8000 രൂപയ്ക്ക് ഇരട്ട ക്യാമറയുള്ള മെയ്‌സു 6T


18:9 ആസ്‌പെക്ട് റേഷ്യയോട് കൂടിയ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുമായി മെയ്‌സു. ചൈനയില്‍ പുറത്തിറങ്ങിയ 3GB+32 GB മെയ്‌സു 6Tയുടെ വില 799 യുവാന്‍ (ഏകദേശം 8000 രൂപ) ആണ്. 4GB റാമും 32GB, 64GB മെമ്മറിയുമുള്ള മോഡലുകളും വിപണിയില്‍ എത്തിയിട്ടുണ്ട്. 10000 രൂപയും (999 യുവാന്‍), 11000 രൂപയുമാണ് (1099 യുവാന്‍) യഥാക്രമം ഇവയുടെ വില. മികച്ച ഫീച്ചറുകളാണ് മെയ്‌സു 6T ഫോണുകളുടെ ഏറ്റവും വലിയ ആകര്‍ഷണം.

Advertisement

രൂപകല്‍പ്പന

മെറ്റാലിക് പെയിന്റോട് കൂടിയ പ്ലാസ്റ്റിക് ബോഡിയാണ് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കാഴ്ചയില്‍ മെറ്റല്‍ യൂണീബോഡിയാണെന്ന പ്രതീതി ഉണ്ടാകും. മിറ്റിയോറൈറ്റ് ബ്ലാക്ക്, ഷാംപേന്‍ ഗോള്‍ഡ്, കോറല്‍ റെഡ് തുടങ്ങിയ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

Advertisement

സവിശേഷതകള്‍

18:9 ആസ്‌പെക്ട് റേഷ്യയോട് കൂടിയ 5.7 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് മെയ്‌സു 6T-യിലുള്ളത്. HD+ ഡിസ്‌പ്ലേ മികച്ച ദൃശ്യാനുഭവം പ്രദാനം ചെയ്യും. മീഡിയടെക് MT6750 ഒക്ടാകോര്‍ ചിപ്‌സെറ്റ്, 3GB/4GB റാം, 32GB/64GB മെമ്മറി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. മൂന്ന് മോഡലുകളിലും എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാന്‍ കഴിയും. പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

ക്യാമറ

പിന്നില്‍ രണ്ട് ക്യാമറകളാണുള്ളത്. f/2.2 അപെര്‍ച്ചറോട് കൂടിയ 13 MP, f/2.4 അപെര്‍ച്ചറോട് കൂടിയ 2MP ക്യാമറകളാണ് അവ. മിഴിവും ഡെപ്തുമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ഈ ക്യാമറകള്‍ സഹായിക്കും. f/2.0 അപെര്‍ച്ചറോട് കൂടിയ 8MP സെല്‍ഫി ക്യാമറയും നിങ്ങളുടെ മനംകവരും.

Advertisement

പോർട്ടൈറ്റ് മോഡ് ഇല്ലാത്ത ഫോണുകളിൽ എങ്ങനെ പോർട്ടൈറ്റ് മോഡ് പ്രവർത്തിപ്പിക്കാം?

3300 mAh ലിഥിയം-അയണ്‍ ബാറ്ററി, കസ്റ്റം യുഐ അടിസ്ഥാന ആന്‍ഡ്രോയ്ഡ് 7 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് എടുത്തുപറയേണ്ട മറ്റ് പ്രത്യേകതകള്‍. രണ്ട് മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ് പൂജ്യത്തില്‍ നിന്ന് 100 ശതമാനത്തിലെത്തും.മികച്ച ഫീച്ചേഴ്‌സോട് കൂടിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഫോണ്‍ ആണ് മെയ്‌സു 6T.

Best Mobiles in India

Advertisement

English Summary

Meizu 6T with a dual camera setup launched for Rs 8,000