ആന്‍ഡ്രോയിഡിനു ഭീഷണിയായി വിന്‍ഡോസ് ഫോണ്‍


ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം രംഗം കീഴടക്കുന്നതിനു മുമ്പു ഓപറേറ്റിംഗ് സിസ്റ്റം എന്നാല്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആയിരുന്നു. എപ്പോഴും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പുതിയ പുതിയ സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ബദ്ധശ്രദ്ധരാണ് മൈക്രോസോഫ്റ്റ്.

ഇങ്ങനെ ഏറ്റവും പുതിയതായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഓപറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റം. നിലവിലുള്ള എല്ലാ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റങ്ങളേക്കാളും മികച്ച ഓപറേറ്റിംഗ് സിസ്റ്റമായിരിക്കും ഈ പുതിയ മൈക്രോസോഫ്റ്റ് ഓപറേറ്റിംഗ് സിസ്റ്റം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലായിരിക്കും ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗപ്പെടുത്താന്‍ പറ്റുക.

Advertisement

നാളെയാണ് ഈ പുതിയ മൈക്രോസോഫ്റ്റ് ഉല്‍പന്നത്തിന്റെ ലോഞ്ചിംഗ് തീരുമാനിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ പാര്‍ട്ണര്‍മാരായ എല്‍ജി, സാംസംഗ്, എച്ച്ടിസി എന്നീ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്.

സാംസംഗിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഒംനിയ ഡബ്ല്യു ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം ഔദ്യേഗികമായി പുറത്തിറക്കുന്നതിനു മുമ്പു തന്നെ ഇതിന്റെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഓക്ടോബര്‍ 3നായിരുന്നു ഈ സാംസംഗ് സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ചിംഗ്.

മൈക്രോസോഫ്റ്റ് തുടങ്ങിയ വിന്‍ഡോസ് മാര്‍ക്കറ്റിലൂടെ എല്ലാ മൈക്രോസോഫ്റ്റിന്റെ നിലവിലുള്ളതും, ഇനി വരാനിരിക്കുന്നതും എല്ലാ ഉല്‍പന്നങ്ങളും വാങ്ങിക്കുവാന്‍ കഴിയും.

ഏതായാലും ഇപ്പോ അരങ്ങു തകര്‍ക്കുന്ന ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന് ഒരു നല്ല എതിരാണിയായിരിക്കും വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റം.

Best Mobiles in India

Advertisement