സാംസംഗ്, മോട്ടറോള സ്മാര്‍ട്ട്‌ഫോണുകള്‍ ഇഞ്ചോടിഞ്ച്


മോട്ടറോള ആട്രിക്‌സ്2ന്റേയും, സാസംഗ് ട്രാന്‍സ്ഫിക്‌സിന്റേയും ലോഞ്ചോടെ മോട്ടറോളയും സാംസംഗും തമ്മിലുള്ള മത്സരം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഈ രണ്ടു പുതിയ സ്മാര്‍ട്ട്‌ഫോണുകളിലും സാംസംഗ് ട്രാന്‍സ്ഫിക്‌സിനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കും മോട്ടറോള ആട്രിക്‌സ്2 എന്നു കാണാം.

540 x 960 പിക്‌സല്‍ റെസൊലൂഷനുള്ള 4.3 ഇഞ്ച് ഡിസ്‌പ്ലേയാണ് മോട്ടറോള ആട്രിക്‌സ്‌ന്റേത്. എന്നാല്‍ സാംസംഗ് ട്രാന്‍സ്ഫിക്‌സിന്റേത്, 230 x 480 പിക്‌സല്‍ റെസൊലൂഷനുള്ള 3.2 ഇഞ്ച് ഡിസ്‌പ്ലേയാണ്.

Advertisement

എസ്എംഎസ്, എംഎംഎസ്, ഇമെയില്‍ എന്നീ സൗകര്യങ്ങള്‍ ഇരു സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ട്. ഒരേ സമയം ഫ്രണ്ട് ക്യാമറയും, റിയര്‍ ക്യാമറയും ഉണ്ട് ആട്രിക്‌സ്2ല്‍ എങ്കില്‍ ട്രാന്‍സ്ഫിക്‌സില്‍ ഒരു 2048 x 1536 പിക്‌സല്‍ 3.2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ മാത്രമേ ഉള്ളൂ. എന്നാല്‍ ആട്രിക്‌സില്‍ 3264 x 2448 റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണുള്ളത്.

Advertisement

ഇരു ഹാന്‍ഡ്‌സെറ്റുകളിലും ഓട്ടോ ഫോക്കസും, ഡിജിറ്റല്‍ സൂമിംഗും ഉണ്ട്. അതുപോലെ തന്നെ രണ്ടിലും യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളും ഉണ്ട്. മോട്ടറോള ആട്രിക്‌സ്2ല്‍ എച്ച്ഡിഎംഐ പോര്‍ട്ട്, വൈഫൈ കണക്റ്റിവിറ്റികളും കൂടുതലായുണ്ട്.

ഇന്റര്‍നെറ്റ് ബ്രൗസിംഗിന് ആട്രിക്‌സ്2ല്‍ എഡ്ജും, ജിപിആര്‍എസും ഉണ്ടെങ്കില്‍ ട്രാന്‍സ്ഫിക്‌സില്‍ എച്ച്ടിഎംഎല്‍ ആണുപയോഗിക്കുന്നത്. ഇരു ഫോണുകളിലും ഇന്‍ബില്‍ട്ട് ഗെയിമുകള്‍ ഉള്ളതിനാല്‍ വിനോദത്തിന്റെ കാര്യത്തിലും ഇവ ഒരു നല്ല ചോയ്‌സ് തന്നെയായിരിക്കും.

ഇരു ഹാന്‍ഡ്‌സെറ്റുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്. മോട്ടറോള ആട്രിക്‌സ്2 എംപി3, WAV റിംഗ് ടോണുകള്‍ ഉപയോഗിക്കുമ്പോള്‍ സാംസംഗ് ട്രാന്‍സ്ഫിക്‌സ് എംപി3, 72 പോളി ഫോണിക് റിംഗ് ടോണുകളാണ് ഉപയോഗിക്കുന്നത്.

Advertisement

സാംസംഗ് ട്രാന്‍സ്ഫിക്‌സില്‍ 3ജി സൗകര്യവും, ജിപിഎസ് സംവിധാനവും ഇല്ല. എന്നാല്‍ മോട്ടറോള ആട്രിക്‌സ്2ല്‍ ഇവ രണ്ടും ഉണ്ട്. ഇരു ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററിയാണെങ്കിലും ടോക്ക് ടൈമിന്റെ കാര്യത്തില്‍ വ്യത്യാസം ഉണ്ട്.

385 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും, 8.5 മണിക്കൂര്‍ ടോക്ക് ടൈമും ആണ് മോട്ടറോള ആട്രിക്‌സിന്റേതെങ്കില്‍, സാംസംഗ് ട്രാന്‍സ്ഫിക്‌സിന്റേത് സ്റ്റാന്റ്‌ബൈ സമയം 250 മണിക്കൂറും, ടോക്ക് ടൈം 6.5 മണിക്കൂറും ആണ്.

30,000 രൂപയാണ് മോട്ടറോള ആട്രിക്‌സ്2ന്റെ വില. എന്നാല്‍ താരതമ്യേന വില കുറവ് പ്രതീക്ഷിക്കപ്പെടുന്ന സാംസംഗ് ട്രാന്‍സ്ഫിക്‌സിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Best Mobiles in India

Advertisement