ഡിസ്‌പ്ലെ 6.99 ഇഞ്ച്, ബാറ്ററി 5500 mAh..! വരുന്നു ഷവോമിയിൽ നിന്നും അല്പം വലുത് ഒരെണ്ണം..!


വിജയങ്ങൾ തുടർച്ചയായതോടെ ഷവോമി തങ്ങളുടെ ഒരു ഫോണിൽ നിന്നും അടുത്ത ഫോണിലേക്കുള്ള ദൂരം കാര്യമായി കുറച്ചു എന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ്. ആഴ്ച തോറും അല്ലെങ്കിൽ രണ്ടാഴ്ചയിൽ ഒരു ഫോൺ എന്ന നിലയിലാണ് ഇപ്പോൾ കമ്പനി ഫോണുകൾ ഇറക്കുന്നത്. ഈ നിരയിലേക്ക് ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു മോഡലിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഒന്നല്ല, രണ്ടു മോഡലുകൾ ആണ് ഇവ.

രണ്ടു ഭീമൻ ഫോണുകൾ

ഷവോമി Mi Max 3, Mi Max 3 പ്രൊ എന്നിവയാണ് ഈ രണ്ടു മോഡലുകൾ. രണ്ടു മോഡലുകളുടെയും വരവറിയിച്ചു കൊണ്ട് ചില ചിത്രങ്ങളും സവിശേഷതകളും പുറത്തായിട്ടുണ്ട്. രണ്ടു ഫോണുകളും ഏകദേശം ഒരേ രീതിയിലുള്ള സവിശേഷതകളോടെയാണ് എത്തുന്നത്. ഈ വിവരങ്ങൾ നല്കുയന്നത് അനുസരിച്ചുള്ള ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തട്ടെ. പുറത്തായ TENAA സർട്ടിഫിക്കേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ ഇവിടെ കൊടുക്കുന്നത്.

Mi Max 3

6.99 ഇഞ്ച് ഡിസ്‌പ്ലെയോട് കൂടിയാണ് Mi Max 3 എത്തുക. 6 ജിബി റാം ആയിരിക്കും ഫോണിൽ ഉണ്ടാകുക. ഇൻ ബിൽറ്റ് മെമ്മറി വരുന്നത് 128 ജിബി ആയിരിക്കും. പിറകിലും മുൻവശത്തും AI അധിഷ്ഠിത ക്യാമറ ഉണ്ടാകും. ബാറ്ററിയാണ് അതിലും ശ്രദ്ധയാകർഷിക്കുന്ന ഘടകം. 5500 mAhന്റെ ഭീമൻ ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുക. വിലയുടെ കാര്യത്തിൽ ഈ മോഡലിന് 1,699 ചൈനീസ് യുവാൻ (ഏകദേശം 17600 രൂപ) ആണ് വരുന്നത് എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Mi Max 3 പ്രൊ

ഇനി കാര്യങ്ങൾ Mi Max 3 പ്രോയിലേക്ക് വരുമ്പോൾ 6.9 ഇഞ്ച് ഡിസ്‌പ്ലെയോട് കൂടിയാണ് ഈ ഫോൺ എത്തുക. മെമ്മറി, റാം എന്നിവ മുകളിൽ പറഞ്ഞ മോഡലിനോട് സമാനമായി തന്നെയാണ് വരുന്നത്. അതായത് 6 ജിബി റാം, 128 ജിബി ഇൻ ബിൽറ്റ് മെമ്മറി എന്നിവ തന്നെയാണ് ഈ മോഡലിലും ഉണ്ടാകുക. 5400 mAh ആയിരിക്കും ബാറ്ററി. ഇവിടെ പ്രോസസറിനെ കുറിച്ചുള്ള വിവരങ്ങൾ കൂടെ ലഭ്യമായിട്ടുണ്ട്. Snapdragon 710 ആണ് പ്രൊസസർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫോണോ ഫാബ്‌ലറ്റോ അതോ ടാബോ?

ഈ ചോദ്യം ചോദിക്കും മുമ്പ് ഈ മൂന്നും എന്തെന്ന് അറിയാത്തവർക്ക് ഒരു ചെറിയ വിവരണം തരട്ടെ. 5 ഇഞ്ച് വരെ ഡിസ്പ്ളേ ഉള്ള ഫോണുകളെയാണ് ഫോണുകളുടെ പരിധിയിൽ ഉൾപ്പെടുത്തുക. അവയ്ക്ക് മുകളിൽ 5 ഇഞ്ച് മുതൽ 7 ഇഞ്ച് വരെ ഉള്ളവയെ ഫബ്ലെറ്റ് ആയും 7 ഇഞ്ച് മുതൽ മുകളിലോട്ട് ഉള്ളവയെ ടാബ്‌ലെറ്റ് ആയുമാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.

6.99 ഇഞ്ചിന്റെ ഫാബ്‌ലറ്റ്

അപ്പോൾ 6.99 എന്നത് 7 ആവാതിരിക്കാൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചത് ഇത് ഫബ്ലെറ്റ് പരിധിയിൽ തന്നെ വരും എന്നുള്ളത് കൊണ്ടാണ്. പക്ഷെ എന്നിരുന്നാലും നമുക്ക് ഈ രണ്ടു മോഡലുകളെയും ടാബ് എന്ന് തന്നെ വിളിക്കേണ്ടി വരും. കാരണം നമ്മൾ കാണുന്ന മിക്ക ടാബുകളും എത്തുന്നത് 7 ഇഞ്ചിലാണ്. അതിലേക്ക് ഒരു 0.01 ഇഞ്ചിന്റെ വ്യത്യാസം അല്ലെ ഉള്ളൂ. എന്തായാലും കാത്തിരുന്ന് കാണാം.

ഇത് അസ്ഗാർഡിയ, ഭൂമിക്ക് പുറത്തെ ആദ്യത്തെ രാജ്യം! താമസക്കാർ 2 ലക്ഷം!

നിങ്ങളുടെ പഴയ ഫോണിൽ തന്നെ ഫേസ് അൺലോക്ക് സെറ്റ് ചെയ്യാൻ പറ്റുമ്പോൾ എന്തിന് പുതിയത് വാങ്ങണം? വീഡിയോ കാണാം

Most Read Articles
Best Mobiles in India
Read More About: xiaomi smartphones android news

Have a great day!
Read more...

English Summary

Mi Max 3 and Mi Max 3 Pro Images and Features Leaked.