മൈക്രോമാക്‌സ് എക്‌സ്261 ഡ്യുവല്‍ സിം മൊബൈല്‍ വിപണിയില്‍



മൈക്രോമാക്‌സ് എക്‌സ്261 എന്ന പേരില്‍ പുതിയൊരു സ്റ്റൈലന്‍ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുകയാണ് മൈക്രോമാക്‌സ്.

ഫീച്ചറുകള്‍:

Advertisement
  • 2.2 ഇഞ്ച് ക്യുവിജിഎ കളര്‍ ഡിസ്‌പ്ലേ

  • നീളം 112 എംഎം, വീതി 48 എംഎം, കട്ടി 15.4 എംഎം

  • ജിഎസ്എം നെറ്റ് വര്‍ക്ക്

  • ഡ്യുവല്‍ സിം

  • 1000 mAh ബാറ്ററി

  • 1.3 മെഗാപിക്‌സല്‍ ക്യാമറ

  • 176 x 220 പിക്‌സല്‍

  • സ്റ്റീരിയോ എഫ്എം റേഡിയോ

  • മള്‍ട്ടിമീഡിയ പ്ലെയര്‍

  • ജിപിആര്‍എസ്

  • ബ്ലൂടൂത്ത്

  • വാപ്

  • ഉയര്‍ത്താവുന്ന മെമ്മറി

  • യുഎസ്ബി കണക്റ്റിവിറ്റി

  • 4.5 മണിക്കൂര്‍ ടോക്ക് ടൈം
വളരെ ആകര്‍ഷണീയമായ നിറങ്ങളില്‍ മനോഹരമായി ഡിസൈനാണ് ഈ മൈക്രോമാക്‌സ് ഹാന്‍ഡ്‌സെറ്റിന് നല്‍കിയിരിക്കുന്നത്.  കറുപ്പില്‍ കോപ്പര്‍ നിറം വരുമ്പോള്‍ ഫോണ്‍ ആരും ഒന്നു നോക്കി പോകും.  വളരെ ഒതുക്കമുള്ള ഡിസൈന്‍ ആയതുകൊണ്ട് ഫോണ്‍ പിടിക്കാന്‍ വളരെ സുഖമാണ്.

ക്യാമറയെ പോലെ സ്പീക്കറുകളും ഹാന്‍ഡ്‌സെറ്റിന്റെ പിറകു വശത്താണ് ഒരുക്കിയിരിക്കുന്നത്.  സ്പീക്കറിന്റെ മുകളിലായി ഒരു മ്യൂസിക് ലോഗോയും ഉണ്ട്.  ടൈപ്പിംഗ് സുഗമമാക്കും വിധമാണ് കീപാഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Advertisement

ഒരേ സമയം രണ്ടു മൊബൈല്‍ ഫോണുകളുംമായി നടക്കുന്നവര്‍ക്ക് മൈക്രോമാക്‌സ് എക്‌സ്261 ഒരു അനുഗ്രഹമായിരിക്കും.  കാരണം, ഇതൊരു ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റാണ്.  ഒരേസമയം ഇഷ്ടമുള്ള രണ്ട് നെറ്റ് വര്‍ക്ക് ഉപയോഗിക്കാം.

ഇതിന്റെ സ്‌ക്രീന്‍ ഡിസ്‌പ്ലേ ശരാശരി നിലവാരം പുലര്‍ത്തുന്നുണ്ട്.  അതുകൊണ്ട് ടെക്റ്റ് മെസ്സേജുകള്‍ വായിക്കാനും, ഫോട്ടോകള്‍ കാണാനും വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുകയില്ല.  വീഡിയോയും കാണാന്‍ സാധിക്കും.  പക്ഷേ ഒരു എച്ച്ഡി നിലവാരമൊന്നും പ്രതീക്ഷിക്കരുതെന്നു മാത്രം.

ഇതിന്റെ എക്‌സ്റ്റേണല്‍ മെമ്മറി 8 ജിബി വരെ ഉയര്‍ത്താവുന്നതാണ്.  മള്‍ട്ടിമീഡിയ ഫയലുകളും, മറ്റു ഡാറ്റകളും സൂക്ഷിക്കാന്‍ സാധാരണഗതിയില്‍ ഈ മെമ്മറി ധാരാളം.  ഏകദേശം 2,500 രൂപയോളം ആണ് മൈക്രോമാക്‌സ് എക്‌സ്261ന്റെ വില.

Best Mobiles in India

Advertisement