മോട്ടോ ജി6 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ എന്ന് എത്തും?


മോട്ടോറോള തങ്ങളുടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകളായ മോട്ടോ ജി6, മോട്ടോ ജി6 പ്ലേ എന്നിവ ജൂണ്‍ 4ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇതിനോടൊപ്പമുളള മോട്ടോ ജി6 പ്ലസ് എന്നാണ് വിപണിയില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെയില്ല. എന്നിരുന്നാലും ചോര്‍ന്ന റിപ്പോര്‍ട്ടു പ്രകാരം മോട്ടോ ജി6 പ്ലസ് ഇന്ത്യയില്‍ എത്തുന്നത് ഒരു ശക്തമായ ചിപ്‌സെറ്റോടു കൂടിയായിരിക്കും.

Advertisement


എന്തിനാണ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC?

ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന മോട്ടോ ജി6 പ്ലസിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 ചിപ്‌സെറ്റിനു പകരം ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ഒക്ടാകോര്‍ ചിപ്‌സെറ്റാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ കമ്പനിയിലെ മോട്ടോ X4 റണ്‍ ചെയ്യുന്നത് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 ചിപ്‌സെറ്റിലാണ്. മോട്ടോ 6ന് കൂടുതല്‍ ശക്തമായ ചിപ്‌സെറ്റ് നല്‍കി കമ്പനി മത്സരിക്കുകയാണെങ്കില്‍ നോക്കിയ 7 പ്ലസ് ആയിരിക്കും മുഖ്യ എതിരാളി. മോട്ടോ X4 നേക്കാളും വില കൂടുതലായിരിക്കും മോട്ടോ ജി6 പ്ലസ്.

Advertisement

പുതിയ ചിപ്‌സെറ്റിനോടൊപ്പം മോട്ടോ ജി6 പ്ലസിന് 6ജിബി റാം, 64ജിബി സ്റ്റോറോജ് എന്നിവയുമുണ്ട്. ഈ സവിശേഷതകള്‍ ഒഴികെ മറ്റെല്ലാം ഇതിനു മുന്‍പ് ബ്രസീലില്‍ അവതരിപ്പിച്ച മോട്ടോ ജി6 പ്ലസുമായി വളരെ സാമ്യമാണ്.

മോട്ടോ ജി6 പ്ലസ് സവിശേഷതകള്‍

1080x2160 പിക്‌സല്‍ റസൊല്യൂഷനില്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി6 പ്ലസിന്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍660 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് അഡ്രിനോ ജിപിയു, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ മോട്ടോ ജി6നു സമാനമാണ്.

Advertisement

ശരീരത്തിൽ ആകെ ചലിക്കുന്നത് ഒരു വിരൽ മാത്രം; അത് കൊണ്ട് ഇർഫാൻ എഴുതിയത് 3 പുസ്തകങ്ങൾ

Best Mobiles in India

Advertisement

English Summary

Moto g6 Plus to be launched in India