iOS 12 സ്‌റ്റേബിള്‍ അപ്‌ഡേറ്റ് ലഭിക്കുന്ന ആപ്പിള്‍ ഉപകരണങ്ങള്‍


ജൂണ്‍ ആദ്യവാരം നടന്ന WWDC-യിലാണ് iOS12-നെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം നടന്നത്. iOS-ന്റെ ഏറ്റവും പുതിയ പതിപ്പ് തയ്യാറായിക്കഴിഞ്ഞു. ഐഫോണുകള്‍, ഐപാഡുകള്‍, ഐപോഡുകള്‍ എന്നിവയില്‍ ഇത് ലഭിക്കും. iOS 11 അപ്‌ഡേറ്റ് ലഭിച്ച എല്ലാ ഉപകരങ്ങളിലും പുതിയ അപ്‌ഡേറ്റ് ലഭിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

iOS12-ന്റെ ബീറ്റ പതിപ്പ് ആപ്പിള്‍ നേരത്തേ പുറത്തിറക്കിയിരുന്നു. ഡിജിറ്റല്‍ വെല്‍നസ്സ്, സിരി ഷോര്‍ട്ട്കട്ട്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ നിരവധി സവിശേഷതകളാണ് പുതിയ അപ്‌ഡേറ്റ് ആപ്പിള്‍ ഉപകരണങ്ങളില്‍ കൊണ്ടുവരുക. പുതിയ ഐഫോണുകള്‍ (XS, XS മാക്‌സ്, XR ) iOS 12 ഒട്ട് ഓഫ് ദി ബോക്‌സോട് കൂടിയാകും വിപണിയിലെത്തുകയെന്ന് ഉറപ്പായിക്കഴിഞ്ഞു.

Advertisement

iOS 12 അപ്‌ഡേറ്റ് ലഭിക്കുന്ന ആപ്പിള്‍ ഉപകരണങ്ങള്‍:

ഐഫോണുകള്‍:

1. ഐഫോണ്‍ X

2. ഐഫോണ്‍ 8 പ്ലസ്

3. ഐഫോണ്‍ 8

4. ഐഫോണ്‍ 7 പ്ലസ്

5. ഐഫോണ്‍ 7

6. ഐഫോണ്‍ 6S

7. ഐഫോണ്‍ 6S പ്ലസ്

8. ഐഫോണ്‍ 6

9. ഐഫോണ്‍ 6 പ്ലസ്

10. ഐഫോണ്‍ SE

11. ഐഫോണ്‍ 5S

12. ഐഫോണ്‍ XS

13. ഐഫോണ്‍ XS മാക്‌സ്

14. ഐഫോണ്‍ XR

ഐപാഡുകള്‍:

1. ഐപാഡ് (5-6 തലമുറകള്‍)

2. ഐപാഡ് എയര്‍ 2

3. ഐപാഡ് എയര്‍

4. ഐപാഡ് മിനി 4

5. ഐപാഡ് മിനി 3

6. ഐപാഡ് മിനി 2

7. 12.9 ഇഞ്ച് ഐപാഡ് പ്രോ (1-2 തലമുറകള്‍)

8. 10.5 ഇഞ്ച് ഐപാഡ് പ്രോ

9. 9.7 ഇഞ്ച് ഐപാഡ് പ്രോ

ഐപോഡ്

ഐപോഡുകളില്‍ ആറാംതലമുറ ഐപോഡ് ടച്ചില്‍ മാത്രമേ iOS 12 അപ്‌ഡേറ്റ് ലഭിക്കുകയുള്ളൂ. 4 ഇഞ്ച് IPS LCD ഡിസ്‌പ്ലേയോട് കൂടിയ ഇതിന്റെ റെസല്യൂഷന്‍ 640x1136 പിക്‌സലും പിക്‌സല്‍ സാന്ദ്രത 326 PPI-ഉം ആണ്. 500 nits വരെ ഡിസ്‌പ്ലേ ബ്രൈറ്റ്‌നസ്സ് നല്‍കാന്‍ കഴിയുന്നതിനാല്‍ നല്ല വെയിലത്ത് വച്ചും ഇത് അനായാസം ഉപയോഗിക്കാനാകും. പിന്നിലെ 8MP ക്യാമറ ഉപയോഗിച്ച് 30 fps-ല്‍ 1080p HD വീഡിയോകള്‍ റിക്കോഡ് ചെയ്യാം. മുന്നില്‍ 1.2 MP ക്യാമറയുമുണ്ട്.

iOS 12-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് എങ്ങനെ?

മേല്‍പ്പറഞ്ഞ ആപ്പിള്‍ ഉപകരണങ്ങള്‍ കൈവശമുള്ളവര്‍ക്ക് അപ്‌ഡേറ്റ് ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും. ഇതിനായി Settings>General>Software എടുക്കുക. iOS12 അപ്‌ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് ആപ്പിള്‍ ഐഡി ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യേണ്ടവരും.

ഘട്ടംഘട്ടമായാണ് ആപ്പിള്‍ അപ്‌ഡേറ്റ് ലഭ്യമാക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ഉപകരണങ്ങളിലും അപ്‌ഡേറ്റ് കിട്ടാന്‍ കുറച്ച് സമയമെടുക്കും.

ഐഫോൺ Xs, ഐഫോൺ Xs മാക്സ്, ഐഫോൺ XR: 8 കിടിലൻ സവിശേഷതകൾ!

 

Best Mobiles in India

English Summary

List of Apple devices to receive iOS 12 stable update