മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍11, എന്‍12 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍; സവിശേഷതകളും വിലയും അറിയാം


രണ്ട് പുത്തന്‍ മോഡലകുളെ വിപണിയിലെത്തിച്ച് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്. ചൊവ്വാഴ്ചയാണ് മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍11, എന്‍12 മോഡലുകളെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 8,999 , 9,999 രൂപയാണ് ഇരു മോഡലുകളുടെയും വില.

Advertisement

റിലയന്‍സ് ജിയോയുടെ 2,200 രൂപയുടെ കാഷ്ബാക്ക് ഓഫറോടു കൂടിയാണ് ഇരു മോഡലുകളും എത്തിയിരിക്കുന്നത്. 50 ജി.ബിയുടെ ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക. 198, 299 രൂപയുടെ റീച്ചാര്‍ജിലൂടെയാകും ഓഫര്‍ ലഭിക്കുക.

Advertisement

മൈക്രോമാക്‌സ് എന്‍12 സവശേഷതകള്‍

6.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 18:9:9 ആണ് ആസ്‌പെക്ട് റേഷ്യോ. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. മീഡിയാടെക്ക് ഹീലിയോ പ്രോസസ്സറിനോടൊപ്പം 3 ജി.ബി റാമും 32 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിന് കരുത്തേകുന്നുണ്ട്.

ഇരട്ട ക്യാമറ

13, 5 മെഗാപിക്‌സലുകളുടെ ഇരട്ട ക്യാമറ സംവിധാനമാണ് മൈക്രോമാക്‌സ് എന്‍ 12ലുള്ളത്. ഓട്ടോ ഫോട്ടോ ഓപ്റ്റിമൈസേഷന്‍ ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യകള്‍ ക്യാമറയിലുണ്ട്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 16 മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സാണ്.

മറ്റൊരു പ്രത്യേകത

4,000 മില്ലി ആംപയര്‍ ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ബ്ലൂ ലഗൂണ്‍, വയോല ബ്ലാക്ക്, വെല്‍വെല്‍റ്റ് റെഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍ 12 സവിശേഷതകള്‍

6.2 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ. കരുത്തിനായി മീഡിയാടെക്ക് ഹീലിയോ പി22 പ്രോസസ്സര്‍ ഒപ്പം 2 ജി.ബി റാം എന്നിവ ഫോണിലുണ്ട്. 32 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്.

സെല്‍ഫി ക്യാമറയുമുണ്ട്

13,5 മെഗാപിക്‌സലികളുടെ ഇരട്ട ക്യാമറയാണ് പിന്നില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്നിലാകട്ടെ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്സിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Best Mobiles in India

English Summary

Micromax Infinity N11, Infinity N12 launched in India: Price, specifications, features