ഏറ്റവും വില കുറഞ്ഞ ഇന്‍-സ്‌ക്രീന്‍ ഫിങ്കര്‍ സെന്‍സറുമായി മീസു 16..!


ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റെ സെന്‍സറോടു കൂടി എത്തിയ ഏറ്റവും മികച്ച ഫോണാണ് മീസു 16നും മീസു 16 പ്ലസും. ഈ സെന്‍സറുകള്‍ 12 ശതമാനം കൃത്യതയോടെ എത്തിയിരിക്കുന്നു എന്നാണ് കമ്പനി പറയുന്നത്.

ഫോണ്‍ വിലയും ലഭ്യതയും

#. മീസു 16, 6ജിബി റാം, 64ജിബി സ്‌റ്റോറേജ്: വില Yuan (27,000 രൂപ)

#. മീസു 16, 6ജിബി റാം, 128ജിബി സ്റ്റോറേജ്: വില 2998 Yuan (30,000 രൂപ)

#. മീസു 16, 8ജിബി റാം, 128ജിബി സ്റ്റോറേജ്: വില 3298 Yuan (33,000 രൂപ)

#. മീസു 16 പ്ലസ്, 6ജിബി റാം, 64ജിബി സ്‌റ്റോറേജ്: വില 3198 Yuan (32,000 രൂപ)

#. മീസു 16 പ്ലസ്, 8ജിബി റാം, 256ജിബി സ്റ്റോറേജ്: വില 3999 Yuan (40,000 രൂപ)

#. മീസു 16 പ്ലസ്, 8ജിബി റാം, 128ജിബി സ്റ്റോറേജ്: വില 3498 Yuan (35,000 രൂപ)

മേല്‍പറഞ്ഞ എല്ലാ ഫോണുകളും ചൈനയില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇവ ഇന്ത്യയില്‍ എന്ന് എത്തുമെന്നതിനെ കുറിച്ച് പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇല്ല.

മീസു 16, മീസു 16 പ്ലസ് സവിശേഷതകള്‍

കാഴ്ചയില്‍ ഈ രണ്ട് ഫോണുകളുടേയും പ്രധാന വ്യത്യാസം അതിന്റെ ഡിസ്‌പ്ലേയിലാണ്. മീസു 16ന് 18:9 ആസ്‌പെക്ട് റോഷ്യോയിലെ 6 ഇഞ്ച് OLED ഡിസ്‌പ്ലേയാണ്. എന്നാല്‍ മീസു 16 പ്ലസിന് 18:9 ആസ്‌പെക്ട് റേഷ്യോയിലെ 6.5 ഇഞ്ച് OLED ഡിസ്‌പ്ലേയാണ്.

മീസു 16ന് 3010 എംഎഎച്ച് ബാറ്ററിയും എന്നാല്‍ മീസും 16 പ്ലസിന് 3640എംഎഎച്ച് ലീ-ലോണ്‍ ബാറ്ററിയുമാണ്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് (m-charge technology) എന്നീ രണ്ടു ഫോണുകളും ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയ്ക്കുന്നുണ്ട്.

രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ളും ഡ്യുവല്‍ ക്യാമറ സെറ്റപ്പോടു കൂടിയ 12എംപി സോണി IMX380 ലെന്‍സും 12എംപി ടെലിഫോട്ടോ സോണി IMX350 ലെന്‍സുമായാണ് എത്തിയിരിക്കുന്നത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണിന്റെ സെല്‍ഫി ക്യാമറ സമാനമായ 20എംപി ആണ്. ഇത് ഫേസ് അണ്‍ലോക്ക് പിന്തുണയ്ക്കുന്നുണ്ട്.

'ആമസോണ്‍ ഫ്രീഡം സെയില്‍': 20,000 രൂപ വരെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എക്‌സ്‌ച്ചേഞ്ച് ഓഫര്‍!

Most Read Articles
Best Mobiles in India
Read More About: news mobiles

Have a great day!
Read more...

English Summary

Meizu 16 officially launched for Rs 27,000: The cheapest phone with an in-screen fingerprint sensor