മൈക്രോമാക്‌സ് രണ്ട് വിന്‍ഡോസ് ഫോണുകള്‍ പുറത്തിറക്കുന്നു...


ആന്‍േഡ്രായ്ഡ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് മൈക്രോമാക്‌സ്. വിവിധ തരത്തില്‍ പെട്ട നിരവധി സ്മാര്‍ട്‌ഫോണുകള്‍ കമ്പനി ഇതിനോടകം അവതരിപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ ആന്‍േഡ്രായ്ഡില്‍ നിന്ന് വിന്‍ഡോസ് ഫോണിലേക്ക് കാലെടുത്തു വയ്ക്കാന്‍ ഒരുങ്ങുകയാണ് മൈക്രോമാക്‌സ്.

Advertisement

പുതിയ രണ്ട് വിന്‍ഡോസ് ഫോണ്‍ 8.1 സ്മാര്‍ട്‌ഫോണുകള്‍ കമ്പനി അടുത്തുതന്നെ പുറത്തിറക്കുമെന്നാണ് അറിയുന്നത്. ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകളോ വിലയോ വ്യക്തമല്ലെങ്കിലും ഇടത്തരം ശ്രേണിയില്‍ പെട്ട ഫോണുകളായിരിക്കും രണ്ടും എന്നാണ് അറിയുന്നത്.

Advertisement

ഒരു ഫോണിന് 6000-7000 രൂപവരെയും മറ്റൊന്നിന് 10,000-11,000 രൂപ വരെയും ആയിരിക്കും വില. നേരത്തെ, 5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, 2 ജി.ബി. റാം, സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുള്ള വിന്‍ഡോസ് സ്മാര്‍ട്‌ഫോണ്‍ മൈക്രോമാക്‌സ് പുറത്തിറക്കുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു.

എന്നാല്‍ അതേ ഫോണാണോ ഇപ്പോള്‍ ലോഞ്ച് ചെയ്യുന്നത് എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. എന്തായാലും അടുത്തയാഴ്ച ലോഞ്ചിംഗ് നടക്കുമെന്നാണ് അറിയുന്നത്. ഏപ്രിലില്‍ നടന്ന മൈക്രോസോഫ്റ്റ് ബില്‍ഡ് കോണ്‍ഫ്രന്‍സിലാണ് മൈക്രോമാക്‌സും മൈക്രോസോഫ്റ്റും വിനഡോസ് ഒ.എസ് ഉപയോഗിക്കുന്നതു സംബന്ധിച്ച് ധാരണയിലെത്തിയത്.

Advertisement
Best Mobiles in India

Advertisement