‌സലിന്റെ വൈഡ് ലെന്‍സുമുണ്ട്.

ബെസ്റ്റ് ഇന്‍ ക്ലാസ് അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്

എല്‍.ജിയുടെ സിഗ്നേച്ചര്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ് ഫോണിലുള്ളത്. മികച്ച ഔട്ട്പുട്ട് ലെന്‍സ് നല്‍കുന്നതായി റിവ്യൂവില്‍ കാണാനായി. ശ്രേണിയില്‍ ലഭ്യമായതില്‍വെച്ച് മികച്ച അള്‍ട്രാവൈഡ് ലെന്‍സാണ് മോഡലിലുള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രീമിയം ശ്രേണിയിലെ ഹുവായ്, സാംസംഗ് എന്നീ ബ്രാന്‍ഡുകളുടെ മോഡലുകളെ അപേക്ഷിച്ച് വി40 തിങ്ക് എന്തുകൊണ്ടും മികച്ചതുതന്നെ.

ലാന്‍ഡ്‌സ്‌കേപ് ഫോട്ടോഗ്രഫിയില്‍ കേമന്‍

ഏറെ യാത്രചെയ്യുന്ന ഫോട്ടോപ്രേമികള്‍ക്ക് ലഭ്യമായ മികച്ച മോഡലാണ് എല്‍.ജി വി40 തിങ്ക്. കാരണം മികച്ച രീതിയിലുള്ള ലാന്‍ഡ്‌സ്‌കേപ് ഫോട്ടോഗ്രഫി ഈ മോഡല്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ബിള്‍ഡിംഗുകളുടെയും നഗരങ്ങളുടെയും ചിത്രങ്ങള്‍ അതിമനോഹരമായി പകര്‍ത്താന്‍ പിന്നിലെ മൂന്നു ക്യാമറ സെന്‍സറുകള്‍ക്കു കഴിയുന്നുണ്ട്. സിനിമാറ്റോഗ്രഫിക്കായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സിനി വൈഡ് ഫീച്ചറും മികവു പുലര്‍ത്തുന്നുണ്ട്.

ലോലൈറ്റില്‍ ചിത്രങ്ങള്‍ പകര്‍ത്താനും കേമന്‍തന്നെ വി40 തിങ്ക്. കാര്യം ഇതൊക്കെയാണെങ്കിലും പോര്‍ട്രൈറ്റ് ഫോട്ടോഗ്രഫി അത്ര മികച്ചതല്ല. റിവ്യൂ ചെയ്യുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശ്രേണിയിലെ മറ്റു മോഡലുകള്‍ വി40 തിങ്കിനെ അപേക്ഷിച്ച് മികച്ച പോര്‍ട്രൈറ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ഇതില്‍ ഗൂഗിള്‍ പിക്‌സല്‍ 2XL തന്നെയാണ് ഏറ്റവും കേമന്‍.

കൃതൃമബുദ്ധിയിലധിഷ്ഠിതമായ ക്യാമറ

ഒരു ഫ്രയിം തന്നെ മൂന്നു വ്യത്യസ്ത രീതിയില്‍ പകര്‍ത്താനുള്ള കഴിവ് എല്‍.ജി വി40 തിങ്കിന്റെ പിന്‍ ക്യാമറകള്‍ക്കുണ്ട്. ഇതിനായി പിന്നിലെ മൂന്നു ലെന്‍സുകള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നു. തികച്ചും കൃതൃമബുദ്ധിയുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഫോണിന്റെ നിര്‍മാണമെന്ന് ഉപയോഗത്തിലൂടെ മനസിലാകും. കണ്ടന്റ് ക്രിയേറ്റേഴ്‌സിനും സിനിമാറ്റോഗ്രഫര്‍ക്കും വീഡിയോഗ്രഫര്‍ക്കും മോഡല്‍ ഏറെ ഇഷ്ടപ്പെടും.

വൈബ്രന്റ് 6.4 ഇഞ്ച് ഡിസ്‌പ്ലേ

6.4 ഇഞ്ച് ക്വാഡ് എച്ച്.ഡി ഓ.എല്‍.ഇഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1440X3120 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 538 പി.പി.ഐ ഡിസ്‌പ്ലേ ഫോണിനു പ്രത്യേക രൂപഭംഗി നല്‍കുന്നു. ഡിസ്‌പ്ലേയുടെ കാര്യത്തില്‍ മികവുപുലര്‍ത്തുന്നുണ്ടെങ്കിലും വലിയ നോച്ച് ചെറുതായെങ്കിലും ഉപയോക്താക്കളെ നിരാശപ്പെടുത്തുന്നുണ്ട്.

