അടിമുടി മാറ്റത്തോടെ മോട്ടോറോള; മോട്ടോ P30 ഗംഭീരം!


ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോയുടെ മിഡ്-റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ P30 ചൈനയില്‍ പുറത്തിറങ്ങി. ഐഫോണ്‍ X-ലേത് പോലുള്ള നോച്ച്, 18.7:9 ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 SoC, ഗ്രേഡിയന്റ് കളര്‍ രൂപകല്‍പ്പനയോട് കൂടിയ ഗ്ലാസ് ബാക്ക് രൂപകല്‍പ്പന എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ്‌സ് ഒറിയോ 8.0 അടിസ്ഥാനമാക്കിയ കസ്റ്റം ZUI 4.0 സ്‌കിന്നിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ ആന്‍ഡ്രോയ്ഡ് പൈ ലഭ്യമാകുന്ന 2017-ലും 2018-ലും പുറത്തിറങ്ങിയ ഫോണുകളുടെ പട്ടികയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

Advertisement

മോട്ടോ P30: വിലയും ലഭ്യതയും

ചൈനയില്‍ മോട്ടോ P30 അടിസ്ഥാന മോഡലിന്റെ വില 2099 യുവാന്‍ (ഏകദേശം 21400 രൂപ) ആണ്. 6GB റാമും 64GB ഇന്റേണല്‍ സ്‌റ്റോറേജുമുള്ള മോഡല്‍ ആണിത്. 6GB റാം/ 128 GB സ്‌റ്റോറേജ് മോഡലിന്റെ വില 2499 യുവാന്‍ (ഏകദേശം 25400 രൂപ) ആണ്. സെപ്റ്റംബര്‍ 15 മുതല്‍ ചൈനയില്‍ ഫോണ്‍ ലഭ്യമാകും. അറൗറ ബ്ലൂ, കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. ചൈനയ്ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫോണ്‍ ആയതിനാല്‍ മറ്റ് രാജ്യങ്ങളില്‍ ഇത് പെട്ടെന്ന് എത്തുമെന്ന് കരുതുക വയ്യ.

Advertisement
മോട്ടോ P30 സ്‌പെസിഫിക്കേഷനുകള്‍

ഇരട്ട നാനോ സിം, ആന്‍ഡ്രോയ്ഡ് ഒറിയോ അടിസ്ഥാന കസ്റ്റം ZUI 4.0, 6.2 ഇഞ്ച് ഫുള്‍ HD+ (1080x2246 പിക്‌സല്‍) ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 18.7:9 ആസ്‌പെക്ട് റേഷ്യോ, ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 SoC (1.8 GHz), 6GB റാം, 64GB/128 GB സ്റ്റോറേജ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വികസിപ്പിക്കാനും കഴിയും.

പിന്നില്‍ രണ്ട് ക്യാമറ

പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. 16 MP OV16B (f/1.8 അപെര്‍ച്ചര്‍) ക്യാമറയും 5MP OV5675 സെന്‍സര്‍ (f/2.2 അപെര്‍ച്ചര്‍ ക്യാമറയുമാണിവ. PDAF, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് എന്നിവയ്ക്ക് പുറമെ ഫുള്‍ HD വീഡിയോ റിക്കോഡിംഗ് ശേഷിയുമുള്ളവയാണ് ഈ ക്യാമറകള്‍. f/2.0 അപെര്‍ച്ചറോട് കൂടിയ 12 MP ക്യാമറയാണ് മുന്നിലുള്ളത്. ഡബിള്‍ സൈഡഡ് AI ബ്ലര്‍, AR ശേഷി എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകള്‍. 3000 mAh ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.


4G LTE, ഹോട്ട്‌സ്‌പോട്ടോട് കൂടിയ ഡ്യുവല്‍ ബാന്‍ഡ് Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0 LE, USB ടൈപ്പ്-C, 3.5 മില്ലീമിറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ മോട്ടോ P30-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഇലക്ട്രോണിക് കോമ്പാസ്, ജൈറോസ്‌കോപ്പ്, ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍ (ഫോണിന്റെ പിന്‍ഭാഗത്ത്), പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ് ഫോണിലുള്ള പ്രധാന സെന്‍സറുകള്‍. 155.5x75.95x7.69 മില്ലീമിറ്ററാണ് ഫോണിന്റെ വലുപ്പം. ഭാരം 170 ഗ്രാമില്‍ താഴെയാണ്.

ആന്‍ഡ്രോയ്ഡ് 9 പൈ അപ്‌ഡേറ്റ്

അധികം വൈകാതെ മോട്ടോ സ്്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പൈ അപ്‌ഡേറ്റ് ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോ Z3, മോട്ടോ Z3 പ്ലേ, മോട്ടോ Z2 ഫോഴ്‌സ് എഡിഷന്‍, മോട്ടോ Z2 പ്ലേ, മോട്ടോ X4, മോട്ടോ G6, മോട്ടോ G6 ്‌പ്ലേ, മോട്ടോ G6 പ്ലസ് എന്നീ ഫോണുകളില്‍ അപ്‌ഡേറ്റ് ലഭിക്കും.

കേരളത്തിന് സൗജന്യ കോൾ, ഡാറ്റ സൗകര്യങ്ങളുമായി എല്ലാ കമ്പനികളും; സേവനം എങ്ങനെ ഉപയോഗിക്കാം?

 

 

Best Mobiles in India

English Summary

Moto P30 With iPhone X-Like Notch Launched