മെറ്റല്‍ ബോഡിയുള്ള സാംസങ്ങ് ഗാലക്‌സി എസ് 5 ഓഗസ്റ്റ് 13-ന് ലോഞ്ച് ചെയ്യും


സാംസങ്ങ് ഗാലക്‌സി എസ് 5-ന്റെ മെറ്റല്‍ ബോഡി വേരിയന്റ് ഓഗസ്റ്റ് 13-ന് ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്. ഒരു സൗത് കൊറിയന്‍ വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ ഐ ഫോണ്‍ 6 പുറത്തിറങ്ങാനിരിക്കെയാണ് സാംസങ്ങ് ഗാലക്‌സി എസ് 5-ന്റെ പുതിയ വേരിയന്റ് ലോഞ്ച് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

Advertisement

പ്രധാന എതിരാളികളായ ആപ്പിള്‍, HTC, സോണി തുടങ്ങിയ കമ്പനികള്‍ മെറ്റല്‍ ബോഡി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുമ്പോള്‍ സാംസങ്ങ് മാത്രം പ്ലാസ്റ്റിക് ബോഡിതന്നെയാണ് ഉപയോഗിക്കുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതു മറികടക്കാന്‍ കൂടിയാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്.

Advertisement

ഗാലക്‌സി ആല്‍ഫ എന്നായിരിക്കും മെറ്റല്‍ ബോഡിയുള്ള ഗാലക്‌സി എസ് -5 ന്റെ പേരെന്നും വാര്‍ത്ത പുറത്തുവിട്ട വെബ്‌സൈറ്റ് പറയുന്നു. സൗത്‌കൊറിയയിലെ LTE--A നെറ്റ്‌വര്‍ക് സപ്പോര്‍ട് ചെയ്യുന്നതായിരിക്കും ഫോണ്‍ എന്നും സൂചനയുണ്ട്. 4 ജിയേക്കാള്‍ മൂന്നിരട്ടി സ്പീഡുള്ള നെറ്റ്‌വര്‍ക്കാണ് LTE-A.

ഇതിനു പുറമെ 4.7 ഇഞ്ച് ഫുള്‍ HD(1080-1920 പിക്‌സല്‍) ഡിസ്‌പ്ലെയുള്ളതും 5.2 ഇഞ്ച് QHD (1440-2560 പിക്‌സല്‍) ഡിസ്‌പ്ലെയുള്ളതുമായ രണ്ടു വേരിയന്റുകള്‍ ഗാലക്‌സി ആല്‍ഫയ്ക്കുണ്ടായിരിക്കും. 20 എം.പി പ്രൈമറി ക്യാമറ, 2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 3 ജി.ബി. റാം എന്നിവയായിരിക്കും ഗാലക്‌സി എസ് 5 മെറ്റല്‍ ബോഡി വേരിയന്റിന്റെ മറ്റു പ്രത്യേകതകളെന്നും റിപ്പോര്‍ട് പറയുന്നു.

Advertisement
Best Mobiles in India

Advertisement

English Summary

Metal-bodied Samsung Galaxy S5 coming on August 13, Samsung Galaxy S5 Metal body variant coming, Galaxy Alpha will be the metal body variant, Read More...