ഹോണറിന്റെ പ്രീമിയം സ്മാര്‍ട്ട്‌ഫോണായ വ്യൂ 20യുടെ എല്‍.സി.ഡി സ്‌ക്രീനിനെ അപേക്ഷിച്ചും വണ്‍പ്ലസ് 6ടിയുടെ അമോലെഡ് ഡിസ്‌പ്ലേയെ അപേക്ഷിച്ചും വി40 തിങ്കിന്റെ ഡിസ്‌പ്ലേ എന്തുകൊണ്ടും മികച്ചതുതന്നെ. കോണ്‍ട്രാസ്റ്റിന്റെ കാര്യത്തിലും ഷാര്‍പ്പ്‌നെസിന്റെ കാര്യത്തിലും വി40 തന്നെ കേമന്‍.

മികച്ച ഓഡിയാ ഡെലിവെറിയാണ് എല്‍ജിയുടെ വി40 തിങ്ക് എന്ന ചുണക്കുട്ടിക്കുള്ളത്. മികച്ച ഹാര്‍ഡ് വെയര്‍ കരുത്ത് പബ്ജി, അസ്ഫാള്‍ട്ട് 9, അടക്കമുള്ള ഹൈ-എന്‍ഡ് ഗെയിമുകള്‍ വളരെ ലാഗ്-ലെസായി കളിക്കാന്‍ സഹായിക്കുന്നു.

സൂപ്പര്‍ ഡ്യൂറബിള്‍

കൈയ്യില്‍ വളരെ പ്രീമിയം ലുക്കില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന മോഡലാണിത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആര്‍ക്കും ഇഷ്ടപ്പെടും. കൂട്ടത്തില്‍ മികച്ച ഫീച്ചറുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഫോണിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. വാട്ടര്‍/ ഡസ്റ്റ് റെസിസ്റ്റന്‍സിനായി ഉപയോഗിച്ചിരിക്കുന്ന ഐപി68 സംവിധാനം ഏറെ ഉപയോഗപ്രദമാണ്. ഡിസ്‌പ്ലേയുടെ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുമുണ്ട്. പിന്‍ഭാഗം സ്മൂത്ത് ഗ്ലോസി ഫിനിഷിംഗോടു കൂടിയതാണ്. ഇത് ആരെയും ആകര്‍ഷിക്കും.

മികച്ച ഓഡിയോ

വി40 തിങ്കില്‍ മികച്ച ഓഡിയോ എക്‌സ്പീരിയന്‍സിനായി ഏറെ കഷ്ടപ്പെടേണ്ടിവന്നു എല്‍.ജി.ക്ക്. ഏറെക്കാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മികച്ചൊരു സൗണ്ടിംഗ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിക്കു പുറത്തിറക്കാനായത്. ഈ വിലയ്ക്കുള്ളില്‍ ലഭിക്കാവുന്ന മികച്ച ഓഡിയോ ഔട്ട്പുട്ടാണ് വി40 തിങ്കിലുള്ളത്. ഡി.റ്റി.എസ് സറൗണ്ട് ശബ്ദം ഏവരെയും ആകര്‍ഷിക്കും. വലിയ ശബ്ദത്തിനായി ബൂം-ബോക്‌സ് സ്പക്കറുകളും ഫോണില്‍ ഇടംപിടിച്ചിരിക്കുന്നു.

ബ്രിട്ടീഷ് കംപനിയായ മെറിഡിയന്‍ ഓഡിയോയുമായി കൈകോര്‍ത്താണ് ശബ്ദത്തിന്റെ കാര്യത്തില്‍ എല്‍.ജി മാസ്മരികത സൃഷ്ടിച്ചത്. ഐ-ഇംപന്റന്‍സ് ഹെഡ്‌ഫോണ്‍ ഉപയോഗിച്ചു സംഗിതം കേട്ടാല്‍ ആരും ഇതിന്റെ ആരാധകരായിപ്പോകുമെന്നുറപ്പ്.

ഡേറ്റഡ് ആന്‍ഡ്രോയിഡ് ഓ.എസ്

പുത്തന്‍ സവിശേഷതകളെല്ലാം ഉണ്ടെങ്കിലും ആന്‍ഡ്രോയിഡ് 8.1 ഓറിയോ എന്ന ഓ.എസിനെയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 9.0 പൈ അധിഷ്ഠിതമായി നിരവധി ഫോണുകള്‍ പുറത്തിറങ്ങുമ്പോഴാണ് ഓറിയോയില്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. അപ്‌ഡേഷന്‍ അധികം വൈകാതെ ലഭ്യമാകുമെങ്കിലും ചെറുതായെങ്കിലും ഇത് ഉപയോക്താക്കളെ നിരാശപ്പെടുത്തുന്നുണ്ട്.

