മോട്ടറോള അഡ്മിറല്‍ എക്‌സ്ടി603 സ്മാര്‍ട്ട്‌ഫോണ്‍


മോട്ടറോള മറ്റു കമ്പലികള്‍ക്ക് നല്ലൊരു എതിരാളിയാണ് അറിയപ്പെടുന്നത്. മികച്ച ഉപന്നങ്ങള്‍ ചെറിയ വിലയ്ക്ക് നല്‍കി ഉപഭോക്താക്കളെ വിസിമയിപ്പിക്കുന്നതില്‍ മോട്ടറോള എന്നും വിജയിച്ചിട്ടുണ്ട്. ഗാഡ്ജറ്റ് പ്രേമികള്‍ക്കുള്ള മോട്ടറോളയുടെ ഏറ്റവും പുതിയ ഉല്‍പന്നം മോട്ടറോള അഡ്മിറല്‍ എക്‌സ്ടി603 ആണ്. ഈ വരുന്ന ഡിസംബറിലാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ച് പ്രതീക്ഷിക്കുന്നത്.

2.3 ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രോസസ്സര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8655ടി ആണ്. 480 x 640 പിക്‌സല്‍ റെസൊലൂഷനുള്ള 3.1 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണിതിന്. സിഡിഎംഎ 800, 1900 സെല്ലുലാര്‍ നെറ്റ് വര്‍ക്കുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഇതില്‍ ഒരു 3.5 ഓഡിയോ ജാക്കും ഉണ്ട്.

Advertisement

എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ടച്ച് സ്‌ക്രീനാണിതിന്റേത്. വൈബ്രേറ്റിംഗ് അലര്‍ട്ട്, സ്പീക്കര്‍ഫോണ്‍, QWERTY കീബോര്‍ഡ്, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, മൈക്രോ എസ്ഡി കാര്‍ഡ്, 2.0 യുഎസ്ബി പോര്‍ട്ട്, 802.11 b/g/n വയര്‍ലെസ് ലാന്‍ എന്നിവയെല്ലാം ഈ മോട്ടറോള സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകളാണ്.

Advertisement

ജിപിഎസ് സംവിധാനമുള്ള ഇതില്‍ 5 മെഗാപിക്‌സല്‍ ഇന്‍ബില്‍ട്ട് ഡിജിറ്റല്‍ ക്യാമറയുണ്ട്. ഓട്ടോ ഫോക്കസും, ഒപ്റ്റിക്കല്‍ സൂമും ഈ ക്യാമറയ്ക്കുണ്ട്. 1860 mAh ലിഥിയമ ലയണ്‍ ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന ആ ഹാന്‍ഡ്‌സെറ്റില്‍ ആക്‌സലറോമീറ്ററും ഉണ്ട്.

24,000 രൂപയാണ് സോട്ടറോള അഡ്മിറല്‍ എക്‌സ്ടി603യ്ക്ക് പ്രതീക്ഷിക്കുന്ന വില.

Best Mobiles in India

Advertisement