വിലയില്‍ ഡിഫൈ പ്ലസ്, സെന്‍സേഷന്‍ എക്‌സ്എല്ലിനെ പിന്നിലാക്കുന്നു



മോട്ടറോളയും എച്ച്ടിസിയും രണ്ടു പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനികളാണ്.  സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ ഇവ മുന്‍പന്തിയില്‍ ആണ്.  മോട്ടറോള ഡിഫൈ പ്ലസ്, എച്ച്ടിസി സെന്‍സേഷന്‍ എക്‌സ്എല്‍ എന്നിവ ഈ കമ്പനികളുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളാണ്.

163 ഗ്രാം ഭാരമുള്ള എച്ച്ടിസി സെന്‍സേഷന്‍ എക്‌സ്എല്ലിന്റെ നീളം 132.5 എംഎം, വീതി 70.7 എംഎം, കട്ടി 9.9 എംഎം എന്നങ്ങനെയാണ്.  എന്നാല്‍ വെറും 118 ഗ്രാം മാത്രം ഭാരമുള്ള മോട്ടറോള ഡിഫൈ പ്ലസിന്റെ നീളം 107 എംഎം, വീതി 59 എംഎം, കട്ടി 13.4 എംഎം എന്നിങ്ങനെയുമാണ്.

Advertisement

കൂട്ടത്തില്‍ അല്പം വലിപ്പക്കൂടുതലുള്ളത് എച്ച്ടിസി ഹാന്‍ഡ്‌സെറ്റിനാണ്.  എന്നാല്‍ ഇത് വളരെ ഒതുക്കമുള്ളതും കൊണ്ടു നടക്കാന്‍ എളുപ്പമുള്ളതും തന്നെയാണ്.

Advertisement

ഡിസ്‌പ്ലേയുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് എച്ച്ടിസി ഹാന്‍ഡ്‌സെറ്റ്ആണ്.  മോട്ടറോള ഹാന്‍ഡ്‌സെറ്റിന്റെ ഡിസ്‌പ്ലേ 3.7 ഇഞ്ചും, എച്ച്ടിസിയുടേത് 4.7 ഇഞ്ചും ആണ്.  എച്ച്ടിസി ഫോണിന്റെ എല്‍സിഡി ടച്ച് സ്‌ക്രീനിന്റെ റെസൊലൂഷന്‍ 480 x 800 പിക്‌സലും, നിറങ്ങള്‍ 16,80000ഉം ആണ്.  മോട്ടറോള ഫോണിനും 1680000 നിറങ്ങളും, 484 x 854 പിക്‌സല്‍ റെസൊലൂഷനുള്ള ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ആണ്.

ക്യാമറയുടെ കാര്യത്തിലും എച്ച്ടിസി തന്നെ മുന്നില്‍.  മോട്ടറോള ഡിഫൈ പ്ലസിന് 2592 x 1944 പിക്‌സല്‍ റെസൊലൂഷനുള്ള 5 മെഗാപിക്‌സല്‍ ക്യാമറയും, എച്ച്ടിസ് സെന്‍സേഷന്‍ എക്‌സ്എല്ലിന്റേത് 3264 x 2448 പിക്‌സല്‍ റെസൊലൂഷന്‍ ഉള്ള 8 മെഗാപിക്‌സല്‍ ക്യാമറ.യും ആണ്.  എച്ച്ടിസി ഫോണിന് ഒരു സെക്കന്ററി ക്യാമറ കൂടി ഉണ്ട് എന്നൊരു പ്രത്യേകത കൂടിയുണ്ട്. 1280 x 1024 പിക്‌സല്‍ ആണിതിന്റെ റെസൊലൂഷന്‍.

Advertisement

ഇരു ഹാന്‍ഡ്‌സെറ്റുകളും ജിഎസ്എം, 3ജി സപ്പോര്‍ട്ടുള്ളവയാണ്.  1.5 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം എംഎസ്എം 8255 പ്രോസസ്സറാണ് എച്ച്ടിസി സെന്‍സേഷന്‍ എക്‌സ്എല്ലിന്റേത്.  മോട്ടറോള ഡിഫൈ പ്ലസിന്റെ പ്രോസസ്സര്‍ 1 ജിഗാഹെര്‍ഡ്‌സ് ടിഐ ഒഎംഎപി 3620 ആണ്.

768 എംബി സിസ്റ്റം മെമ്മറിയും, 16 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് എച്ച്ടിസി ഫോണിന്റേത് എങ്കില്‍, മോട്ടറോളയുടേത് 512 റാമും, വെറും 2 ജിബി ഇന്റേണല്‍ മെമ്മറിയുമാണ്.   എന്നാല്‍ എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് സ്ലോട്ട് വഴി മോട്ടറോള ഫോണിന്റെ മെമ്മറി 32 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കും.

8 മണിക്കൂര്‍ ടോക്ക് ടൈമും, 295 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 1600 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് എച്ച്ടിസി ഹാന്‍ഡ്‌സെറ്റിലേത്.  അതേസമയം, 1700 mAh ലിഥിയം പോളിമര്‍ ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന മോട്ടറോള ഫോണിന്റെ ടോക്ക് ടൈം 7 മണിക്കൂറും, സ്റ്റാന്റ്‌ബൈ സമയം 384 മണിക്കൂറും ആണ്.

Advertisement

വളരെ മികച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളായ മോട്ടറോള ഡിഫൈ പ്ലസ്, എച്ച്ടിസി സെന്‍സേഷന്‍ എക്‌സ്എല്‍ എന്നിവയില്‍ നിന്നും ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കുക എന്നത് പ്രയാസം തന്നെ.

എച്ച്ടിസി സെന്‍സേഷന്‍ എക്‌സ്എല്ലിന്റെ ഇന്ത്യയിലെ വില ഇതു വരെ അറിവായിട്ടില്ല.  എങ്കിലും 30,000 രൂപയോളമായിരിക്കും വില എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അതേസമയം ഇതിന്റെ പകുതിയോളമേ മോട്ടറോള ഡിഫൈ പ്ലസിനു വില പ്രതീക്ഷിക്കുന്നത്.

Best Mobiles in India