ആട്രിക്‌സ് 3, മോട്ടറോളയുടെ പുതിയ ഹൈ എന്റ് ഫോണ്‍ അണിയറയില്‍ ഒരുങ്ങുന്നു



മോട്ടറോളയുടെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മോട്ടറോള ആട്രിക്‌സ് 3യെ കുറിച്ചുള്ള ചില വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ബ്ലോഗുകളിലും ടെക് സൈറ്റുകളിലും ലഭ്യമായി തുടങ്ങി.  ചില ഫീച്ചറുകള്‍ക്കും സ്‌പെസിഫിക്കേഷനുകള്‍ക്കും പുറമെ ഫോണിന്റെ ചികത്രങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഫീച്ചറുകള്‍:

Advertisement
  • ക്വാഡ് കോര്‍ ടെഗ്ര 3 പ്രോസസ്സര്‍

  • ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ് 10 മെഗാപിക്‌സല്‍ ക്യാമറ

  • 2 ജിബി റാം

  • 3,300 mAh ബാറ്ററി

  • എച്ച്ഡി ഡിസ്‌പ്ലേ
മുകളില്‍ പറഞ്ഞിരിക്കുന്ന ഫീച്ചറുകളെല്ലാം ഹൈ എന്റ് ഫീച്ചറുകളാണ്.  എന്നാല്‍ ഈ ഹൈ എന്റ് ഫീച്ചറുകളുള്ള ആദ്യ മോട്ടറോള ഹാന്‍ഡ്‌സെറ്റ് അല്ല ആട്രിക്‌സ് 3.  സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയുള്ള ഒരു ഫോണും ഐപിഎസ്-എല്‍സിഡി ഡിസ്‌പ്ലേ എന്നിങ്ങനെ ഹൈ എന്റ് ഡിസ്‌പ്ലേകളുള്ള മൊബൈല്‍ ഫോണുകള്‍ മോട്ടറോല ഇതിനു മുന്‍പ് ഇറക്കിയിട്ടുണ്ട്.13 മെഗാപിക്‌സല്‍ ക്യാമറയും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷും ഉള്ള മോട്ടറോള എംടി917 ഒരു ഹൈ എന്റ് മോഡലാണ്.  അതു പോലെ മോട്ടറോളയുടെ ഒരു ഹൈ എന്റ് മോഡല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് ആട്രിക്‌സ് 3.  ടെഗ്ര 3 ക്വാഡ് കോര്‍ പ്രോസസ്സറിന്റെ വളരെ ശക്തമായ സപ്പോര്‍ട്ട് ഉണ്ട് ഈ ഹാന്‍ഡ്‌സെറ്റിന്.

അതുകൊണ്ടു തന്നെ എത്ര ശക്തമായ പ്രവൃത്തിയും ചെയ്യാന്‍ ത്രാണിയുള്ളതായിരിക്കും ഈ മൊബൈല്‍.  ഇതൊരു കട്ടിംഗ് എഡ്ജ് പ്രോസ്സറാണ്.  2 ജിബി റാമിന്റെ സപ്പോര്‍ട്ട് കൂടി ആവുമ്പോള്‍ ഇത് എന്തുകൊണ്ടും ഒരു മികച്ച മൊബൈല്‍ ആകുന്നു.

Advertisement

ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുമ്പോഴും കാല താമസം വരില്ല ഈ മോട്ടറോള ഫോണില്‍.  ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ മോട്ടറോള സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക.

3,300 mAh ബാറ്ററിയുടെ സപ്പോര്‍ട്ടുണ്ട് ആട്രിക്‌സ് 3 ഫോണിന്.  മോട്ടറോള റസര്‍ മാക്‌സിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത് ഇതേ ബാറ്ററിയാണ്.  അതായത് ഈ ഫോണിനെ പോലെ ആട്രിക്‌സ് 3ഉം ഒരു മെലിഞ്ഞ ഹാന്‍ഡ്‌സെറ്റ് ആയിരിക്കും.

മോട്ടറോള ആട്രിക്‌സിന്റെ വില, ലോഞ്ചിംഗ് തീയതി, മറ്റു കൂടുതല്‍ വിവരങ്ങള്‍ എന്നിവയെല്ലാം ലഭിക്കാനിരിക്കുന്നേയുള്ളൂ.

Best Mobiles in India

Advertisement