6.24 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയും കരുത്തന്‍ പ്രോസസ്സറുമായി മോട്ടോയുടെ ജി7 എന്ന ചുണക്കുട്ടന്‍


സ്മാര്‍ട്ട്‌ഫോണ്‍ വിപണി അടക്കിവാഴുന്ന പ്രമുഖ ബ്രാന്‍ഡുകളോട് മത്സരിക്കാനുറച്ചു തന്നെയാണ് ലേനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള. ശ്രേണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മോട്ടോ ജി7 എന്ന കരുത്തന്‍ സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. 16,999 രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ മോഡല്‍ ബ്ലാക്ക്, ക്ലിയര്‍ വൈറ്റ് നിറഭേദങ്ങളില്‍ ലഭ്യമാണ്.

ഫോണ്‍ വാങ്ങാം

ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടിലൂടെയും തെരഞ്ഞെടുത്ത റീടെയില്‍ സ്‌റ്റോറിലൂടെയും ഫോണ്‍ വാങ്ങാം. വില്‍പ്പന ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മോട്ടോ ജി7 നൊപ്പം മോട്ടോറോള വണ്‍ എന്ന മോഡലിനെയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 13,999 രൂപയാണ് ഈ മോഡലിന്റെ വില. മോട്ടോ ജി7 ലഭിക്കുന്നതുപോലെത്തന്നെ ഫ്‌ളിപ്കാര്‍ട്ടിലൂടെയും ഓഫ്‌ലൈന്‍ സ്റ്റോറിലൂടെയും തന്നെയാണ് ഈ മോഡലിന്റെയും വില്‍പ്പന.

പുറത്തിറക്കിയിരുന്നു.

മോട്ടോ ജി7, ജി7 പ്ലസ്, ജി7 പവര്‍, ജി7 പ്ലേ എന്നീ വേരിയന്റുകളെ ഈ വര്‍ഷമാദ്യം ബ്രസീലില്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ ജി7 പവര്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 13,999 രൂപയായിരുന്നു പവറിന്റെ വിപണി വില. ജി7 സീരീസില്‍ മറ്റു മോഡലുകള്‍ പുറത്തിറക്കുമോയെന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

6.24 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി7 ലുള്ളത്. 1080X2270 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:9 ആസ്‌പെക്ട് റേഷ്യോയുള്ള ഈ മോഡലില്‍ 403 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയുമുണ്ട്. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുമുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 ഒക്ടാകോര്‍ പ്രോസസ്സറാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഈ സംവിധാനം തടയും

സ്പ്ലാഷ് റെസിസ്റ്റന്റ് പി2ഐ വാട്ടര്‍ റെപലെന്റ് നാനോ കോട്ടിംഗ് ഫോണിലുണ്ട്. ഒരുപരിധിവരെ വെള്ളം ഉള്ളില്‍ കയറുന്നത് ഈ സംവിധാനം തടയും. 4 ജി.ബി റാം കരുത്തുള്ള ഫോണില്‍ 64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്താണുള്ളത്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഇത് 512 ജി.ബി വരെ ഉയര്‍ത്താനാകും. ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് മോട്ടോ ജി.7 പ്രവര്‍ത്തിക്കുന്നത്.

ബാറ്ററി കരുത്ത്

3,000 മില്ലി ആംപയറിന്റെ ബാറ്ററി കരുത്ത് ഫോണിലുണ്ട്. 15 വാട്ട് ടര്‍ബോ ചാര്‍ജിംഗ് സംവിധാനം അധിവേഗം ചാര്‍ജാകാന്‍ സഹായിക്കും. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത് പിന്‍ഭാഗത്താണ്. ഫേസ് ലോക്ക ഫീച്ചറുമുണ്ട്. 12 മെഗാപിക്‌സലിന്റെ മെയിന്‍ ക്യാമറയും 5 മെഗാപിക്‌സലിന്റെ സെക്കന്ററി ക്യാമിറയും പിന്നിലുണ്ട്. മുന്നില്‍ ഇടംപിടിച്ചിരിക്കുന്നത് 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. 172 ഗ്രാമാണ് ഫോണിന്റെ ഭാരം.

ഫോണിനു കരുത്തേകുന്നു

ആന്‍ഡ്രോയിഡ് വണ്‍ ഡിവൈസാണ് മോട്ടോറോള വണ്‍. 5.9 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലയാണ് ഉപയോഗിച്ചിരിക്കുന്നത്. 1520X720 പിക്‌സലാണ് റെസലൂഷന്‍. 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവ ഫോണിനു കരുത്തേകുന്നു. 13+2 മെഗാപിക്‌സലിന്റെ ഇരട്ടക്യാമറ പിന്നിലും 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ മുന്നിലുമുണ്ട്. 3,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും കൂട്ടിനുണ്ട്.

Most Read Articles
Best Mobiles in India
Read More About: motorola news mobile smartphone

Have a great day!
Read more...

English Summary

Moto G7 with 6.24-inch full-HD+ display, Snapdragon 632 launched in India