2018ൽ അരങ്ങു തകർക്കാൻ എത്തുന്ന 6 കിടിലൻ ഫോണുകൾ


എല്ലാ വർഷത്തെയും പോലെ തന്നെ ഇത്തവണയും ഒട്ടനവധി സ്മാർട്ഫോൺ മോഡലുകൾക്കായി ആരാധകർ കാത്തിരിപ്പിലാണ്. എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഒട്ടനവധി പുതുമകൾ അവകാശപ്പെടാവുന്നതാണ് ഇത്തവണ നമ്മൾ കാത്തിരിക്കുന്ന ഓരോ മോഡലുകളും. പ്രത്യേകിച്ചും ഡിസ്‌പ്ലേ, ക്യാമറ എന്നിവയുടെ കാര്യത്തിൽ.

Advertisement

ഈയടുത്തായി സ്മാർട്ട്‌ഫോൺ രംഗത്ത് ഏറ്റവുമധികം കണ്ടുപിടിത്തങ്ങൾ നടന്നതും പുതുമയാർന്ന പരീക്ഷണങ്ങൾ അവതരിപ്പിച്ചതും ഡിസ്‌പ്ലേ, ക്യാമറ എന്നിവയിലാണെന്ന് നമുക്കറിയാം. ബെസൽ നന്നേ കുറച്ചുള്ള ഡിസ്‌പ്ലേ ആണ് താരം. ഒപ്പം 18:9, 19:9 എന്നീ അനുപാതങ്ങളിലുള്ള ഡിസ്‌പ്ലേ അനുപാതങ്ങളാണ് മറ്റൊരു സവിശേഷത. ഇനി ക്യാമറയുടെ കാര്യത്തിൽ ആണെങ്കിൽ രണ്ടും മൂന്നും ക്യാമറകൾ വീതം മുമ്പിലും പിറകിലുമായി അവതരിപ്പിച്ച് കമ്പനികൾ കയ്യടി നേടി. പോർടൈറ്റ് മോഡ് ഈ വർഷത്തെ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നായി.

Advertisement

ഗൂഗിൾ, സാംസങ്, ആപ്പിൾ, മോട്ടോ, സോണി, എൽജി, ഷവോമി, വൺപ്ലസ് തുടങ്ങി എല്ലാ കമ്പനികളും തന്നെ ഒട്ടേറെ പുതുമയുള്ള മോഡലുകൾ അവതരിപ്പിക്കുകയുണ്ടായി. അതുപോലെ ഏറെ പ്രതീക്ഷകൾ നൽകുന്ന ഒരുപിടി മോഡലുകളാണ് ഈ വർഷം ഇറങ്ങാനായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഈ വർഷം ഇറങ്ങാനിരിക്കുന്ന ഏറ്റവും അധികമാളുകൾ കാത്തിരിക്കുന്ന 6 മോഡലുകൾ ഞങ്ങൾ അവതരിപ്പിക്കുകയാണിവിടെ.

വൺപ്ലസ് 6

ഒരുപക്ഷേ 2018 ഏറെ കാത്തിരുന്ന ഒരു മോഡൽ ഇതായിരിക്കും. 6ജിബി/ 8ജിബി റാം, 128ജിബി/256ജിബി ഇന്റെണൽ മെമ്മറി എന്നിവയോട് കൂടിയെത്തുന്ന ഫോണിന്റെ പ്രോസസർ Qualcomm Snapdragon 845 ആണ്. ഒക്ട കോർ 2.7 GHz കരുത്തും അഡ്രിനോ ജിപിയു ശക്തിയും ഫോണിന് ഉണ്ട്. 6.28 ഇഞ്ച് 1080×2280 പിക്സൽസ് എഎംഒഎൽഈഡി ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷരണത്തോട് കൂടിയ ബെസൽ ലെസ്സ് ഡിസ്‌പ്ലേ നോച്ഛ് സംവിധാനത്തോട് കൂടിയാണ് എത്തുന്നത്. 20 എംപി, 16 എംപി എന്നിങ്ങനെ പിറകിലെ ക്യാമറയും 16 എംപി മുൻ ക്യാമറയും ഫോണിന് ഉണ്ട്. ആൻഡ്രോയിഡ് 8 ആണ് ഒഎസ്. മെയ് 17ന് ആണ് ഇന്ത്യൻ റിലീസ്.

എച്ച് ടി സി U12

എച്ച് ടി സിയുടെ അടുത്ത ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് മോഡൽ. ഇതിനായി കാത്തിരിക്കുന്ന നല്ലൊരു പക്ഷം ആളുകളുണ്ട്. പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം. 6ജിബി റാം, 64 ജിബി മെമ്മറി എന്നിവയോട് കൂടിയെത്തുന്ന ഫോണിന്റെ പ്രോസസർ Qualcomm Snapdragon 845 ആണ്. ഒക്ട കോർ 2.45 GHz കരുത്തും അഡ്രിനോ ജിപിയു ശക്തിയും ഫോണിന് ഉണ്ട്. 5.7 ഇഞ്ച് 1400×2880 പിക്സൽസ് എഎംഒഎൽഈഡി ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷരണത്തോട് കൂടിയാണ് എത്തുന്നത്. 12 എംപി പിറകിലെ ക്യാമറയും 16 എംപി മുൻ ക്യാമറയും ഫോണിന് ഉണ്ട്. ആൻഡ്രോയിഡ് 8 ആണ് ഒഎസ്. ഈ മാസം തന്നെ ഈ ഫോണും റിലീസിന് ഒരുങ്ങുകയാണ്.

