പ്ലാസ്റ്റിക്ക്, മെറ്റൽ, ഗ്ലാസ്; എന്തുകൊണ്ട് ഉണ്ടാക്കിയ ഫോണാണ് വാങ്ങാൻ നല്ലത്?


മെറ്റൽ ഫോണോ പ്ലാസ്റ്റിക്ക് ഫോണോ ഗ്ലാസ് ഫോണോ.. ഏതാണ് വാങ്ങാൻ നല്ലത്? പെട്ടെന്ന് ഒരു ഉത്തരം പറയാൻ സാധിക്കാത്ത ചോദ്യം. ഇന്ന് കാണുന്ന ഫോണുകൾ എല്ലാം തന്നെ ഈ മൂന്നിൽ ഒന്ന് കൊണ്ട് നിർമിക്കപ്പെടുന്നവ ആണല്ലോ.

Advertisement

ഇവ കൂടാതെ സ്വർണ്ണം കൊണ്ടുള്ളതും മരം കൊണ്ടുള്ളതും ഉണ്ടെങ്കിലും പൊതുവേ ഉപയോഗിക്കാത്തവ ആയതിനാൽ അതിനെ ഇവിടെ നമ്മൾ ചർച്ചയിലേക്ക് എടുക്കുന്നില്ല. അപ്പോൾ ഇവയിൽ ഏതാണ് നല്ലത്? നമുക്ക് നോക്കാം.

Advertisement

മെറ്റൽ കൊണ്ടുണ്ടാക്കിയവ

ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ ഫോണുകൾ നമ്മൾ കാണാൻ തുടങ്ങിയിട്ട് നാളേറെയായി. പഴയ ചില നോക്കിയ ഫോണുകളുടെ പിറകുവശം തകിട് കൊണ്ടുണ്ടാക്കിയവ ആയിരുന്നെന്ന് നമുക്കറിയാം. ഇന്നും പല പ്രീമിയം ഫോണുകളും മെറ്റൽ കൊണ്ട് നിർമ്മിച്ചാണ് എത്തുന്നത്. നോക്കിയ 6 പോലുള്ളവ അതിന് ഉദാഹരണങ്ങൾ മാത്രം.

ഗുണങ്ങൾ

മെറ്റൽ കൊണ്ട് ഡിസൈൻ ചെയ്ത ഫോണുകളെ സംബന്ധിച്ച് ഏറ്റവും വലിയ സവിശേഷത അവയുടെ പ്രീമിയം രൂപകൽപ്പന തന്നെയാണ്. ഒരു പ്രീമിയം ഫോൺ എന്ന് എങ്ങനെ നോക്കിയാലും തോന്നിക്കും. ഇത് കൂടാതെ ഒരു മോഡേണ് ലൂക്ക് എപ്പോഴും നമുക്ക് തോന്നിക്കും. ഒറ്റ പീസ് മെറ്റലിൽ തീർത്ത പിറകുവശമുള്ള ഒരുപാട് സുന്ദരൻ ഫോണുകളെ നമുക്ക് കാണാം.

ദോഷങ്ങൾ

ഗുണങ്ങളെ പോലെ ദോഷങ്ങളും മെറ്റൽ ഫോണുകളുടെ കൂടെയുണ്ട്. അതിൽ ആദ്യം ഓർക്കേണ്ടത് മേറ്റലിൽ തീർത്ത ഫോണുകൾ എളുപ്പം വളയുകയും ചതുങ്ങുകയും ചെയ്യും എന്നത്. ഫോൺ എന്ന് പറയുമ്പോൾ ചുരുങ്ങിയത് ഫോണിന്റെ കെയ്‌സ് എങ്കിലും. സിഗ്നലുകൾ എളുപ്പം മെറ്റൽ വഴി ട്രാൻസ്ഫെർ ചെയ്യാൻ സാധിക്കില്ല എന്നതും ഒരു പ്രശ്നമാണ്. ഒരു അധിക ആന്റിന സൗകര്യം നിർമാതാക്കൾ ഈ പ്രശ്നം പരിഹരിക്കാനായി ഫോണിൽ ഉൾകൊള്ളിക്കുന്നു.

പ്ലാസ്റ്റിക്ക്

എല്ലാ രൂപത്തിലും ഭാവത്തിലും നിറത്തിലും ലഭ്യമാകുന്ന ഒന്നുണ്ടെങ്കിൽ അത് പ്ലാസ്റ്റിക്ക് മാത്രമായിരിക്കും. ഇന്ന് നമ്മൾ കാണുന്ന ഉപയോഗിക്കുന്ന പല മോഡലുകളിലും പ്ലാസ്റ്റിക്ക് തന്നെ താരം. എന്തൊക്കെയാണ് പ്ലാസ്റ്റിക്ക് നിർമിത ബോഡികൾ ഉള്ള ഫോണുകളുടെ സവിശേഷതകൾ എന്ന് നോക്കാം.

