വാട്ടര്‍പ്രൂഫ് സ്മാര്‍ട്‌ഫോണുമായി മൈക്രോമാക്‌സും


ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് വാട്ടര്‍പ്രൂഫ്-ഡസ്റ്റ് പ്രൂഫ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി സൂചന. ട്വിറ്റര്‍ ഉപയോക്താവായ @MMXNewscaster ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റ് ചെയ്തത്. വാട്ടര്‍പ്രൂഫ് ഫോണിന്റേതെന്നു കരുതുന്ന ചിത്രവും നല്‍കിയിട്ടുണ്ട്.

Advertisement

വെള്ളത്തില്‍ ഒരുമീറ്റര്‍ ആഴത്തില്‍ 30 മിനിറ്റ് വരെ കിടന്നാലും ഫോണില്‍ വെള്ളം കയറില്ല എന്നാണ് ട്വീറ്റില്‍ പറയുന്നത്. ഇതിനായി സോണി എക്‌സ്പീരിയ ഫോണുകളിലേതുപോലെ പോര്‍ട്ടുകളില്‍ വെള്ളം കയറാത്ത വിധത്തിലുള്ള ഫ് ളാപുകള്‍ ഉണ്ടായിരിക്കും. സ്പ്ലാഷ് എന്നായിരിക്കും ഫോണിന്റെ പേര് എന്നും പറയുന്നു.

Advertisement

LED ഫ് ളാഷോടു കൂടിയ 5 എം.പി. പ്രൈമറി ക്യാമറയും ഫോണില്‍ ഉള്ളതായി ട്വീറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ നിന്ന് സൂചന ലഭിക്കുന്നുണ്ട്. ബാക് പാനലില്‍ IP67 സെര്‍ടിഫിക്കേഷനും ഉണ്ട്. എത്രയായിരിക്കും ഫോണിന് മൈക്രോമാക്‌സ് വിലയിടുക എന്നതാണ് ഇനി പ്രധാനമായും അറിയേണ്ടത്. നിലവില്‍ വിപണിയിലുള്ള എല്ലാ വാട്ടര്‍പ്രൂഫ് ഫോണുകള്‍ക്കും ഉയര്‍ന്ന വിലയാണ്.

{photo-feature}

ചിത്രത്തിനും വാര്‍ത്തയ്ക്കും കടപ്പാട്: @MMXNewscaster

Best Mobiles in India