ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവുമധികം സവിശേഷതകളുമായി Mobiistar എത്തുന്നു; വില 5000 മുതൽ!


Mobiistar എന്ന കമ്പനിയെ കുറിച്ചു നമ്മളിൽ അധികമാരും കേട്ടിട്ടുണ്ടാവില്ല. വിയറ്റ്നാമീസ് കമ്പനിയായ ഈ Mobiistar ഉടൻ ഇന്ത്യയിൽ ഒരുപിടി സ്മാർട്ഫോണുകൾ അവതരിപ്പിക്കാൻ പോകുകയാണ്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളും തന്നെയാണ് ഇന്ത്യയിൽ ഒരു സ്മാർട്ഫോൺ കമ്പനിക്ക് പച്ചപിടിക്കാൻ ഏറ്റവുമാദ്യം വേണ്ടത് എന്ന് മനസ്സിലാക്കിക്കൊണ്ട് ആ രീതിയിലുള്ള ഒരുകൂട്ടം ഫോണുകളാണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നത്.

വില 5000 രൂപക്കും 12000 രൂപക്കും ഇടയിൽ

5000 രൂപക്കും 12000 രൂപക്കും ഇടയിലുള്ള നാലോ അഞ്ചോ ഫോണുകളാണ് കമ്പനി ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുക. 10000 രൂപ എന്ന മാന്ത്രിക സംഖ്യ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിലയായതിനാൽ ഈ വിലയ്ക്ക് താഴെയും മുകളിലുമായുള്ള ഫോണുകളാണ് Mobiistarഉം അവതരിപ്പിക്കുന്നത്. ക്യാമറക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ളവയായിരിക്കും ഈ മോഡലുകൾ എല്ലാം തന്നെ.

ക്യാമറക്ക് പ്രാധാന്യം

സെൽഫി ക്യാമറയിലും റിയർ ക്യാമറയിലും പ്രത്യേക പരിഗണന കൊടുത്ത്കൊണ്ട് ഈ വിലയിൽ ഫോണുകൾ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച 5 സ്മാർട്ഫോൺ വില്പനക്കാരിൽ ഒന്നായിമാറുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. പുറത്തിറക്കാൻ പോകുന്ന മോഡലുകളുടെ വിലയ്ക്ക് പുറമെ ഏതാനും സവിശേഷതകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

Mobiistar X1 ഡ്യുവൽ

ഇതിൽ ഒന്നാമത്തേതായ Mobiistar X1 ഡ്യുവൽ ഒരുപിടി മികച്ച സവിശേഷതകളോടെയാണ് എത്തുന്നത്. 13 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെ ഇരട്ട ക്യാമറകൾ ആണ് ഫോണിന് മുൻഭാഗത്ത് സ്ഥിതിചെയ്യുന്നത്. ഫേസ് അൺലോക്ക്, ആൻഡ്രോയിഡ് 8.1 ഓറിയോ, 18:9 അനുപാതത്തിലുള്ള ഡിസ്പ്ളേ, ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയും മറ്റു സവിശേഷതകളാണ്.

XQ ഡ്യുവൽ

മെയ് മാസത്തിൽ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്ന രണ്ടു മോഡലുകളായിരുന്നു XQ ഡ്യുവൽ, CQ എന്നിവ. 7999 രൂപ വിലയിട്ട XQ ഡ്യുവൽ 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ളേ, 2.5 ഇഞ്ച് കർവേഡ്‌ ഡിസ്പ്ളേ, 13 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെ ഇരട്ട സെൽഫി ക്യാമറകൾ, 13 എംപി റിയർ ക്യാമറ എന്നിവയോടെയായിരുന്നു എത്തിയിരുന്നത്.

CQ

XQ ഡ്യുവൽ മോഡലിന്റെ കൂടെ കമ്പനി അവതരിപ്പിച്ചിരുന്ന CQ എന്ന മോഡലും വിലക്കുറവും സവിശേഷതകളൂം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ളേ, 13 എംപി സെൽഫി ക്യാമറ, 8 എംപി റിയർ ക്യാമറ എന്നീ സവിശേഷതകൾ ഉള്ള ഈ മോഡലിന് വില വന്നിരുന്നത് 4999 രൂപയായിരുന്നു. ഏതായാലും ബാക്കി ഇറങ്ങാനിരിക്കുന്ന മോഡലുകൾ എങ്ങനെയുള്ളതായിരിക്കും എന്നത് കാത്തിരുന്ന് കാണാം.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Mobiistar to launch 5 phones in 2018