ഗുണങ്ങൾ

വില തന്നെയാണ് ഏറെ ഗുണകരമായ ഒരു കാര്യം. നിർമാതാക്കൾക്ക് ഏറെ കുറഞ്ഞ ചിലവിൽ പ്ലാസ്റ്റിക്ക് വാങ്ങാനും അവ ഉപയോഗിച്ച് ഡിസൈനുകൾ ഉണ്ടാക്കാനും സാധിക്കുന്നു. ആ വിലക്കുറവ് കാരണം ഉപഭോക്താക്കൾക്കും കുറഞ്ഞ വിലയിൽ ഫോണുകൾ ലഭിക്കുന്നു. മറ്റൊന്ന് ഏത് രൂപത്തിലും നിറത്തിലും നിർമാണം സാധ്യമായ കാരണത്താൽ വ്യത്യസ്തങ്ങളായ പല ഡിസൈനുകൾ നമുക്ക് ലഭിക്കുന്നു.

ദോഷങ്ങൾ

പ്ലാസ്റ്റിക്ക് അല്ലെ, അതിനാൽ കാഴ്ചയിൽ പലപ്പോഴും ഒരു പ്രീമിയം ഭംഗി തോന്നിക്കില്ല. ചിലപ്പോഴൊക്കെ വളരെ നിലവാരം കുറഞ്ഞ ഒരു രൂപകല്പനയിലേക്ക് പ്ലാസ്റ്റിക്ക് എത്തിക്കാറുമുണ്ട്. ചിലപ്പോൾ പ്ലാസ്റ്റിക്ക് ഉപയോഗിച്ചുള്ള ഫോണുകളിൽ ഒരുപാട് നേരം പിടിച്ചിരുന്നാൽ അല്ലെങ്കിൽ ഉപയോഗിച്ച് കഴിഞ്ഞാൽ കറ വരാനും ഇളകാനും ഉണ്ട്.

ഗ്ലാസ്

ഈ മൂന്നെണ്ണത്തിൽ ഏറ്റവും പ്രീമിയം ഡിസൈൻ തരുന്നതും വില കൂടിയതും ഏവരെയും ആകർഷിക്കുന്നതും ഗ്ലാസ് തന്നെ. ഐഫോൺ 4, നെക്സസ് 4 എന്നിവയിലൂടെയാണ് ഗ്ലാസ് ഡിസൈൻ അധികമായി ശ്രദ്ധ നേടിത്തുടങ്ങിയത്. എന്നാൽ ഇവയെല്ലാം പൂർണ്ണ ഗ്ലാസ് ഡിസൈൻ ആയിരുന്നില്ല. ഇന്നിപ്പോൾ വൺപ്ലസ് 6, സാംസങ്ങ് ഗാലക്‌സി എസ് 9 പ്ലസ് എന്നീ മോഡലുകളെല്ലാം തന്നെ പൂർണ്ണമായും ഗ്ലാസ് ഡിസൈനോട് കൂടിയാണ് വരുന്നത്.

ഗുണങ്ങൾ

ഏറെ പ്രീമിയം ഡിസൈൻ ആയിരിക്കും ഇത്തരം ഗ്ളാസ്സിൽ നിർമിച്ച ഫോണുകൾക്ക് എന്നതാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത. അത് കൂടാതെ റേഡിയോ കിരണങ്ങൾ ഏറെ എളുപ്പത്തിൽ കടത്തിവിടാൻ ഈ ഉപകരണങ്ങൾക്ക് സാധിക്കും. നമ്മുടെ കയ്യിൽ ഇരിക്കുമ്പോൾ എങ്ങനെ നോക്കിയാലും ഏറെ ഭംഗിയായിരിക്കും ഈ ഫോണുകൾക്ക്.

ദോഷങ്ങൾ

ഗ്ലാസ് അല്ലെ, അതിനാൽ തന്നെ പൊട്ടാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. അത് മാത്രമല്ല, പെട്ടെന്ന് പോറൽ ഏൽക്കുകയും ചെയ്യും. കാണാൻ ഏറെ ഭംഗിയുണ്ടാകുമെങ്കിലും പൊട്ടാനുള്ള സാധ്യതയും പോറൽ നിൽക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ് എന്നത് ഒരു പ്രശ്നം തന്നെയാണ്. ഇത് കൂടാതെ ഗ്ലാസ് ഡിസൈൻ ആയതിനാൽ കയ്യിൽ നിന്നും വഴുതി വീഴാനുള്ള സാധ്യതയും കൂടുതലാണ്.

ഷവോമി മീ 8ന്റെ മുഴുവന്‍ സവിശേഷതകളും പുറത്ത്

ഇനി പറയൂ.. ഏതാണ് മെച്ചം?

ഇത് ആരോട് ചോദിക്കുന്നു എന്നത് അനുസരിച്ചുണ്ടാകും. ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങൾ ആയിരിക്കുമല്ലോ. എന്നോട് ചോദിക്കുകയാണെങ്കിൽ ഗ്ലാസ് ഡിസൈൻ തന്നെയാണ് കൂടുതൽ ഇഷ്ടം എന്ന് പറയും. എന്നുകരുതി ഗ്ലാസ് ആണ് മെച്ചം എന്നല്ല, മൂന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിങ്ങൾക്കിത് പ്ലാസ്റ്റിക്ക് ആവാം, അല്ലെങ്കിൽ മെറ്റൽ

Best Mobiles in India

English Summary

Metal vs. plastic vs. glass; Which is the best phone material?