9 ക്യാമറകളുമായി ഒരു ഫോൺ എത്തുന്നു!! ഇത് സ്മാർട്ഫോൺ ചരിത്രത്തിൽ തന്നെ ആദ്യം!!


സ്മാർട്ഫോണിൽ ക്യാമറകളുടെ എണ്ണവും കൂടിക്കൂടി വരികയാണല്ലോ ഇന്ന്. ക്യാമറ എന്ന ഉപകാരണത്തെക്കാൾ സ്മാർട്ഫോൺ ക്യാമറകളിലാണ് ഇന്ന് പരീക്ഷണങ്ങൾ മൊത്തം നടക്കുന്നത്. പുത്തൻ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ മേഖലയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുകയുമാണ്. ആദ്യമൊക്കെ ഫോണിൽ ഒരു ക്യാമറ മാത്രമായിരുന്നു. പിന്നീട് മുൻവശം ഒരു ക്യാമറ കൂടെ വന്നു. വർഷങ്ങളോളം ഈ രീതി തന്നെയായിരുന്നു എല്ലാ ഫോണുകളും അവലംബിച്ചിരുന്നത്. അതിനിടക്ക് ഈയടുത്ത കാലത്തായി പെട്ടന്നാണ് പിറകിൽ രണ്ടു ക്യാമറകൾ വന്നത്.

Advertisement

റെക്കോർഡുകൾ പലതും തകർക്കപ്പെടും

പതിയെ വിപണിയിൽ ഇരട്ട സെൻസറുകളോട് കൂടിയ ക്യാമറകൾ പച്ചപിടിച്ചു വരുമ്പോഴാണ് വാവെയ് പി 20 പ്രൊ 4 ക്യാമറയുമായി എത്തിയത്. മുൻവശം ഒന്നും പിറകിൽ മൂന്നുമായിരുന്നു വാവെയ് പി 20 പ്രോയുടെ ക്യാമറ സെറ്റപ്പ്. എന്നാൽ പിന്നീട് കഴിഞ്ഞ ആഴ്ച എൽജിയുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ട് വരികയുണ്ടായി.

Advertisement
എൽജി V40ക്കും മുകളിൽ

തങ്ങളുടെ വരാനിരിക്കുന്ന എൽജി V40യിൽ പി 20 പ്രോയെയും കടത്തിവെട്ടിക്കൊണ്ട് 5 ക്യാമറകളുമായി എത്തും എന്നായിരുന്നു ആ റിപ്പോർട്ട്. എന്നാൽ ഇപ്പോഴിതാ 5 ക്യാമറ എന്ന എൽജിയുടെ സ്വപ്നത്തെ പോലും പിറകിലാക്കി 9 ക്യാമറകാലുമായി ഒരു ഫോൺ എത്തുകയാണ്.

9 ക്യാമറകൾ

16 ലെൻസുകളുമായി ഞെട്ടിച്ച Light's L 16 ക്യാമറ ഓർക്കുന്നില്ലേ.. ആ സാങ്കേതിക വിദ്യ ഒരു ഫോണിൽ ഉപയോഗിച്ചാൽ എങ്ങനെയുണ്ടാകും.. അതാണ് ഇവിടെ നടക്കാൻ പോകുന്നത്. 16 ലെൻസുകൾ അല്ല, പകരം 9 ലെൻസുകൾ ആണ് ഇവിടെ ഫോണിൽ ഉപയോഗിക്കാൻ പോകുന്നത്. 4 ക്യാമറ ലെൻസുകൾ എന്ന പി 20 പ്രോയുടെ നിലവിലുള്ള റെക്കോർഡും എൽജി പ്രഖ്യാപിച്ച 5 ലെൻസുകളുള്ള V40 യുടെ വരാനിരിക്കുന്ന റെക്കോർഡും ഈ ഫോൺ ഇറങ്ങുന്നതോടെ പഴങ്കഥയാകും എന്ന് തീർച്ച.

DSLR ക്യാമറകളിലേത് പോലെയുള്ള ഫോട്ടോഗ്രാഫി അനുഭവം

വാഷിംഗ്ട്ടൺ പോസ്റ്റ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്പനി ഇതിനോടകം തന്നെ ഇതിനായുള്ള ഒരു പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അഞ്ചു മുതൽ ഒമ്പത് വരെ ക്യാമറകളാണ് കമ്പനിയുടെ മനസ്സിലുള്ളത്. DSLR ക്യാമറകളിലേത് പോലെയുള്ള ഫോട്ടോഗ്രാഫി അനുഭവം ഫോണുകളിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. 64 മെഗാപിക്സൽ ഇമേജുകൾ വരെ മികച്ച ഡെപ്ത് ഇഫക്ട് സൗകര്യങ്ങളോടും സൂമിങ് സൗകര്യങ്ങളോടും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി.

വില ലക്ഷങ്ങൾ വന്നേക്കും

എന്തായാലും വിലയുടെ കാര്യത്തിലേക്ക് വരുമ്പോൾ അല്പമൊന്ന് നമ്മൾ ഞെട്ടും എന്നത് തീർച്ചയാണ്. കാരണം Light L16 ക്യാമറ ഇറക്കിയപ്പോൾ വില വന്നിരുന്നത് 134000 രൂപയോളമായിരുന്നു. ഈ വിദ്യ ഉൾക്കൊള്ളിച്ചിറക്കുന്ന സ്മാർട്ഫോൺ അതിനി ഏത് തന്നെയായാലും ഒരു ലക്ഷത്തിന് മുകളിലോട്ട് മാത്രം നോക്കിയാൽ മതിയാകും എന്ന കാര്യം വ്യക്തമാണ്. ഏതായാലും കാര്യങ്ങൾ കണ്ടറിയാം.

Best Mobiles in India

English Summary

Light's Smartphone With 9 Cameras.