കൊതുകുകളില്‍ നിന്നും രക്ഷ നേടാന്‍ ഇനി മൊബൈലുകള്‍


മലേറിയ, ഡെങ്കു, സിക്ക എന്നീ സാംഗ്രമിക രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന മൂന്ന് ബില്ല്യന്‍ ജനങ്ങളാണ് ഇന്ന് ലോകത്തുളളത്. ഈ അസുഖങ്ങള്‍ പൊതുജനാരോഗ്യ പ്രതിസന്ധിയുമായി വ്യാപിച്ചു കിടക്കുകയാണ്. കൊതുകു വഴി അസുഖം പരത്തുന്നതിനേക്കാള്‍ നല്ലത് കൊതുകുകളെ തടയുന്നതാണ്.

കൊതുകുകള്‍ക്ക് ഒരു സ്പീഷീസ് വിങ്ബിറ്റ് ആക്ടിവിറ്റി ഉണ്ട്. ലോകമെമ്പാടുമുളള പൗരന്‍മാര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളുടെ സൗകര്യത്തോടെ ഇതൊരു നിരീക്ഷണ ഉപകരണമായി ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഉപയോഗിക്കാറുണ്ട്.

കൊതുക് പറന്നു നടക്കുന്ന ഒരു ജീവിയാണ്, നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, പറന്നു നടക്കുന്ന കൊതുകിന്റെ ശബ്ദം (Abuzz) നിങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വെബ്‌സൈറ്റില്‍ ഈ ഓഡിയോ അപ്‌ലോഡ് ചെയ്യുക.

സാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് ഇങ്ങനെയാണ്. ഇങ്ങനെ ചെയ്താല്‍ ഒരു സെക്കന്‍ഡില്‍ തന്നെ കൊതുകിന്റെ സ്പീഷീസുകളെ തിരിച്ചറിയാന്‍ സാധിക്കും.

Abuzz പഠനത്തെ കുറിച്ച് ഗവേഷകര്‍ ഈലൈഫില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലൂടെ കൊതുകുകളുടെ 'പിച്ച്' വ്യക്തമായി റെക്കോര്‍ഡ് ചെയ്യാമെന്നാണ്. 'Abuzz'നു വേണ്ടത് ഇന്റര്‍നെറ്റ് കണക്ഷനോടു കൂടിയ ഒരു മൊബൈലാണ്. ആധുനിക ഫോണുകള്‍ സമയവും സ്ഥലവും പോലുളള കാര്യങ്ങള്‍ വരെ റെക്കോര്‍ഡ് ചെയ്യുന്നു.

സ്പീഷീസ് ഐഡന്റിഫിക്കേഷന്‍ സ്പാഷ്യോ-ടെംപൊറല്‍ മാപ്പിംഗ് (Sprecies identification ad spatio-temporal mapping) എന്നീ വളരെ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നു എന്നും ശാസ്ത്രഞ്ജര്‍ കൂട്ടിച്ചേര്‍ക്കുന്നു.

നിങ്ങളുടെ ഐഫോണുകള്‍ മന്ദഗതിയിലാണോ? എങ്ങനെ അറിയാം?

ഫോണ്‍ ഉപയോഗിച്ച് കൊതുകുകളുടെ സാമ്പിളുകള്‍ കണ്ടെത്തുന്നതിനും സഹായിക്കുന്നു. ഡാറ്റ ഒരു ലോക ഭൂപടത്തില്‍ ഓണ്‍ലൈനായി മാപ്പ് ചെയ്യും. ഉപഭോക്താക്കള്‍ക്ക് സ്വന്തം ഡാറ്റയോ അല്ലെങ്കില്‍ മറ്റുളളവരുടെ ഡാറ്റയോ തിരയാം.

വെക്റ്റര്‍-ബോണ്‍ ഡിസീസസ് (Vector-Borne Diseases)ന്റെ പ്രധാന കാരണം കൊതുകുകളാണ്. ഓരോ കൊതുകുകളുടേയും ജീവശാസ്ത്രം വ്യത്യസ്ഥമാണ്, അതിനാല്‍ ബ്രീഡിങ്ങും (Breeding) വ്യത്യസ്ഥമായിരിക്കും. ഇന്ത്യയിലാണ് ഈ പരീക്ഷണം നടത്തിയത്. ഇതിനെ കുറിച്ച് ഓണ്‍ലൈന്‍ ട്രൈനിങ്ങും വര്‍ഷോപ്പുകളും നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

Most Read Articles
Best Mobiles in India
Read More About: smartphones news

Have a great day!
Read more...

English Summary

' Most mosquito species can be identified by the frequency of their wingbeats, so the web app—aptly named Abuzz—lets users upload recordings of mosquito sounds, identify the species, and map its location.