മോട്ടോ ജി 6

സ്മാർട്ട്‌ഫോൺ വിപണിയിൽ നല്ലൊരു മുന്നേറ്റം തന്നെ നടത്തിയ കമ്പനിയാണ് മോട്ടോ. ലെനോവോയുടെ കീഴിലുള്ള മോട്ടോ ഇത്തവണ എത്തുന്ന ഒരുപിടി ഫോണുകളിൽ ഒന്നാണ് ജി സീരീസിലെ ആറാമൻ മോട്ടോ ജി 6. 3ജിബി റാം, 32ജിബി ഇന്റെണൽ മെമ്മറി എന്നിവയോട് കൂടിയെത്തുന്ന ഫോണിന്റെ പ്രോസസർ Qualcomm Snapdragon 450 ആണ്. ഒക്ട കോർ 1.8 GHz കരുത്തും അഡ്രിനോ ജിപിയു ശക്തിയും ഫോണിന് ഉണ്ട്. 5.70 ഇഞ്ച് 1080×2160 പിക്സൽസ് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷരണത്തോട് കൂടിയ ബെസൽ നന്നേ കുറസിബ ഡിസ്‌പ്ലേയോട് കൂടിയാണ് എത്തുന്നത്. 12 എംപി, 5 എംപി എന്നിങ്ങനെ പിറകിലെ ക്യാമറയും 8 എംപി മുൻ ക്യാമറയും ഫോണിന് ഉണ്ട്. ആൻഡ്രോയിഡ് 8 ആണ് ഒഎസ്. ജൂൺ ആകുമ്പോഴേക്കും ഫോൺ പുറത്തിറങ്ങും.

സാംസങ് ഗാലക്‌സി നോട്ട് 9

സാംസങ് ഗാലക്‌സി നോട്ട് പരമ്പരയിലെ അടുത്ത മോഡൽ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പരമാവധി ലഭിച്ച വിവരങ്ങൾ പങ്കുവെക്കാം. 6ജിബി റാം, 64ജിബി/128ജിബി ഇന്റെണൽ മെമ്മറി എന്നിവയോട് കൂടിയെത്തുന്ന ഫോണിന്റെ പ്രോസസർ Samsung Exynos 9 Octa 8895 ആയിരിക്കും എന്ന് പ്രതീക്ഷിക്കാം. ഒക്ട കോർ 2.3 GHz കരുത്തും Mali-G71 MP20 ഗ്രാഫിക്‌സും ഫോണിൽ ഉണ്ടാവും. 6 ഇഞ്ച് 1080×2048 പിക്സൽസ് സൂപ്പർ എഎംഒഎൽഈഡി ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷരണത്തോട് കൂടി ബെസൽ ലെസ്സ് ഡിസ്‌പ്ലേ ആയിട്ടാണ് ഫോൺ എത്തുക. 16 എംപി പിറകിലെ ക്യാമറയും 8 എംപി മുൻ ക്യാമറയും ഫോണിന് ഉണ്ടാകും. എന്നാൽ ആൻഡ്രോയിഡ് 7 ആണ് ഒഎസ് എന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇതും ക്യാമറയും എന്തുമാത്രമുണ്ടെന്ന കാര്യം റിലീസ് ആകുമ്പോഴേ അറിയാൻ പറ്റുകയുള്ളൂ.

വൺപ്ലസ് 6, പിക്സൽ 2 എക്സൽ, ഐഫോൺ എക്സ്, ഗാലക്‌സി എസ് 9; ഏത് ഫോൺ ക്യാമറയാണ് കേമൻ?

ഗൂഗിൾ പിക്സൽ 3

പിക്സൽ ശ്രേണിയിലെ ഗൂഗിളിന്റെ മൂന്നാമത്തെ മോഡൽ. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയോട് കൂടിയെത്തിയ ഫോണിന്റെ അടുത്ത മോഡലിനായി ലോകം മൊത്തം കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഗൂഗിളിനും ഇതറിയാം. അതിനാൽ തങ്ങളുടെ അടുത്ത മോഡൽ എന്തു മാത്രം ഭംഗിയാക്കാൻ പറ്റുമോ, എന്തെല്ലാം അധിക സവിശേഷതകൾ നൽകാൻ പറ്റുമോ, അതെല്ലാം തന്നെ ഗൂഗിൾ തങ്ങളുടെ ഈ മോഡലിൽ ഉൾക്കൊള്ളിക്കും എന്ന് തീർച്ച. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ അഭ്യൂഹങ്ങൾക്ക് തത്കാലം വിട.

ഐഫോൺ 2018, ഐഫോൺ SE 2

ആപ്പിളിൽ നിന്നും പ്രതീക്ഷിക്കുന്ന രണ്ടു മോഡലുകൾ. ഇതിൽ ഐഫോൺ 2018 മോഡൽ ഇറങ്ങാൻ അല്പം കാത്തിരിക്കേണ്ടി വരും. എന്നാൽ ഐഫോൺ SE എന്ന ഏറെ തരംഗം സൃഷിടിച്ച കുഞ്ഞു ഐഫോണിന്റെ രണ്ടാം വേർഷൻ ഉടൻ തന്നെ ഇറങ്ങുമെന്ന റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും ആൻഡ്രോയിഡ് ഫോണുകൾക്കൊപ്പം ഐഫോൺ മോഡലുകൾ എങ്ങനെ പിടിച്ചുനിൽക്കും എന്നും നമുക്ക് കാണാം.

Best Mobiles in India

English Summary

Most Anticipated Smartphones of 2018