4,999 രൂപയ്ക്ക് 1 ജിഗാഹെര്‍ട്‌സ് മൈക്രോമാക്‌സ് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍


Advertisement

Advertisement

5,000 രൂപ മുടക്കി കയ്യില്‍ ഏറ്റവും പുതിയൊരു സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കാം. മൈക്രോമാക്‌സില്‍ നിന്നാണ് 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍ ശേഷിയുള്ള ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ 4,999 രൂപയ്ക്ക് എത്തുന്നത്. ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 3.5 ഇഞ്ച് കപ്പാസിറ്റീവ്  ടച്ച്ഡിസ്‌പ്ലെയാണുള്ളത്. 3 മെഗാപിക്‌സല്‍ ക്യാമറയാണ് മറ്റൊരു ആകര്‍ഷക ഘടകം.

നിന്‍ജ 3 (എ57)-Ninja 3 (A57) സ്മാര്‍ട്‌ഫോണില്‍ ഡ്യുവല്‍ സിം സൗകര്യവും നല്‍കിയിട്ടുണ്ട്. നാളെ, അതായത് സെപ്തംബര്‍ 2 മുതല്‍ ഈ ഹാന്‍ഡ്‌സെറ്റ്  ഇന്ത്യന്‍ വിപണിയില്‍ വില്പനക്കെത്തും.

32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താന്‍ കഴിയുന്ന ഫോണില്‍ 1400mAh ബാറ്ററിയാണുള്ളത്. 256 എംബി റാം, 512 എംബി റോം, 1 ജിഗാഹെര്‍ട്‌സ്  ക്വാള്‍കോം പ്രോസസര്‍ എന്നിവയും എഫ്എം റേഡിയോ സൗകര്യവും ഇതിലുണ്ട്. 3ജി നെറ്റ്‌വര്‍ക്ക് പിന്തുണ ലഭിക്കുന്ന നിന്‍ജ 3യില്‍ ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് ഉള്‍പ്പടെ മിക്ക കണക്റ്റിവിറ്റികളും ഈ ഇന്ത്യന്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

ഇതിന് മുമ്പ് നിന്‍ജ 2 സ്മാര്‍ട്‌ഫോണ്‍ മൈക്രോമാക്‌സ് ഇറക്കിയത് 5,999 രൂപയ്ക്കായിരുന്നു. 800 മെഗാഹെര്‍ട്‌സ് ക്വാള്‍കോം പ്രോസസറുള്ള ഫോണില്‍ 256 എംബി റാം. ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റം, 3.2 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍, ഡ്യുവല്‍ സിം എന്നിവയായിരുന്നു ഉണ്ടായിരുന്നത്.

1 ജിഗാഹെര്‍ട്‌സ് ക്വാള്‍കോം പ്രോസസറില്‍ എത്തുന്ന മൈക്രോമാക്‌സിന്റെ നിന്‍ജ 3 നിങ്ങള്‍ക്കിഷ്ടപ്പെട്ടോ?

Best Mobiles in India