ലാഗ്ഫ്രീ ഗെയിമിംഗ്/മള്‍ട്ടിടാസ്‌കിംഗ്

കരുത്തില്‍ മുന്നിലാണ് എല്‍.ജി വി40 തിങ്ക്. 6ജി.ബി റാമും സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പ്‌സെറ്റുമാണ് ഇതിനായി ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹൈ-എന്‍ഡ് ഗെയിമുകളായ അസ്ഫാള്‍ട്ട് , പബ്ജിയടക്കമുള്ള ഗെയിമുകള്‍ വളരെ ലളിതമായി കളിക്കാനാകും. ഒരുതരത്തിലുള്ള ലാഗിംഗും അനുഭവപ്പെടുന്നില്ല. ഗെയിമിംഗ് പ്രേമികള്‍ക്ക് ഈ ഫോണ്‍ ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

മള്‍ട്ടി ടാസ്‌കിംഗിലും കേമന്‍ തന്നെയാണ് ഇവന്‍. ഒരേസമയം 20 ആപ്പുകളെ വരെ ഉപയോഗിക്കാനാകും. അതും വളരെ ലളിതമായി. ഒരുതരത്തിലുമുള്ള ലാഗിംഗും റിവ്യു സമയത്ത് അനുഭവപ്പെട്ടില്ല. നിലവിലെ ജീവിതസാഹചര്യത്തില്‍ ഇന്റര്‍നെറ്റിന്റെ അധിപ്രസരത്തില്‍ ഈ കരുത്തന്‍ ഫോണിന്റെ ആവശ്യകത അനിവാര്യം തന്നെ.

3,300 മില്ലി ആംപയര്‍ ബാറ്ററി

സംഭവം കിടിലന്‍ ക്യാമറയും കിടിലന്‍ ഹാര്‍ഡ്-വെയറുമൊക്കയാണെങ്കിലും 3,300 മില്ലി ആംപയര്‍ എന്ന ബാറ്ററി ശേഷി ആരെയും നിരാശപ്പെടുത്തും. മള്‍ട്ടിടാസ്‌കിംഗ് സമയത്തും ക്യാമറ ഉപയോഗ സമയത്തും ഗെയിമിംഗ് സമയത്തും ഏറെ ചാര്‍ജ് ആവശ്യമാണെന്നിരിക്കെ ചെറിയ ബാറ്ററി ശേഷി നിരാശപ്പെടുത്തുന്നുണ്ട്. ഈ ഭാഗത്ത് ചെറിയൊരു അപ്‌ഡേഷന്‍ ആവശ്യമാണെന്ന് തോന്നും. നിരന്തരം നെറ്റ് ഉപയോഗിച്ചാല്‍ ഒരുദിവസം പോലും ചാര്‍ജ് നില്‍ക്കില്ല.

ചുരുക്കം

മികച്ച ഫ്‌ളാഗ്ഷിപ്പ് മോഡലാണ് വി40 തിങ്ക് എന്ന മോഡല്‍. ഹാര്‍ഡ്-വെയര്‍ കരുത്തും ക്യാമറ കരുത്തും ഓഡിയോ ക്വാളിറ്റിയും ഒരുപോലെ മികവു പുലര്‍ത്തുന്നു. എന്നാല്‍ സോഫ്റ്റ്-വെയറിന്റെ കാര്യത്തിലും ബാറ്ററി ശേഷിയുടെ കാര്യത്തിലും മാത്രമാണ് പോരായ്മയുള്ളത്. അപ്‌ഡേഷനിലൂടെ ആന്‍ഡ്രോയിഡ് പൈയിലേക്കു മാറാമെങ്കിലും ബാറ്ററിയുടെ കാര്യത്തില്‍ മാറ്റം വരുത്താനാകില്ല. അതിനാല്‍ത്തന്നെ ഒരു പവര്‍ ബാങ്കിനെ നിരന്തരം കൊണ്ടുനടക്കേണ്ടിവരും.

അത്ഭുതമുളവാക്കുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ 'സ്മാർട്ഗ്ലാസ് ഹോളോലെൻസ് 2'

Best Mobiles in India

English Summary

LG V40 ThinQ Review: Phone for audiophiles and creative photographers