ഐഫോൺ X, പിക്സൽ 2 എന്നിവയെ കടത്തിവെട്ടി Mi 8 ക്യാമറ! DxOMark സ്കോർ 99!


ഐഫോൺ X, പിക്സൽ 2 എന്നിവയെ കടത്തിവെട്ടി Mi 8 ക്യാമറ. ഷവോമിയുടെ ഏറ്റവും പുതിയ ഈ മോഡലിന്റെ ക്യാമറ പിന്നിലാക്കിയത് വമ്പന്മാരെ. DxOMark സ്കോർ 99 നേടിക്കൊണ്ടാണ് Mi 8 ഫോണിലെ ക്യാമറ ഈ രണ്ടു മുൻനിര ഫോണുകളെ പിറകിലാക്കിയത്.

Advertisement


ഇന്ന് നിലവിലുള്ള ഏതൊരാളും അംഗീകരിക്കുന്ന, ലോകമൊട്ടുക്കുമുള്ള ടെക്കികൾ ഒരേ സ്വരത്തിൽ വിശ്വസിക്കുന്ന പരിശോധനയാണ് DxOMarkന്റേത്. മുമ്പ് വാവയ് പി 20 പ്രോ വന്നപ്പോൾ അതിലെ ക്യാമറ ടെസ്റ്റ് ചെയ്ത് കൃത്യമായ വിവരങ്ങൾ നമുക്ക് തന്നത് ഈ DxOMark ആണ്. അതിലൂടെയാണ് നമ്മൾ പലരും ഈ DxOMarkനെ അറിഞ്ഞത് പോലും.

എന്നാൽ DxOMarkനെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ അത്ര നിസാരമൊന്നുമല്ല. 1500നു അടുത്ത് പരിശോധനകൾ ആണ് DxOMark തങ്ങളുടെ ലാബിൽ ഒരു ഫോണിൽ നടത്തുക. ഫോണിലെ ഡീഫോൾട്ട് ക്യാമറ ഉപയോഗിച്ച് പല തരത്തിലുള്ള സീനുകളും ചിത്രങ്ങളും രണ്ടു മണിക്കൂറോളം നീണ്ട വീഡിയോകളും എല്ലാം തന്നെ എടുത്ത് പരിശോധിച്ച ശേഷമാണ് അവർ തങ്ങളുടെ പരിശോധനയുടെ ഫലം പുറത്തുവിടുക.

Advertisement

അങ്ങനെ പുറടത്തുവിട്ട റിപ്പോർട്ടിൽ ആണ് വമ്പൻ ഫോണുകൾ ആയ ഐഫോൺ എക്‌സ്, പിക്സൽ 2 എന്നീ ഫോണുകളിലെ ക്യാമറയെ തോൽപിച്ച് Mi 8 ഇവയ്ക്ക് മുന്നിൽ എത്തിയത്. 99 ആണ് DxOMark Mi 8ന് മൊത്തത്തിൽ നൽകുന്ന സ്‌കോർ. ചിത്രങ്ങൾ എടുക്കുന്നതിന് 105, വീഡിയോ എടുക്കുന്നതിന് 88 എന്നിങ്ങനെ വന്ന സ്കോറുകളുടെ ആകെത്തുക ആണ് ഈ 99 എന്ന സ്‌കോർ. എന്തായാലും ഷാവോമിക്ക് Mi 8 നെ കുറിച്ച് അഭിമാനത്തോടെ പറയാൻ ഒരു കാര്യം കൂടി ആയി.

കഴിഞ്ഞ ആഴ്ച ആയിരുന്നു ഷവോമി Mi 8 അടക്കം ഒരുപിടി ഉപകരണങ്ങൾ പുറത്തിറക്കിയത്. Mi 8 ന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് കൂടെ നമുക്ക് ഇവിടെ നോക്കാം. 2280x1080 പിക്‌സല്‍ റസൊല്യൂഷനിലെ 76.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഔട്ട് ഓഫ് ബോക്‌സിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. മീ 8ന് സ്‌നാപ്ഡ്രാഗണ്‍ 845 SoC പ്രോസസര്‍, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉളളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഫോണിനു കരുത്ത് പകരാനായി 3300 എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുത്തുന്നു.

Advertisement

ഫോൺ മോഡലുകളുടെ നിറത്തിൽ എന്തെങ്കിലും കാര്യമുണ്ടോ??

ഫോണിന്റെ മുന്‍ വശത്തായി ഡ്യുവല്‍ ക്യാമറ മോഡ്യൂളാണ്. അതില്‍ 20എംപി റിയര്‍ ക്യാമറയും 16എംപി സെക്കര്‍ഡറി ക്യാമറയുമാണ്. മുന്നില്‍ 16എംപി സെക്കന്‍ഡറി ക്യാമറയും നല്‍കിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണിന്റെ കനം 7mm ഉും ഭാരം 172 ഗ്രാമുമാണ്.

Best Mobiles in India

Advertisement

English Summary

Mi 8 Camera Beats Iphone X and Pixel 2 in DxOmark Scores