വാട്‌സ്ആപിന് വെല്ലുവിളിയുമായി ടെലിഗ്രാം!!!


ലോകത്തെ ഏറ്റവും മികച്ച ചാറ്റിംഗ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സ്ആപ്. ഫേസ്ബുക്കിനു പോലും വെല്ലുവിവളിയായി മാറിക്കഴിഞ്ഞു ഈ മൊബൈല്‍ അധിഷഠിത ആപ്. എന്നാല്‍ കടുവയെ കിടുവ പിടിച്ചു എന്നു പറയുന്നതുപോലെ ഇപ്പോള്‍ വാട്‌സ്ആപിനും വെല്ലുവളിയായി ഒരു ആപ്ലിക്കേഷന്‍ ഇറങ്ങിയിരിക്കുന്നു. പേര് ടെലിഗ്രാം.

Advertisement

അടിസ്ഥാനപരമായി വാട്‌സ്ആപിനു സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കൂടുതല്‍ സുരക്ഷിതത്വവും വേഗതയും വാഗ്ദാനം ചെയ്യുന്നു എന്നതാണ് ടെലിഗ്രാമിന്റെ പ്രധാന സവിശേഷത. സാധാരണ ചാറ്റിംഗ് സംവിധാനത്തിനു പുറമെ സീക്രട്ട് ചാറ്റ് എന്ന ഒരു സെക്ഷനും ഈ മൊബൈല്‍ അധിഷ്ഠിത ആപ്ലിക്കേഷനിലുണ്ട്. സീക്രട്ട് ചാറ്റിലുടെ കൈമാറുന്ന ആശയങ്ങള്‍ ഒരിക്കലും ചോര്‍ത്തിയെടുക്കാന്‍ കഴിയില്ല എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Advertisement

കാരണം സീക്രട്ട് ചാറ്റിലൂടെ അയയ്ക്കുന്ന സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തതാണ്. മാത്രമല്ല, അത് ഫോര്‍വേഡ് ചെയ്യാനും സാധിക്കില്ല. അതിലുമുപരി നിശ്ചിത സമയത്തേക്കു മാത്രമായി സന്ദേശം സെറ്റ് ചെയ്യാനും സാധിക്കും. ആ സമയപരിധി കഴിഞ്ഞാല്‍ തനിയെ ഡിലിറ്റ് ആകും.

ടെലിഗ്രാമിന്റെ ക്ലൗഡില്‍ സന്ദേശങ്ങള്‍ സൂക്ഷിക്കുന്നില്ല എന്നതും പ്രത്യേകതയാണ്. അതായത് ഡിലിറ്റ് ചെയ്യപ്പെട്ട സന്ദേശം വീണ്ടെടുക്കണമെങ്കില്‍ അത് അയച്ച ആളുടെ ഉപകരണത്തില്‍ നിന്നു മാത്രമെ സാധിക്കു.

വാട്‌സ് ആപ് ഒരുവര്‍ഷം വരെ സൗജന്യമാണെങ്കിലും അതിനുശേഷം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണം. എന്നാല്‍ ടെലിഗ്രാമിന് അതും ആവശ്യമില്ല. വാട്‌സ് ആപിനേക്കാളും വേഗതയുണ്ടെന്നുമാത്രമല്ല, ഒരു ജിഗാബൈറ്റ് വരെയുള്ള വീഡിയോകളും ഫോട്ടോകളും ഇതിലൂടെ അയയ്ക്കാനും കഴിയും. കൂടാതെ നൂറുപേര്‍ വരെ അടങ്ങുന്ന ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും കഴിയും. ആഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ പുറത്തുള്ളവര്‍ക്ക് കാണാന്‍ കഴിയില്ല.

2013-ലാണ് ആപ് ലോഞ്ച് ചെയ്തതെങ്കിലും നിലവില്‍ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ സന്ദേശകൈമാറ്റ സംവിധാനമായിട്ടുണ്ട് ഇത്. റഷ്യക്കാരായ പവേല്‍, നിക്കോലി ഡ്യുറോവ് എന്നിവരാണ് ടെലിഗ്രാമിന്റെ ശില്‍പികള്‍. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഷയല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ VKontakte സ്ഥാപിച്ചയാളാണ് ഡ്യുറോവ്.

ടെലിഗ്രാം ഡൗണ്‍ലോഡ് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

{photo-feature}

Best Mobiles in India