വരുന്നു മൈക്രോമാക്‌സിൽ നിന്നുമൊരു സൂപ്പർ ഫോൺ!


ഒരുകാലത്ത് ഇന്ത്യയിലെ സകല സ്മാർട്ഫോൺ കമ്പനികളെയും പിറകിലാക്കിക്കൊണ്ട് ഒന്നാം സ്ഥാനത്ത് വന്ന കമ്പനിയായിരുന്ന മൈക്രോമാക്സ് ഇപ്പോൾ എവിടെയും ഇല്ലാത്ത അവസ്ഥയിലാണ്. കാര്യമായി പുതിയ മോഡലുകൾ ഇല്ല എന്നതും ഉള്ള മോഡലുകൾ തന്നെ പഴഞ്ചൻ ഡിസൈനും രൂപവും കൊണ്ട് ആരുടേയും ശ്രദ്ധയാകർഷിക്കാൻ കെല്പില്ലാത്തതുമാണ് എന്നതെല്ലാം കമ്പനിയെ സാരമായി ബാധിച്ചിട്ടുണ്ട്.

Advertisement

കമ്പനി അവസാനമിറക്കിയ എടുത്തുപറയാവുന്ന സ്മാർട്ഫോൺ മോഡലുകൾ യു സീരീസിൽ പെട്ട യുറേക്ക, യൂഫോറിയ മോഡലുകളാണ്. അത്യാവശ്യം മികച്ച ഡിസൈനും സവിശേഷതകളും ഉണ്ടായിരുന്ന ഈ മോഡലുകൾ അന്ന് വിജയമാകുകയും നിരവധി പേർ വാങ്ങുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് കാര്യമായ ഒരു മോഡലുകളും അവതരിപ്പിക്കാതിരുന്ന കമ്പനി ഇപ്പോഴിതാ Yu Ace എന്ന മോഡലുമായി വീണ്ടും എത്തുകയാണ്.

Advertisement

ഓഗസ്റ്റ് 30ന് ആണ് തങ്ങളുടെ പുതിയ ഫോൺ മോഡലായ Yu Ace കമ്പനി ഇറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നീണ്ട ബാറ്ററി ലൈഫ് ആണ് Yu Ace നൽകുന്ന ഏറ്റവും വലിയ സവിശേഷത എന്ന് ഇതിനോടകം തന്നെ കമ്പനി പുറത്തുവിട്ട ചിത്രങ്ങളും മറ്റും സൂചിപ്പിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മികച്ച സവിശേഷതകൾ കൂടെ ഉള്ള ഒരു ഫോൺ കൂടിയായിരിക്കും ഇത്.

2014ൽ ആണ് മൈക്രോമാക്സ് Yu എന്ന സബ് ബ്രാൻഡ് തുടങ്ങുന്നത്. യൂ യുറേക്ക ആയിരുന്നു ഈ പേരിൽ ആദ്യമായി കമ്പനി അവതരിപ്പിച്ചിരുന്ന മോഡൽ. പിന്നീട് യുഫോറിയ മോഡലും കമ്പനി അവതരിപ്പിക്കുകയുണ്ടായി. പിന്നീട് അതിന് ശേഷം ഏറ്റവും അവസാനമായി കമ്പനി അവതരിപ്പിച്ച യു സീരീസിൽ പെട്ട മോഡൽ 11,999 രൂപ വിലയിട്ട് പുറത്തുവന്ന യു യുറേക്ക 2 ആയിരുന്നു.

Advertisement

വാട്സാപ്പ് ഡാറ്റ ഉടൻ ബാക്കപ്പ് ചെയ്യൂ.. പുതിയ മാറ്റം ഉടൻ നിലവിൽ വരും!

Best Mobiles in India

Advertisement

English Summary

Micromax YU ACE Smartphone With Bigger Battery Launching on August 30