മോട്ടറോള മോട്ടോ X ഇന്ത്യയിലേക്ക്; മാര്‍ച്ച് 19-ന് ലോഞ്ച് ചെയ്യാന്‍ സാധ്യത


മോട്ടറോളയുടെ മോട്ടോ X സ്മാര്‍ട്‌ഫോണ്‍ ഈ മാസംതന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രമുഖ ഓണ്‍ലൈന്‍ ഡീലറായ ഫ് ളിപ്കാര്‍ട് അറിയിച്ചു. കൃത്യമായ തീയതി അറിയിച്ചില്ലെങ്കിലും മാര്‍ച്ച് 19-ന് ലോഞ്ച് ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ മാസം ഇറങ്ങിയ മോട്ടോ ജി ക്കു സമാനമായി ഫ് ളിപ്കാര്‍ടിലൂടെ മാത്രമായിരിക്കുമോ മോട്ടോ X വില്‍ക്കുക എന്നും അറിവായിട്ടില്ല.

Advertisement

കഴിഞ്ഞ വര്‍ഷം ഓഗസറ്റിലാണ് മോട്ടോ X യു.എസില്‍ ലോഞ്ച് ചെയ്തത്. ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്യാമെന്നതായിരുന്നു ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. എന്നാല്‍ ഇന്ത്യയില്‍ ഈ സംവിധാനം ലഭിക്കില്ലെന്നാണ് അറിയുന്നത്. നിശ്ചിത നിറങ്ങളില്‍ മാത്രമായിരിക്കും ഫോണ്‍ ലഭിക്കുക.

Advertisement

യു.എസില്‍ ആദ്യം 579 ഡോളര്‍ (35000 രൂപ) ആയിരുന്നു ലോഞ്ച് ചെയ്യുമ്പോഴുള്ള മോട്ടോ X-ന്റെ വില. പിന്നീടത് 399 ഡോളര്‍ (24,000 രൂപ) ആക്കി കുറച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ 25000 രൂപയ്ക്കും 28000 രൂപയ്ക്കും ഇടയിലായിരിക്കും ഫോണിന് വില എന്നാണ് കരുതുന്നത്.

മോട്ടോ X-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് ഡിസ്‌പ്ലെ, 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 10 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്. (ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡ് ചെയ്യാം).

Advertisement
Best Mobiles in India

Advertisement