വലിയ ബാറ്ററി, വലിയ സ്‌ക്രീനുമായി മോട്ടോ E5 പ്ലസ്, ഈ മാസം ഇന്ത്യയില്‍ എത്തും


കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് മോട്ടോറോള തങ്ങളുടെ പുതിയ ഫോണായ മോട്ടോ E5 പ്ലസ് ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കും. ഔദ്യോഗികമായാണ് ഫോണിനെ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിരിക്കുന്നത്.

ഇതു കൂടാതെ മോട്ടോ E5 ഉും ഇന്ത്യന്‍ വിപണിയില്‍ എത്തും. എന്നാല്‍ ഇത് കുറച്ചു കൂടി വൈകുമെന്നാണ് റിപ്പോര്‍ട്ട്. മോട്ടോ E5 പ്ലസിന്റെ ഏറ്റവും ആകര്‍ഷകമായ സവിശേഷതയാണ് 5000എംഎഎച്ച് ബാറ്ററി. ബാറ്ററിയെ സംബന്ധിച്ച് ഏതാനും വീഡിയോ ടീസറുകളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. 15 മിനിറ്റ് ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ ആറു മണിക്കൂര്‍ സംസാരസമയം ലഭ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

6 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിന്. 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ടാകും. റിയര്‍ ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോണിന്റെ ഹാര്‍ഡ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 ആണ്. രണ്ട് റാം/ സ്‌റ്റോറേജ് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. ഒന്ന് 2ജിബി റാം/ 16ജിബി സ്‌റ്റോറേജ് മറ്റൊന്ന് 3ജിബി റാം/ 32ജിബി സ്‌റ്റോറേജ് എന്നിങ്ങനെ. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ് മോട്ടോ E5 പ്ലസ് റണ്‍ ചെയ്യുന്നത്. ഇതു കൂടാതെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, മൈക്രോ യുഎസ്ബി 2.0, ഡ്യുവല്‍ സിം എന്നിവയും ഫോണിലുണ്ടാകും.

ഓപ്പോ Realme 1 വാങ്ങണോ വേണ്ടയോ?

അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 13,500 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ വില കുറച്ചു കൂടി കുറവായിരിക്കുമെന്നാണ് സാങ്കേതിക വെബ്‌സൈറ്റുകള്‍ സൂചിപ്പിക്കുന്നത്.

Most Read Articles
Best Mobiles in India
Read More About: motorola news mobile

Have a great day!
Read more...

English Summary

Moto E5 Plus India launch date confirms company