മൊബിയുഎസ്, ഒരു ഡോക്ടര്‍ മൊബൈല്‍ ഫോണ്‍


കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് ടെക്‌നോളജി വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഓരോ ദിവസം ഓരോ പുതിയ ആപ്ലിക്കേഷനുമായി നമ്മെ അമ്പരപ്പിക്കുന്നതില്‍ മത്സരിക്കുകയാണ് ഗാഡ്ജറ്റ് ലോകം. സ്മാര്‍ട്ട്‌ഫോണിന്റെ രൂപത്തില്‍ ഒരു കൊച്ചു ഡോക്ടറെ തന്നെ അവതരിപ്പിക്കുകയാണ് മൊബിസാന്റെ.

ആരോഗ്യ രംഗത്തിനുള്ള ഒരു സംഭാവന എന്ന നിലയിലാണ് മൊബിസാന്റെയുടെ മൊബിയുഎസ് എന്ന പുതിയ ഉല്‍പന്നം അവതരിപ്പിക്കപ്പെടുന്നത്. വിവിധ മെഡിക്കല്‍ ഡയഗ്നോസിസ് പ്രവര്‍ത്തനങ്ങള്‍ സ്വന്തമായി നടത്താവുന്ന വിധം അള്‍ട്രാ സൗണ്ട് ഇമേജിംഗ് സംവിധാനത്തോടെയാണ് മൊബിയുഎസ് എത്തുന്നത്.

Advertisement

വളരെ യൂസര്‍ ഫ്രന്റ്‌ലിയായതുകൊണ്ട്, അബ്‌ഡൊമിനല്‍ ഇമേജിംഗ്, ഫെറ്റല്‍ ഇമേജിംഗ്, വാസ്‌ക്യുലാര്‍ ഡിവിടി, എക്ടോപ്പി പ്രെഗ്നന്‍സി പരിശോധനകള്‍, അംനിയോട്ടിക് ഫഌയിഡ് അസസ്‌മെന്റ് എന്നിവയ്‌ക്കെല്ലാം മൊബിയുഎസ് ഉപയോഗപ്പെടുത്താം, അതിലുപരി ഇവയെല്ലാം നമുക്ക് സ്വന്തമായി ചെയ്യാം എന്നതും മൊബിയുഎസിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കും.

Advertisement

കാര്‍ഡിയാക്, പെരിഫെറല്‍ വെസല്‍, പെല്‍വിക് ഡയഗ്നോസിസ് എന്നിവയും സാധ്യമാണ് ഈ സ്മാര്‍ട്ട്‌ഫോണിലൂടെ. വെള്ള നിറത്തില്‍ കാഴ്ചയിലും ഒരു ഡോക്ടറായി തന്നെയാണ് മൊബിയുഎസിന്റെ കടന്നു വരവ്.

അവശ്യ അവസരങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും ക്ലിനിക്കുകളിലും മറ്റും ഈ സൗകര്യം ഉപയോപ്പെടുത്താവുന്നതേയുള്ളൂ.

പ്രധാനമായും ഈ സ്മാര്‍ട്ട്‌ഫോണിലൂടെ മൊബിസാന്റെ ലക്ഷ്യമിടുന്നത് വലിയ ആശുപത്രകളെയും, ആരോഗ്യ സംഘചനകളേയും ആയതുകൊണ്ട് 3,37,500 രൂപയാണ് ഇതിന്റെ വില ഒരു വിഷയമേ ആകുന്നില്ല. ഇത്രയധികം സൗകര്യങ്ങള്‍ ഉള്ള ഒരു മൊബൈല്‍ എത്ര വലിയ സംഖ്യ കൊടുത്തു സ്വന്തമാക്കിയാലും അതൊരു നഷ്ടമാവില്ല.

Best Mobiles in India

Advertisement