മോട്ടോറോളയുടെ പുതിയ പി സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 15ന് എത്തും..!


മോട്ടോറോള തങ്ങളുടെ പുതിയ ഫോണുകള്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഈ മാസം ചിക്കാഗോയില്‍ നടന്ന ചടങ്ങില്‍ മോട്ടോറോളെ മോട്ടോ Z3 എന്ന ഫോണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഓഗസ്റ്റ് 15ന് ചൈനയില്‍ വച്ചു നടക്കുന്ന ലോഞ്ച് ഇവന്റില്‍ മോട്ടോറോള Z3 ഫോണ്‍ ചൈനയിലും അവതരിപ്പിക്കും. ഈ ഫോണിനോടൊപ്പം മോട്ടോറോള വണ്‍ മോട്ടോറോള വണ്‍ പവര്‍ എന്നിവയുടെ ലോഞ്ചും കാണാം.

Advertisement

എന്നാല്‍ ഇതു കൂടാതെ ചൈനീസ് കമ്പനിയായ മോട്ടോറോള മൂന്നു സ്റ്റാന്‍ഡേര്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ചൈനീസ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആ ഫോണുകളാണ് മോട്ടോ പി30, മോട്ടോ പി30 പ്ലേ, മോട്ടോ പി30 നോട്ട്. ഈ ഫോണുകളും ഓഗസ്റ്റ് 15ന് അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. ചിലപ്പോള്‍ ഈ ബ്രാന്‍ഡിലാകും ചൈനയിലെ എല്ലാ പി സീരീസസ് ബ്രാന്‍ഡുകളും തുടങ്ങാന്‍ പോകുന്നത്.

Advertisement

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഫോണുകളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഫോണുകളുടെ കൂടുതല്‍ സവിശേഷതകള്‍ വ്യക്തമാക്കിയിട്ടില്ല. മോട്ടോ പി30 എത്തുന്നത് രണ്ട് റാം സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും. ഒന്ന് 6ജിബി റാം, 64ജിബി സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം 128ജിബി സ്‌റ്റോറേജ്. ഐസ് ജാഡ് വൈറ്റ്, ബ്രൈറ്റ് ബ്ലാക്ക്, അറോറ എന്നീ മൂന്നു നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുന്നത്..

എന്നാല്‍ മോട്ടോ പി30 പ്ലേ എത്തുന്നത് 4ജിബി റാം, 64ജിബി സ്‌റ്റോറേജ് എന്നിങ്ങനെയാണ്. ഐസ് ജേഡ് വൈറ്റ്, ബ്രൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഫോണ്‍ എത്തുന്നതും. അവസാനത്തെ ഫോണായ മോട്ടോ ജി30 നോട്ട് ഈ പരമ്പരയിലെ ഉന്നത ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്നു പ്രതീക്ഷിക്കുന്നു. 4ജിബി റാം 64ജിബി സ്റ്റോറേജ്, 6ജിബി റാം 64ജിബി സ്‌റ്റോറേജ് ഓപ്ഷനുകളിലാകും ജി30 നോട്ട് എത്തുക. ലൈറ്റ് ബ്ലാക്ക് എന്ന ഒരൊറ്റ നിറമാകും ഈ ഫോണിന്.

Advertisement

മോട്ടോ Z3യ്ക്ക് 6 ഇഞ്ച് OLED ഡിസ്‌പ്ലേ, 2160x1080 പിക്‌സല്‍ റസൊല്യൂഷന്‍, സ്‌നാപ്ഡ്രാഗണ്‍ 835 SoC, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ പ്രധാന സവിശേഷതകളാണ്. 12എംപി പിന്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയില്‍ എത്തിയ ഈ ഫോണിന് 3000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വോഡാഫോണിന്റെ 126ജിബി, 98ജിബി ഹൈ-ഡേറ്റ പ്ലാനുകള്‍ തകര്‍ക്കും

Best Mobiles in India

Advertisement

English Summary

Moto P30, P30 Play and P30 Note May also launch on August 15