ഒരു പരുക്കന്‍ സ്റ്റൈലിഷ് ഫോണുമായി മൈക്രോമാക്‌സ്‌


മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ഡ്യുവല്‍ സിം മൊബൈല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തിരിക്കുന്നു. തികച്ചും പരുക്കനായ ഒരു ഡ്യുവല്‍ സിം ഫോണ്‍ ആണ് ഇത്തവണ മൈക്രോമാക്‌സ് പുറത്തിറക്കിയിരിക്കുന്നത്. മൈക്രോമാക്‌സ് എക്‌സ്50 എന്നാണ് ഈ പുതിയ ഡ്യുവല്‍ സിം ഫോണിന്റെ പേര്.

ഏതു അവസ്ഥകളെയും അതിജീവിക്കും വിധമാണ് ഈ ഫോണിന് രൂപം കൊടുത്തിരിക്കുന്നത്. കാരണം, വെള്ളം, പൊടി, ഷോക്ക് എന്നിവയെല്ലാം പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.

Advertisement

117.7 എംഎം നീളവും, 52.7 എംഎം വീതിയും, 15.8 എംഎം കട്ടിയും ഉള്ള ഒരു ബാര്‍ ഫോണ്‍ ആണിത്. ഇതിന്റെ പരുക്കന്‍ ബോഡി കൂടിയാവുമ്പോള്‍ ഇതു ശരിക്കും ഒരു സ്‌റ്റൈലിഷ് ഫോണ്‍ തന്നെ. കൂടെ 2.4 ഇഞ്ച്, എല്‍ഇഡി, ടിഎഫ്ടി ഡിസ്‌പ്ലേയും.

Advertisement

വിവിധ ഫ്രീക്വന്‍സി റേഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രോസസ്സറാണ് മൈക്രോമാക്‌സ് എകസ്50ന്റേത്. 1600 x 1200 റെസൊലൂഷനുള്ള 2.0 മെഗാപിക്‌സല്‍ ക്യാമറയാണിതിന്റേത്. വീഡിയോ റെക്കോര്‍ഡ് ചെയ്യാനും കഴിയുന്ന ഒരു റിയര്‍ ക്യാമറയാണിത്.

എഫ്എം റേഡിയോ, 28 എംബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 16 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി, 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയ സൗകര്യങ്ങള്‍, വാപ്, യുഎസ്ബി, എഡ്ജ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ എന്നിവയെല്ലാം ഈ പുതിയ മൈക്രോമാക്‌സ് ഡ്യുവല്‍ ഫോണിന്റെ പ്രത്യേകതകളാണ്.

ബാരോമീറ്റര്‍, ഇ-കോമ്പസ്, യുവി ഡിറ്റെക്ഷന്‍, തെര്‍മോമീറ്റര്‍ എന്നീ ആപ്ലക്കേഷനുകളും ഈ ഫോണിന്റെ പ്രത്യേകതകളാണ്. മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ പ്ലെയര്‍, വീഡിയോ പ്ലെയര്‍, ജിപിആര്‍എസ്, ഇമെയില്‍ സപ്പോര്‍ട്ട്, മൈക്രോ യുഎസ്ബി, കോള്‍ റെക്കോര്‍ഡിംഗ്, ജിപിഎസ് നാവിഗേഷന്‍ എന്നിവയും മൈക്രോമാക്‌സ് എക്‌സ്50യുടെ സവിശേഷതകളാണ്.

Advertisement

5,000 രൂപയാണ് മൈക്രോമാക്‌സ് എക്‌സ്50 എന്ന ഈ പരുക്കന്‍ ഡ്യുവല്‍ സിം ബാര്‍ ഫോണിന്റെ വില.

Best Mobiles in India

Advertisement