5,999 രൂപക്ക് ഫേസ് അൺലോക്ക്, 18:9 ഡിസ്പ്ളേ, 4000 mAh ബാറ്ററി.. ഞെട്ടിക്കാൻ മൈക്രോമാക്സ് Yu Ace എത്തി


നീണ്ട നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ മൈക്രോമാക്‌സിൽ നിന്നുമൊരു ഫോൺ എത്തിയിരിക്കുകയാണ്. മൈക്രോമാക്സ് യു സീരീസിൽ പെട്ട പുതിയ ഫോൺ ആയ Yu Ace ആണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. 5,999 രൂപക്ക് കൈനിറയെ സവിശേഷതകളാണ് ഫോൺ നല്കുന്നതഗ് എന്നത് സമ്മതിക്കാതെ വയ്യ. അതുകൊണ്ട് തന്നെ ഈ നിരയിലെ മറ്റു ഫോണുകളുമായി നല്ലൊരു മത്സരത്തിന് തുടക്കം ആവുകയും അതോടൊപ്പം തന്നെവിപണിയിൽ ഒരു തിരിച്ചുവരവ് കമ്പനിക്ക് സാധ്യമാവുകയും ചെയ്‌തേക്കും.

Advertisement

5,999 രൂപക്ക് കൈനിറയെ സവിശേഷതകൾ

2 ജിബി റാമിൽ എത്തുന്ന ഫോണിൽ 16 ജിബി ആണ് മെമ്മറി വരുന്നത്. ആൻഡ്രോയ്ഡ് 8.1 ഓറിയോയിൽ എത്തുന്ന ഫോണിൽ 5.45 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് 720x1440 പിക്‌സൽസ് ഡിസ്പ്ളേ ആണുള്ളത്. 18:9 അനുപാതത്തിലാണ് ഈ ഡിസ്പ്ളേ എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ക്വാഡ് കോർ MediaTek MT6739 പ്രൊസസർ ആണ് ഫോണിന് കരുത്ത് പകരുന്നത്. ഒപ്പം ഫേസ് അൺലോക്ക്, 13 മെഗാപിക്സൽ പിറകിലെ ക്യാമറ, 5 മെഗാപിക്സൽ മുൻക്യാമറ എന്നിങ്ങനെ ക്യാമറ സവിശേഷതകളും ഉണ്ട്.

Advertisement
വിലയും ലഭ്യതയും

വില മുകളിൽ പറഞ്ഞ പോലെ 5,999 രൂപയാണ് വരുന്നത്. സെപ്റ്റംബർ 6ന് 12 മണിക്ക് ഫ്ലിപ്കാർട്ടിൽ ഫ്ലാഷ് സെയിലിൽ ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിക്കും. അടുത്ത ഫ്ലാഷ് സെയിൽ സെപ്റ്റംബർ 13നും നടക്കും. ഇതോടൊപ്പം തന്നെ സെപ്റ്റംബർ അവസാനത്തോടെ ഫോണിന്റെ 3 ജിബി റാം, 32 ജിബി മോഡലും ഇറങ്ങുമെന്ന് കമ്പനി അറിയിച്ചു.

യു സീരീസിലെ പുതിയ മോഡൽ

കമ്പനി അവസാനമിറക്കിയ എടുത്തുപറയാവുന്ന സ്മാർട്ഫോൺ മോഡലുകൾ യു സീരീസിൽ പെട്ട യുറേക്ക, യൂഫോറിയ മോഡലുകളാണ്. അത്യാവശ്യം മികച്ച ഡിസൈനും സവിശേഷതകളും ഉണ്ടായിരുന്ന ഈ മോഡലുകൾ അന്ന് വിജയമാകുകയും നിരവധി പേർ വാങ്ങുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് കാര്യമായ ഒരു മോഡലുകളും അവതരിപ്പിക്കാതിരുന്ന കമ്പനി ഇപ്പോഴിതാ Yu Ace എന്ന മോഡലുമായി വീണ്ടും എത്തിയിരിക്കുകയാണ്.

യു ബ്രാൻഡിനെ കുറിച്ച്..

2014ൽ ആണ് മൈക്രോമാക്സ് Yu എന്ന സബ് ബ്രാൻഡ് തുടങ്ങുന്നത്. യൂ യുറേക്ക ആയിരുന്നു ഈ പേരിൽ ആദ്യമായി കമ്പനി അവതരിപ്പിച്ചിരുന്ന മോഡൽ. പിന്നീട് യുഫോറിയ മോഡലും കമ്പനി അവതരിപ്പിക്കുകയുണ്ടായി. പിന്നീട് അതിന് ശേഷം ഏറ്റവും അവസാനമായി കമ്പനി അവതരിപ്പിച്ച യു സീരീസിൽ പെട്ട മോഡൽ 11,999 രൂപ വിലയിട്ട് പുറത്തുവന്ന യു യുറേക്ക 2 ആയിരുന്നു.

റെക്കോർഡ് വിൽപ്പനയുമായി പൊക്കോ F1; മിനിറ്റുകൾക്കുള്ളിൽ നടന്നത് 200 കോടിയുടെ കച്ചവടം!

Best Mobiles in India

English Summary

Micromax Yu Ace Launched in India.